Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശിന് ഏകദിന പരമ്പര; ഹെറ്റ്‌മെയര്‍ പൂജ്യത്തിന് പുറത്ത്

ധാക്ക: വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്പര ബംഗ്ലാദേശ് 2-1 എന്ന നിലയില്‍ സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തേതുമായ ഏകദിനത്തില്‍ 8 വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ വിന്‍ഡീസിനെ തുരത്തിയത്. തമിം ഇഖ്ബാലിന്റെ ബാറ്റിങ് പ്രകടനവും മെഹിദി ഹസന്റെ ബൗളിങ് മികവുമാണ് ബംഗ്ലാദേശിന്റെ വിജയത്തിന് തുണയായത്.

നിശ്ചിത 50 ഓവറില്‍ വിന്‍ഡീസിനെ 198 റണ്‍സില്‍ ഒതുക്കിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 38.3 ഓവറില്‍ ലക്ഷ്യം കണ്ടു. ബംഗ്ലാദേശിനായി തമിം ഇഖ്ബാല്‍ പുറത്താകാതെ 81 റണ്‍സും സൗമ്യ സര്‍ക്കാര്‍ 80 റണ്‍സും നേടി. ലിറ്റണ്‍ ദാസ് 23 നേടിയപ്പോള്‍ മുഷ്ഫിഖുര്‍ റഹീം 16 റണ്‍സുമായി പുറത്താകാതെ നിന്നു. കേവലം രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് ലക്ഷ്യം കണ്ടത്.

windiesbatsmen

നേരത്തെ, മെഹിദി ഹസന്റെ നാലുവിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഷാക്കിബ് അല്‍ ഹസനും മൊര്‍താസയും രണ്ടുവിക്കറ്റുകള്‍വീതം നേടി. സെഞ്ച്വറി നേടിയ ഷായ് ഹോപ്(108) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. വെടിക്കെട്ട് വീരന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ റണ്‍സൊന്നുമെടുക്കാതി പുറത്തായി. ആദ്യ ഏകദിനം ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് നാലു വിക്കറ്റിന് ജയിച്ച് ഒപ്പമെത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളും വിന്‍ഡീസ് കളിക്കുന്നുണ്ട്.

Story first published: Saturday, December 15, 2018, 12:08 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+