Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെലക്ടര്‍മാര് വിശ്രമം അനുവദിച്ചു. ഐപിഎല്‍ ക്ലബ്ബ് ചെന്നൈയ്ക്കുവേണ്ടി കളിച്ചിട്ടുള്ള പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം.

പരിക്കേറ്റതുമൂലം ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യ രഹാനെ എ്ന്നിവരെ ടീമിലേയ്ക്ക് തിരിച്ചുവിളിച്ചു. ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയും ടീമിലുണ്ട്.

viratkohli-hand-ton-sa-chennai

ഫിബ്രുവരി 9ന് പൂണെയിലാണ് ആദ്യ മത്സരം. റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ മറ്റു മത്സരങ്ങള്‍ നടക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയ ഇന്ത്യ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാര്‍ച്ചില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ മുന്നൊരുക്കം കൂടിയാകും പരമ്പര.

ഇന്ത്യന്‍ ടീം: എം.എസ്. ധോനി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബൂംറ, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍കുമാര്‍, പവന്‍ നേഗി.

Story first published: Tuesday, February 2, 2016, 8:53 [IST]
Other articles published on Feb 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+