വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; കോടികള്‍ കീശയിലാക്കിയ 5 അരങ്ങേറ്റക്കാര്‍, ടര്‍ണറും ഹെറ്റ്‌മെയറും തകര്‍ക്കും

ഈ കളിക്കാരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാകും | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം എപ്പിസോഡിന് തുടക്കമിടുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റും ആഘോഷവും കൂടിച്ചേര്‍ന്ന ഐപിഎല്‍ കഴിഞ്ഞ പതിനൊന്ന് സീസണിലും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇക്കുറിയും ക്രിക്കറ്റ് മാമാങ്കം ആവേശക്കൊടുമുടിയിലെത്തുമെന്നാണ് പ്രതീക്ഷ. പരിചയ സമ്പന്നരും യുവകളിക്കാരും ചേര്‍ന്ന് ഓരോ മത്സരവും വീറുറ്റ പോരാട്ടമായിമാറ്റും.

ഐപിഎല്‍: ഇത്തവണ ഏത് പൊസിഷന്‍? വെളിപ്പെടുത്തി രോഹിത്... ഇനി കാണാം യഥാര്‍ഥ ഹിറ്റ്മാനെ ഐപിഎല്‍: ഇത്തവണ ഏത് പൊസിഷന്‍? വെളിപ്പെടുത്തി രോഹിത്... ഇനി കാണാം യഥാര്‍ഥ ഹിറ്റ്മാനെ

ഇത്തവണ ലോകകപ്പിന് തൊട്ടുമുന്‍പെത്തുന്നതിനാല്‍ മുതിര്‍ന്ന കളിക്കാരില്‍ ചിലര്‍ എല്ലാ മത്സരങ്ങളിലും കളിക്കാന്‍ ഇടയില്ലെന്നാണ് സൂചന. അങ്ങിനെവന്നാല്‍ യുവകളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. ഐപിഎല്‍ ലേലത്തില്‍ കോടികള്‍ വാരിയ ചില യുവകളിക്കാര്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമാണ്. അരങ്ങേറ്റം നടത്താനിരിക്കുന്ന ഈ കളിക്കാരുടെ പ്രകടനങ്ങള്‍ ടീമുകള്‍ക്കും നിര്‍ണായകമാകും.


സാം കറന്‍

സാം കറന്‍

ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറന്‍ 7.2 കോടി രൂപയാണ് ലേലത്തില്‍ സ്വന്തമാക്കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി അരങ്ങേറ്റത്തിനൊരുങ്ങുന്ന ഇടങ്കൈയ്യന്‍ താരം ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നടത്തിയ മികച്ച പ്രകടനമാണ് ലേലത്തില്‍ തുണയായത്. മികച്ച ബൗളിങ്ങും വാലറ്റത്തെ കൂറ്റനടികളും താരത്തെ വ്യത്യസ്തനാക്കുന്നു.

മിച്ചല്‍ സാന്റ്‌നര്‍

മിച്ചല്‍ സാന്റ്‌നര്‍

ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും ഓള്‍റൗണ്ടറുടെ ഗണത്തില്‍ പെടുത്താവുന്ന അരങ്ങേറ്റക്കാരനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ താരം ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയാകും. 2018 സീസണില്‍ പരിക്കുമൂലം താരത്തിന് കളിക്കാന്‍ കഴിഞ്ഞില്ല. എംഎസ് ധോണിയുടെ ടീമില്‍ സ്ഥാനം നേടാന്‍ താരത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍

ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ വിന്‍ഡീസ് വെടിക്കെട്ട് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ആണ് മറ്റൊരു കളിക്കാരന്‍. 4.2 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെടുത്തത്. ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ നടത്തിയ വമ്പന്‍ ബാറ്റിങ് പ്രകടനമാണ് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് കോടികള്‍ ലഭിക്കാനിടയായത്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും അടങ്ങുന്ന ടീമില്‍ ഹെറ്റ്‌മെയര്‍ കൂടി ചേരുന്നതോടെ ആരാധകര്‍ ആഗ്രഹിക്കുന്ന പ്രകടനം ടീമിന് പുറത്തെടുക്കാന്‍ കഴിയും.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ആദ്യമായി ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്ന വരുണ്‍ ചക്രവര്‍ത്തിയാണ് സ്പിന്നര്‍മാരിലെ പ്രമുഖന്‍. കേവലം 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വരുണിനെ 8.4 കോടി രൂപയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനുവേണ്ടി 22 വിക്കറ്റു നേടിയ വരുണിന്റെ പന്തുകളുടെ ദുരൂഹതയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ആറ് വ്യത്യസ്ത ആയുധങ്ങള്‍ സ്വന്തമായുള്ള വരുണ്‍ ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിക്കുമെന്നാണ് കരുതുന്നത്.

ആഷ്ടണ്‍ ടര്‍ണര്‍

ആഷ്ടണ്‍ ടര്‍ണര്‍

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച കളി കെട്ടഴിച്ച ഓസ്‌ട്രേലിയന്‍ താരം ആഷ്ടണ്‍ ടര്‍ണര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. 50 ലക്ഷം രൂപയാക്കാണ് ടര്‍ണറെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ബിഗ് ബാഷില്‍ 14 മത്സരങ്ങളില്‍നിന്നും ടര്‍ണര്‍ 378 റണ്‍സ് നേടിയിരുന്നു. നിലവിലെ ഫോം തുടര്‍ന്നാല്‍ ടര്‍ണര്‍ രാജസ്ഥാന് മുതല്‍ക്കൂട്ടായിമാറും.

Story first published: Wednesday, March 20, 2019, 11:52 [IST]
Other articles published on Mar 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X