ലോകകപ്പ്: ഇന്ത്യയെ തീര്‍ക്കാന്‍ ഒരു വഴിമാത്രം... വീക്ക്‌നെസ് അതുതന്നെ, പറഞ്ഞത് കിവീസ് പേസര്‍
നോട്ടിങ്ഹാം: ഐസിസി ലോകകപ്പില്‍ വ്യാഴാഴ്ച ടീം ഇന്ത്യ തങ്ങളുടെ മൂന്നാം റൗണ്ട് പോരാട്ടത്തിനിറങ്ങുകയാണ്. ഹാട്രിക്ക് വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ന്യൂസിലാന്‍ഡാണ് ഇന്ത്യക്കും ഹാട്രിക്ക് ജയത്തിനും തടസ്സമായുള്ളത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു.
ലോകകപ്പിനു മുമ്പ് നടന്ന ആദ്യ സന്നാഹ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനായിരുന്നു ജയം. അന്നത്തെ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോലിപ്പട ഇറങ്ങുക. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കിടിലന്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യയുടെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കിവീസ് പേസറായ ലോക്കി ഫെര്‍ഗൂസന്‍.

മുന്‍നിരയെ ഒതുക്കണം
ഇന്ത്യന്‍ മുന്‍നിരയെ ഒതുക്കിയാല്‍ മാത്രമേ ന്യൂസിലാന്‍ഡിന് മല്‍സരം വരുതിയിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നു ഫെര്‍ഗൂസന്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയും. എന്നാല്‍ അത് അത്ര എളുപ്പമാവില്ല. വളരെ ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയെന്നതാണ് ഇന്ത്യയുടെ രീതി.
വിക്കറ്റുകള്‍ തുടക്കത്തില്‍ ലഭിച്ചില്ലെങ്കിലും തുടര്‍ച്ചയായി ഡോട്ട് ബോളുകള്‍ എറിഞ്ഞ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമെന്നും ഫെര്‍ഗൂസന്‍ വെളിപ്പെടുത്തി.

ലോകോത്തര താരങ്ങള്‍
ലോകോത്തര താരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളതെന്നു ഫെര്‍ഗൂസന്‍ പറഞ്ഞു. ഇന്ത്യയെ അത്ര എളുപ്പത്തിലൊന്നും മറികടക്കാന്‍ കഴിയില്ല. അത്രയും ശക്തമാണ് അവരുടെ ടീം. എന്നാല്‍ തുടക്കത്തില്‍ അര്‍ധാവസരങ്ങള്‍ പോലും മുതലെടുക്കാനായാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും കളിയില്‍ മുന്‍തൂക്കം നേടാനും സാധിക്കും.
ഉജ്ജ്വലമായാണ് ഇന്ത്യ കളിച്ചു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്ന് കൂടിയാണ് അവര്‍. ഇന്ത്യക്കെതിരേ ലോകകപ്പില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഫെര്‍ഗൂസന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവും
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിച്ച ടീമില്‍ മാറ്റങ്ങളുമായാവും ഇന്ത്യ വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരേ ഇറങ്ങുക. സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവം തന്നെയാണ് ഇതില്‍ എടുത്തു പറയേണ്ടത്. കൈവിരലിനു പൊട്ടലേറ്റതിനാല്‍ മൂന്നാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ധവാനു പകരം രോഹിത് ശര്‍മയോടൊപ്പം ലോകേഷ് രാഹുല്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായെത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിന്റെ ഓപ്പണറായിരുന്ന രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications