
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയേയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയേയുമാണ് യൂനിസ് ഖാന്‍ തിരഞ്ഞെടുത്തത്. 'വിരാട് കോലിയും ബാബര്‍ ആസമും രണ്ട് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരാണ്. രണ്ട് പേരും ടീമുകളുടെ നിര്‍ണ്ണായക താരങ്ങളാണ്. എന്നാല്‍ രോഹിത് ശര്‍മയും മുഹമ്മദ് റിസ്വാനുമാവും കൂടുതല്‍ തിളങ്ങുകയെന്നാണ് കരുതുന്നത്. എല്ലാവരും രണ്ട് ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ രോഹിത്തിനും റിസ്വാനും കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും. ഇവര്‍ക്ക് മാച്ച് വിന്നര്‍മാരാവാനും സാധിച്ചേക്കും'-യൂനിസ് ഖാന്‍ പറഞ്ഞു.

പാകിസ്താന് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ നിരീക്ഷണം കൃത്യമാണെന്ന് തന്നെ പറയാം. ഐസിസി ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കാറുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം റെക്കോഡ് പ്രകടനം നടത്താന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ നായകനായ രോഹിത്തിന് ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായി.
മറുവശത്ത് മുഹമ്മദ് റിസ്വാന്‍ ഈ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയ താരമാണ്. ഏത് ശൈലിയിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് മികവുണ്ട്. നിലയുറപ്പിച്ച് കളിക്കാന്‍ മാത്രമല്ല അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും റിസ്വാന് മികവുണ്ട്. സമീപകാല പ്രകടനങ്ങളും വളരെ മികച്ചതായതിനാല്‍ ഇന്ത്യ റിസ്വാനെതിരേ കരുതിത്തന്നെയാവും ഇറങ്ങുക.

യൂനിസ് ഖാന്റെ അഭിപ്രായത്തില്‍ പാകിസ്താന് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു താരം ബൂംറയാണ്. യുഎഇയില്‍ ഐപിഎല്‍ കളിച്ച് മികച്ച വിക്കറ്റ് വേട്ട നടത്തിയിട്ടുള്ള ബൂംറക്ക് പാകിസ്താനെതിരെയും മികവ് കാട്ടാനായേക്കും. എന്നാല്‍ പാകിസ്താനെതിരായ അദ്ദേഹത്തിന്റെ ബൗളിങ് കണക്കുകള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. 'പാകിസ്താനൊപ്പം മികച്ച ബൗളര്‍മാരുണ്ട്. എന്നാല്‍ ബൂംറ സ്ഥിരതയോടെ പന്തെറിയുന്ന താരമാണ്. അവസാന കുറച്ച് മാസങ്ങളായി അവന്‍ മികച്ച ഫോമിലാണ്. അതിനാല്‍ പാകിസ്താന് ഭീഷണി ഉയര്‍ത്തിയേക്കാം'- യൂനിസ് ഖാന്‍ പറഞ്ഞു.
ദുബായ് പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. പാകിസ്താന്‍ ഇമാദ് വാസിമില്‍ പ്രതീക്ഷവെക്കുമ്പോള്‍ രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയുടെ സ്പിന്‍ നിരയില്‍ സ്ഥാനം പിടിച്ചേക്കും. രണ്ട് പേരും സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്നവരാണ്. പാകിസ്താന് സ്പിന്നര്‍മാര്‍ക്കെതിരേ ദൗര്‍ബല്യമുണ്ടെന്നിരിക്കെ ഇന്ത്യയുടെ സ്പിന്‍ നിര പാക് ബാറ്റിങ് നിരക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും.


Click it and Unblock the Notifications











