Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്തതെന്തിന്?; ബംഗ്ലാ ബാറ്റ്‌സ്മാന്‍ തമീമിന്റെ വെളിപ്പെടുത്തല്‍

ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്തതെന്തിന്?; തമീം പറയുന്നു | Oneindia Malayalam

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിന്റെ വീഡിയോ വൈറലായിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ ശ്രീലങ്കന്‍ ബൗളര്‍ ലക്മലിന്റെ ഏറുകൊണ്ട് ഇടതുകൈയ്യില്‍ പൊട്ടലുമായി താരം പവലിയനിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒന്‍പതാം വിക്കറ്റും വീണതോടെയാണ് കൈയ്യില്‍ ചുറ്റിക്കെട്ടുമായി മൈതാനത്തിറങ്ങിയത്.

tamimiqbal

ഒന്‍പതാമനായി താന്‍ ഇറങ്ങിയാല്‍ ടീമിന് അത് ഗുണം ചെയ്യുമെന്ന തോന്നലിലാണ് താന്‍ കളിക്കാനിറങ്ങിയതെന്ന് തമീം പറഞ്ഞു. ഒരറ്റത്ത് സെഞ്ച്വറി തികച്ച മുഷ്ഫിഖുര്‍ റഹീം ബാറ്റു ചെയ്യുന്നതിനാല്‍ മറ്റേയറ്റത്ത് നിന്നാല്‍ പോലും ടീമിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. മറ്റൊന്നും താന്‍ ചിന്തിച്ചില്ല. ബാറ്റുമായി ക്രിസിറങ്ങി, ലക്മലിന്റെ ഒരു ബൗണ്‍സര്‍ തടുത്തിടാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

ആശുപത്രിയില്‍നിന്നും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയെത്തിയശേഷം ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ തമീമിനോട് ബാറ്റിങ്ങിനിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം തമാശ പറയുകയായിരുന്നെന്നാണ് കരുതിയത്. പിന്നീട് താന്‍ പാഡു കെട്ടാന്‍ ആരംഭിച്ചു. വിരലുകള്‍ ചേര്‍ത്ത് പ്ലാസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ഗ്രൗസ് അതിനനുസരിച്ച് മുറിക്കേണ്ടിവന്നു. തന്റെ കരിയറിലാദ്യമായി മറ്റുള്ളവര്‍ പാഡുകെട്ടിത്തരേണ്ടിവന്നെന്നും തമീം പറഞ്ഞു.

ഒന്‍പതാം വിക്കറ്റില്‍ ഒറ്റക്കൈയ്യുമായി ഇറങ്ങി ഒരറ്റത്ത് സപ്പോര്‍ട്ട് ചെയ്തതോടെ അവസാന മൂന്നോവറില്‍ 32 റണ്‍സാണ് റഹീമുമൊത്ത് തമീം കൂട്ടുകെട്ടുണ്ടാക്കിയത്. ഇത് ബംഗ്ലാദേശ് ഇന്നിങ്‌സിന് കരുത്താവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് നേരിടുക.

Story first published: Tuesday, September 18, 2018, 8:38 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+