For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവിശ്വസനീയം... 13 കാരന്‍ നേടിയത് 1045 റണ്‍സ്!! ചരിത്രത്തിലാദ്യം

തനിഷ്‌ക് ഗവാത്തെയെന്ന താരമാണ് ലോകത്തെ ഞെട്ടിച്ചത്

By Manu

മുംബൈ: ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി വീണ്ടുമൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ അവിശ്വസനീയ ബാറ്റിങ് പ്രകടനം. നവി മുംബൈയില്‍ നടന്ന ഒരു അണ്ടര്‍ 14 ടൂര്‍ണമെന്റിലാണ് അമ്പരപ്പിക്കുന്ന ഇന്നിങ്‌സ് കണ്ടത്. മുംബൈയില്‍ നിന്നുള്ള തനിഷ്‌ക് ഗവാത്തെയെന്ന 13 കാരനായ താരം 1045 റണ്‍സാണ് വാരിക്കൂട്ടിയത്.

നേരത്തേ മുംബൈയില്‍ നിന്നു തന്നെയുള്ള മറ്റൊരു വിദ്യാര്‍ഥി പ്രണവ് ധനവാഡെ 1009 റണ്‍സ് നേടി ലോക റെക്കോഡ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു മുംബൈ താരം കൂടി 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്നത്.

ലോക റെക്കോര്‍ഡല്ല

ലോക റെക്കോര്‍ഡല്ല

പ്രണവിന്റെ റെക്കോര്‍ഡ് തനിഷ്‌ക് തിരുത്തിയെങ്കിലും ഇതു ലോകറെക്കോര്‍ഡായി പരിഗണിക്കില്ല. ഇതൊരു ഒഫീഷ്യല്‍ മാച്ചായിരുന്നില്ല എന്നതു തന്നെയാണ് ഇതിനു കാരണം.
നവി മുംബൈയിലെ കോപര്‍ ഖെയ്‌റനിലുള്ള സ്‌കൂള്‍ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലാണ് തനിഷ്‌ക് വിസ്മയ പ്രകടനം നടത്തിയത്.

വെറും 515 പന്തില്‍

വെറും 515 പന്തില്‍

1000ത്തില്‍ അധികം റണ്‍സിനായി തനിഷ്‌കിനു വേണ്ടി വന്നത് പകുതി മാത്രം പന്തുകളാണ്. വെറും 515 പന്തില്‍ നിന്നായിരുന്നു തനിഷ്‌ക് 1045 റണ്‍സ് അടിച്ചെടുത്തത്.
149 ബൗണ്ടറികളും 67 സിക്‌സറുകളും താരത്തിന്റെ അവിശ്വസനീയ ഇന്നിങ്‌സിലുണ്ടായിരുന്നു.

റെക്കോര്‍ഡ് പ്രകടനം സെമിയില്‍

റെക്കോര്‍ഡ് പ്രകടനം സെമിയില്‍

സ്‌കൂള്‍ ടീമുകളുടെ ടൂര്‍ണമന്റിന്റെ സെമി ഫൈനലിലാണ് തനിഷ്‌ക് ആയിരം റണ്‍സും കടന്ന് മുന്നേറിയത്. യശ്വന്ത്രാവോ ചവാന്‍ ഇലവനു വേണ്ടിയാണ് 13 കാരന്‍ പാഡണിഞ്ഞത്. ഇതേ സ്‌കൂളിന്റൈ അക്കാഡമിയില്‍ പെട്ട താരങ്ങളെ മാത്രമാണ് കോച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
മല്‍സരത്തില്‍ ടീമിന്റെ ഓപ്പണറായിരുന്നു തനിഷ്‌ക്. നേരത്തേ വണ്‍ഡൗണായും മധ്യനിരയിലുമാണ് താരം കളിച്ചിരുന്നത്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ തന്നെ അനുവദിക്കണമന്ന് തനിഷ്‌ക് തന്നോട് അഭ്യര്‍ഥിക്കുകയായിരുന്നുവെന്ന് കോച്ച് മനീഷ് പറഞ്ഞു.

പ്രണവിന്റെ റെക്കോര്‍ഡ്

പ്രണവിന്റെ റെക്കോര്‍ഡ്

2016ലാണ് ഒരിന്നിങ്‌സില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് പ്രണവ് ലോകറെക്കോര്‍ഡിട്ടത്. 328 പന്തില്‍ പുറത്താവാതെ താരം നേടിയത് 1009 റണ്‍സാണ്. ഇത് ഒഫീഷ്യല്‍ മാച്ചായതിനാല്‍ റെക്കോര്‍ഡ് പുസ്തകത്തിലും പ്രണവ് ഇടംപിടിച്ചു.
117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അന്ന് പ്രണവ് തിരുത്തിയത്. ബ്രിട്ടന്റെ എഇജെ കോളിന്‍സ് 1899ല്‍ നേടിയ 628 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

Story first published: Wednesday, January 31, 2018, 14:14 [IST]
Other articles published on Jan 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+