Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്വാര്‍ട്ടറില്‍ ഇന്ത്യയും ബംഗ്ലാദേശും പാടും, ടാഗോര്‍ എഴുതിയ ദേശീയഗാനം!

മെല്‍ബണ്‍: 2015 ലോകകപ്പില്‍ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നത് അയല്‍ക്കാരായ ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ്. ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ബംഗ്ലാദേശാകട്ടെ ശക്തമായ എ ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായി അവസാന എട്ടില്‍ കയറിപ്പറ്റുകയായിരുന്നു. കളി ഇന്ത്യയോ ബംഗ്ലാദേശോ ആര് ജയിച്ചാലും കളിയിലെ താരം ദേശീയകവിയായ രവീന്ദ്ര നാഥ ടാഗോറാണ് എന്ന കാര്യം ഉറപ്പ്.

ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും പാടാന്‍ പോകുന്ന ദേശീയഗാനം എഴുതിയത് സാക്ഷാല്‍ ടാഗോറാണ്. അതെ ഇന്ത്യയുടെ ജനഗണമന മാത്രമല്ല ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമര്‍ സോന ബംഗ്ലായും രവീന്ദ്ര നാഥ ടാഗോറിന്റെ സൃഷ്ടിയാണ്. ക്രിക്കറ്റിനെയും ടാഗോറിനെയും സ്‌നേഹിക്കുന്ന ബംഗാളികള്‍ക്ക് വൈകാരികമായ ഒരു ദിവസമായിരിക്കും മാര്‍ച്ച് 18 ലെ ക്വാര്‍ട്ടര്‍ ഫൈനല്‍.

tagore

ലോകകപ്പില്‍ രണ്ട് തവണ ഇരുടീമുകളും പരസ്പരം കളിച്ചിട്ടുണ്ട്. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത് ഇത് ആദ്യം. രണ്ട് ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നു. 2007 ല്‍ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, സേവാഗ്, ധോണി, യുവരാജ്, കുംബ്ലെ തുടങ്ങിയ വമ്പന്മാര്‍ എല്ലാമുണ്ടായിട്ടും ഇന്ത്യ അന്ന് തോറ്റു.

Story first published: Sunday, March 15, 2015, 13:55 [IST]
Other articles published on Mar 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+