സിമ്മണ്‍സ് കൊടുങ്കാറ്റായി, രണ്ടാം ടി20യില്‍ വിന്‍ഡീസ് അയര്‍ലന്‍ഡിനെ തകര്‍ത്തു
സെന്റ് കിറ്റ്‌സ്: അയര്‍ലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയവുമായി വെസ്റ്റിന്‍ഡീസ്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് അട്ടിമറി ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. മൂന്നാം മത്സരത്തിലെ ജയത്തോടെ വെസ്റ്റിന്‍ഡീസ് 1-1 എന്ന നിലയില്‍ പരമ്പര സമനിലയിലാക്കി. ലെന്‍ഡല്‍ സിമ്മണ്‍സിന്റേയും എവിന്‍ ലൂയിസിന്റേയും വെടിക്കെട്ട് ബാറ്റിങ്ങാണ് വെസ്റ്റിന്‍ഡീസിന് ജയം അനായാസമാക്കിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങനയക്കപ്പെട്ട അയര്‍ലന്‍ഡ് 19.1 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ ഒബ്രെിയന്‍(18 പന്തില്‍ 38) ആണ് ടോപ് സ്‌കോറര്‍. ബാല്‍ബിര്‍നി(28), പോള്‍ സ്റ്റിര്‍ലിങ്(11), ബാരി മക്കാര്‍ത്തി(18) എന്നവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്മാര്‍. കീറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു. ഇരുവരും 3 വിക്കറ്റുവീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 11 ഓവറില്‍ ലക്ഷ്യത്തിലെത്തി. സിമ്മണ്‍സും ലൂയിസും ചേര്‍ന്ന ഓപ്പണിങ് സഖ്യം ടീമിനെ ജയത്തിന്റെ അരികിലെത്തിച്ചിരുന്നു. സിമ്മണ്‍സ് 40 പന്തില്‍ 91 റണ്‍സെടുത്തപ്പോള്‍ ലൂയിസ് 25 പന്തില്‍ 46 റണ്‍സെടുത്തു. സിമ്രന്‍ജിത്ത് സിങ് ആണ് അയര്‍ലന്‍ഡിനായി ഒരു വിക്കറ്റ് വീഴ്ത്തിയത്. വര്‍ഷങ്ങള്‍ക്കുശേഷം വിന്‍ഡീസ് നിരയിലേക്ക് തിരിച്ചെത്തിയ ഡ്വെയ്ന്‍ ബ്രാവോ പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications