Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താം! ഒരാളെ കണ്ടാല്‍ എല്ലാം ശരിയാകുമെന്ന് ടിസി മാത്യു...

കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന കാര്യം അടഞ്ഞ അദ്ധ്യായമല്ലെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന ടിസി മാത്യു. ശ്രീശാന്തിന് ടീമില്‍ മടങ്ങിയെത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീശാന്തിന് ടീമില്‍ മടങ്ങിയെത്താനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ടീമില്‍ മടങ്ങിയെത്താമെന്നുള്ള ആത്മവിശ്വാസമാണ് മലയാളി താരത്തിന്റെ കരുത്തെന്നും ടിസി മാത്യു പറഞ്ഞു. തിരിച്ചുവരവിന് ആഗ്രഹിക്കുന്ന ശ്രീശാന്തിനോട് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയെ സമീപിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

സന്തോഷമുണ്ടെന്ന് ശ്രീശാന്ത്...

സന്തോഷമുണ്ടെന്ന് ശ്രീശാന്ത്...

ദേശീയ ടീമിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന തനിക്ക് ടിസി മാത്യു പിന്തുണ പ്രഖ്യാപിച്ചതില്‍ നന്ദിയുണ്ടെന്നും, അദ്ദേഹത്തിന്റെ നിലപാടില്‍ വളരെയധികം സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

വിനോദ് റായിക്ക് കത്ത് നല്‍കും...

വിനോദ് റായിക്ക് കത്ത് നല്‍കും...

തിരിച്ചുവരവുമായി ബന്ധപ്പെട്ട് ടിസി മാത്യു നിര്‍ദേശിച്ചത് പ്രകാരം ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് ഉടന്‍ കത്ത് കൈമാറുമെന്നും ശ്രീശാന്ത് അറിയിച്ചു.

വിലക്കിനെ കുറിച്ച് അറിയില്ല...

വിലക്കിനെ കുറിച്ച് അറിയില്ല...

തനിക്ക് വിലക്കേര്‍പ്പെടുത്തിയോ എന്ന കാര്യം അറിയിച്ചിട്ടില്ല. ബിസിസിഐ ഇനിയും വിലക്കിനെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും, നിലവില്‍ സസ്‌പെന്‍ഷന്‍ മാത്രമേയുള്ളുവെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

വ്യക്തിവൈരാഗ്യമാണോ എന്നറിയില്ല...

വ്യക്തിവൈരാഗ്യമാണോ എന്നറിയില്ല...

തനിക്ക് തിരിച്ചുവരാനാകില്ലെന്ന ആകാശ് ചോപ്രയുടെ അഭിപ്രായം ഏറെ നിരാശയുണ്ടാക്കി. ഇതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകുക...

കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകുക...

ഇത്തരം എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നും, കഠിനാധ്വാനം ചെയ്ത് എല്ലാ എതിര്‍പ്പുകളെയും മറികടന്ന് മുന്നോട്ട് പോകുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 5, 2017, 18:32 [IST]
Other articles published on Feb 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+