Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ഏകദിനം: കരീബിയന്‍ കരുത്തിന് പൂട്ടിട്ടു.... ബംഗ്ലാ കടുവകള്‍ക്ക് ത്രസിപ്പിക്കുന്ന ജയം

പ്രൊവിഡെന്‍സ്: ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനോടേറ്റ നാണംകെട്ട തോല്‍വിക്ക് ആദ്യ തിരിച്ചടി നല്‍കി ബംഗ്ലാദേശ്. ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ചിറകിലേറി 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്.

ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ബംഗ്ലാദേശിന് കഴിഞ്ഞു. പരമ്പരയിലെ രണ്ടാം ഏകദിനം ബുധനാഴ്ച ഇതേ ഗ്രൗണ്ടില്‍ തന്നെ അരങ്ങേറും.

tamimiqbal

ബാറ്റിങില്‍ കരുത്തേകി തമീമും ശാക്വിബും

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 279 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഓപ്പണര്‍ തമീം ഇഖ്ബാലിന്റേയും അര്‍ധസെഞ്ച്വറി നേടിയ ശാക്വിബുല്‍ ഹസ്സന്റേയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

130 റണ്‍സുമായി തമീം പുറത്താവാതെ നിന്നു. 160 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് തമീമിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയാണ് ശാക്വിബ് (97) പുറത്തായത്. 121 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ശാക്വിബിന്റെ ഇന്നിങ്‌സ്. 11 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 30 റണ്‍സെടുത്ത മുസ്ഫിഖുര്‍ റഹീം ബംഗ്ലാദേശ് സ്‌കോറിങ് ഉയര്‍ത്തി.

വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടും ആന്ദ്രെ റസ്സല്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കരീബിയയുടെ അന്തകനായി ബംഗ്ലാ ക്യാപ്റ്റന്‍

ബാറ്റിങില്‍ ലോകോത്തര വെടിക്കെട്ട് താരണങ്ങള്‍ അണിനിരന്ന വിന്‍ഡീസിനെ ഓരോ ഇടവേളകളിലും വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തി ബംഗ്ലാ ക്യാപ്റ്റന്‍ മശ്‌റഫെ മോര്‍ത്തസ വിന്‍ഡീസിന്റെ അന്തകനാവുകയായിരുന്നു. ഇതോടെ വിന്‍ഡീസിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 231 റണ്‍സിലൊതുങ്ങുകയായിരുന്നു.

എര്‍വിന്‍ ലെവിസ് (17), ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ (17), വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ (13), ആഷ്‌ലി നുര്‍സ് (7) എന്നിവരുടെ വിക്കറ്റുകളാണ് മോര്‍ത്തസ വീഴ്ത്തിയത്.

52 റണ്‍സെടുത്ത ഷിംറോണ്‍ ഹെട്മയറാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ 40 റണ്‍സെടുത്ത് പുറത്തായി. 29 റണ്‍സ് വീതമെടുത്ത ബിഷൂവും അല്‍സാറി ജോസഫും വിന്‍ഡീസ് നിരയില്‍ പുറത്താവാതെ നിന്നു.

മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും മെഹിദി ഹസന്‍ മിറാസ്, റുബല്‍ ഹുസെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മോര്‍ത്തസയ്ക്ക് മികച്ച പിന്തുണ നല്‍കി. തമീം ഇഖ്ബാലാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, July 23, 2018, 12:39 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+