വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുഷ്ഫിഖുറായി അശ്വിന്‍... ജയിക്കും മുമ്പ് 'വിജയാഘോഷം', പണിയും കിട്ടി, ട്രോള്‍

മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഓവറിലായിരുന്നു ഇത്

Twitter Brutally Trolls Ravichandran Ashwin For Doing A Mushfiqur Rahim | Oneindia Malayalam

സൂറത്ത്: സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലറില്‍ തമിഴ്‌നാടിനെ ഒരു റണ്ണിന് മറികടന്ന് കര്‍ണാടക ചാംപ്യന്‍മാരായിരുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ അവസാന ഓവറില്‍ കര്‍ണാടക ത്രസിപ്പിക്കുന്ന ജയത്തോടെ കിരീടം പിടിച്ചെടുക്കുകയായിരുന്നു.

വാതുവയ്പുകാരന്‍ ഈ താരത്തെ സമീപിച്ചു!! സംഭവം ഇന്ത്യയില്‍... ഗാംഗുലിയുടെ വെളിപ്പെടുത്തല്‍വാതുവയ്പുകാരന്‍ ഈ താരത്തെ സമീപിച്ചു!! സംഭവം ഇന്ത്യയില്‍... ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

ഫൈനലില്‍ ടീം ജയിക്കും മുമ്പ് തന്നെ വിജയമുറപ്പിച്ചെന്ന തരത്തില്‍ ആഹ്ലാദപ്രകടനം നടത്തിയതിന്റെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് തമിഴ്‌നാടിന്റെ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ജയത്തിന്റെ വക്കില്‍ നിന്നും തമിഴ്‌നാട് കളി കൈവിട്ടപ്പോള്‍ അവിശ്വസനീയതയോടെ നോക്കി നില്‍ക്കാനേ അദ്ദേഹത്തിനായുള്ളൂ.

മറ്റൊരു മുഷ്ഫിഖുര്‍

മറ്റൊരു മുഷ്ഫിഖുര്‍

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ മുഷ്ഫിഖുര്‍ റഹീമിന്റെ ആഹ്ലാദ പ്രകടനത്തോടാണ് അശ്വിന്റെ ആഹ്ലാദ പ്രകടനത്തെ ട്രോളുകാര്‍ താരതമ്യം ചെയ്യുന്നത്.
2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ കളിയിലായിരുന്നു മുഷ്ഫിഖുറിന്റെ പാളിപ്പോയ ആഹ്ലാദപ്രകടനം. അവസാന ഓവറില്‍ രണ്ടു ബൗണ്ടറികള്‍ നേടിയ ശേഷം ടീം ജയിച്ചെന്ന തരത്തില്‍ മുഷ്ടി ചുരുട്ടി മുഷ്ഫിഖുര്‍ ആഹ്ലാദം പ്രകടിപ്പിച്ചെങ്കിലും താരത്തെ പുറത്താക്കി ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.

തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍

തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍

കര്‍ണാടകയ്‌ക്കെതിരായ മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കെ ഗൗതമിനെതിരേ ആദ്യ രണ്ടു പന്തുകളിലുംബൗണ്ടറി പറത്തിയ ശേഷമായിരുന്നു അശ്വിന്റെ പരിധിവിട്ട ആഹ്ലാദ പ്രകടനം. അവസാന നാലു പന്തില്‍ തമിഴ്‌നാടിന് ജയിക്കാന്‍ നാലു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ മൂന്നു റണ്ണെടുക്കാനേ അവര്‍ക്കായുള്ളൂ. കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയപ്പോള്‍ അശ്വിന് സ്തബ്ധനായി നില്‍ക്കാനേ ആയുള്ളൂ. ഒമ്പത് പന്തില്‍ മൂന്നു ബൗണ്ടറികളോടെ 16 റണ്‍സാണ് പുറത്താവാതെ താരം നേടിയത്.

ഇതെന്ത് ലോകകപ്പ് വിജയമോ?

ഇതെന്ത് ലോകകപ്പ് വിജയമോ?

അശ്വിന്റെ ആഹ്ലാദ പ്രകടനം തമിഴ്‌നാട് ആരാധകരെ നിരാശരാക്കിയപ്പോള്‍ കര്‍ണാടകയുടെ ആരാധകര്‍ പരിഹസിക്കുകയും ചെയ്തു. അശ്വിന് അതു ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു ഒരു ട്വീറ്റ്.
അശ്വിന് ഇന്നു മുഷ്ഫിഖുറായി. ജയിക്കും മുമ്പ് ഒരിക്കലും ആഘോഷിക്കരുത്, ഇതു സത്യമെന്നു തെളിഞ്ഞെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
കളിയില്‍ ജയിക്കുംമുമ്പ് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് നേരത്തേ പറഞ്ഞിട്ടുള്ള താരമാണ് അശ്വിന്‍. എന്നാല്‍ ലോകകപ്പ് നേടിയതു പോലെയായിരുന്നു കര്‍ണാടകയ്‌ക്കെതിരേ അദ്ദേഹത്തിന്റെ ആഹ്ലാദപ്രകടനമെന്നും ടിറ്ററില്‍ മറ്റൊരാള്‍ പരിഹസിച്ചു.

Story first published: Monday, December 2, 2019, 11:56 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X