കോലി, ധോണി, ഭുമ്ര... ഇന്ത്യ ഏഷ്യാകപ്പ് ജയിച്ചതെങ്ങനെ? 5 കാരണങ്ങള്‍
ട്വന്റി 20യില്‍ തുടര്‍ച്ചയായ 7 വിജയങ്ങള്‍. ബംഗ്ലാദേശിനെതിരായ ഏഴാമത്തെ വിജയം ഏഷ്യാകപ്പ് ഫൈനലില്‍. തികച്ചും ആധികാരികമായ വിജയത്തോടെയാണ് ഇന്ത്യ ഏഷ്യാകപ്പില്‍ മുത്തമിട്ടത്. പേരിന് പോലും ഒരു പതര്‍ച്ച ടീമിന് ഉണ്ടായില്ല. ഇതേ ഫോമില്‍, ഒരൊറ്റ ടീമായി കളിച്ചാല്‍ ലോകകപ്പും ഇന്ത്യയ്ക്ക് തന്നെ എന്ന് വിശ്വസിച്ചിരിക്കുകയാണ് ആരാധകര്‍.
2016 ല്‍ ഓസ്‌ട്രേലിയയില്‍ തുടങ്ങിയ തേരോട്ടം തുടരുകയാണ് ഇന്ത്യ. പുനെയില്‍ വെച്ച് ശ്രീലങ്കയോട് ഒരു കളി തോറ്റതാണ് ആകെയൊരു തോല്‍വി. എങ്ങനെയാണ് ഇന്ത്യ ഇത്ര ആധികാരികമായി ഒരു ടൂര്‍ണമെന്റ് മൊത്തം കളിച്ചത്. ക്യാപ്റ്റന്‍ എം എസ് ധോണി നടത്തിയ മാജിക് എന്താണ്. ഏഷ്യാകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച 5 പ്രധാന കാരണങ്ങള്‍ ഇവയാണ്.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗ്
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി.. ഇവരടങ്ങിയ ടോപ് ഓര്‍ഡര്‍ ഏറെക്കുറെ ഭദ്രമായിരുന്നു എന്ന് പറയാം. ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മയും ഫൈനലില്‍ ശിഖര്‍ ധവാനും ശരിക്കും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ചു. പക്ഷേ ഇടയ്ക്ക് വെച്ച് ഇരുവരും പരാജയപ്പെട്ടു. അപ്പോഴെന്ത് സംഭവിച്ചു?

വിരാട് കോലിയുടെ സ്ഥിരത
തട്ടുപൊളിപ്പന്‍ ഫോമിലായിരുന്നു കോലി. ആദ്യത്തെ കളിയില്‍ ഒരു പരാജയം. അത് മാത്രം. അതൊഴിച്ച് നിര്‍ത്തിയാല്‍ പാകിസ്താന്‍, യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയെല്ലാം കോലിയുടെ ബാറ്റിംഗ് അവിശ്വസനീയമായിരുന്നു. ആര്‍ക്കും കളിക്കാന്‍ പറ്റാത്ത മുഹമ്മദ് ആമിറിനെ വരെ കോലി അനായാസം നേരിട്ടു

യുവരാജും റെയ്‌നയും
പാകിസ്താനെതിരെ ക്രിസീല്‍ പിടിച്ചുനിന്ന യുവരാജ് ശ്രീലങ്കയ്‌ക്കെതിരെ തനിനിറം പുറത്തെടുത്തു. യു എ ഇയ്‌ക്കെതിരെയും മികച്ചൊരു ഇന്നിംഗ്‌സ് കളിക്കാന്‍ യുവരാജിന് പറ്റി, ലോകകപ്പിന് മുമ്പേ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്നത് യുവരാജ് സിംഗ് ഫോമിലെത്തുന്നത് കാണാനായിരുന്നു.

ധോണി രണ്ടാമന്‍
എം എസ് ധോണിയെ തിരിച്ചുകിട്ടി. ആദ്യകാലത്ത് കൂറ്റനടികളിലൂടെ ടീമിന് വിജയങ്ങള്‍ നല്‍കിയ ധോണി ഏഷ്യാകപ്പില്‍ തിരിച്ചുവന്നു. കുറെ റണ്‍സടിച്ചില്ലെങ്കിലും ധോണിയുടെ ബാറ്റിംഗ് ശൈലിയിലും ബോഡി ലാംഗ്വേജിലും പ്രകടമായ മാറ്റമുണ്ടായിരുന്നു.

നെഹ്‌റ - ഭുമ്ര
സ്പിന്നമാരുടെ മികവില്‍ ജയിക്കുന്നത് ഇന്ത്യയ്ക്ക് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അതും സ്ഥിരമായി മേധാവിത്വം നേടിത്തരുന്നത് ഇന്ത്യയ്ക്ക് വലിയ കാര്യമാണ്. ഏഷ്യാകപ്പില്‍ ആശിഷ് നെഹ്‌റയും ഭുമ്രയും പാണ്ഡ്യയും ചെയ്തത് അതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications