വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാക് പട വീണ്ടും ഇന്ത്യയെ തീര്‍ക്കുമോ? മുന്‍ പാക് താരം പറയുന്നു

അടുത്ത മാസം 23നാണ് സൂപ്പര്‍ പോരാട്ടം

ഐസിസിയുടെ ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ വരാനിരിക്കുകയാണ്. അടുത്ത മാസം 23നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകം കാത്തിരിക്കുന്ന ത്രില്ലര്‍. തുടര്‍ച്ചയായി മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് ഇരുടീമുകളും ഒരേ ഗ്രൂപ്പിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ഇത്തവണത്തെ ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. ആദ്യ കളിയില്‍ മുഖാമുഖം വരികയും ചെയ്തിരുന്നു.

IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്

1

ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ പത്തു വിക്കറ്റിനു നാണം കെടുത്തിയിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു പകരം ചോദിക്കുകയായിരുന്നു. പിന്നാലെ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോറിലും ഇന്ത്യ- പാക് പോര് നടന്നിരുന്നു. അന്നു ജയം പാകിസ്താനായിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു പാക് പട ജയം കൊയ്തത്. ഇന്ത്യക്കെതിരേ സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ പാകിസ്താന് മുന്‍തൂക്കം നല്‍കുമോയെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിദ് ഖാന്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം,

2

ലോകകപ്പിലെ നടക്കാനിരിക്കുന്ന മല്‍സരം മാത്രമല്ല. ഇന്ത്യക്കെതിരായ ഏതു മല്‍സരവും പ്രധാനമാണ്. പ്രത്യേകിച്ചും ഒരു ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കൂടിയാവുമ്പോള്‍ കളിയുടെ പ്രാധാന്യവും കൂടും. വിജയത്തോടെ തുടങ്ങാനായിരിക്കും ശ്രമിക്കുക. ജയിക്കുന്നവര്‍ക്കു തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അതിന്റെ മുന്‍തൂക്കവും ലഭിക്കുമെന്നു ബാസിദ് ഖാന്‍ വ്യക്തമാക്കി.

സഞ്ജുവിനെ തഴഞ്ഞ ബിസിസിഐ പെട്ടു! 'തടിയൂരാനാണ്' പുതിയ നീക്കം, മുന്‍ പാക് സ്പിന്നര്‍

3

പാകിസ്താനും ഇന്ത്യയും തമ്മിലുള്ള അടുത്ത മല്‍സരം വളരെ വലുതാണ്. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്കു ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അതു ടൂര്‍ണമെന്റിലെ മുന്നോടുള്ള പ്രയാണത്തില്‍ ടീമിനെ സഹായിക്കുകയും ചെയ്യും. പാകിസ്താനിലെ എല്ലാവരും ഇന്ത്യയുമായുള്ള ആ മല്‍സരത്തെയാണ് ഉറ്റുനോക്കുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ തുടക്കം മോശമായിരുന്നു.

4

അതു ടൂര്‍ണമെന്റിലുടനീളം ടീമിനെ വേട്ടയാടുകയും ചെയ്തു. ഇത്തവണ പാകിസ്താന് തങ്ങളുടെ കഴിവിന്റെ പരമാവധി തന്നെ പുറത്തെടുത്തേ തീരൂ. ഒരുപാട് കാര്യങ്ങള്‍ അനുകൂലമായി വരികയും വേണം. ഷഹീന്‍ അഫ്രീഡി പൂര്‍ണമായി ഫിറ്റായിരിക്കേണ്ടതുണ്ട്. മാത്രമല്ല തങ്ങളുടെ ഏറ്റവും മികച്ച ഗെയിമും ടീം പുറത്തെടുക്കേണ്ടത് ആവശ്യമാണെന്നു ബാസിത് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

5

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിനു കാരണം മുന്‍നിരയില്‍ നിന്നും ബാറ്റിങില്‍ കാര്യമായ സംഭാവന ലഭിക്കാതിരുന്നതാണെന്നു ബാസിദ് ഖാന്‍ വിലയിരുത്തി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് കാണപ്പെട്ടതെങ്കിലും വിരാട് കോലി അവസാന മല്‍സരത്തിലാണ് സെഞ്ച്വറി കണ്ടെത്തിയത്.

6

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനങ്ങള്‍ ലഭിച്ചില്ല. പക്ഷെ ടൂര്‍ണമെന്റെ പുരോഗമിക്കവെ അവര്‍ ഫോമിലേക്കെത്തുകയും ചെയ്തു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, കോലി എന്നീ ടോപ്പ് ത്രീയുടെ പരാജയമാണ് തുടക്കത്തിലെ മല്‍സരങ്ങളില്‍ഇന്ത്യക്കു തിരിച്ചടിയായത്.

7

എല്ലാ മല്‍സരങ്ങളിലും അവസാനം വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. എന്നാല്‍ ജസ്പ്രീത് ബുംറയെപ്പോലെയുള്ളവകര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അതു ടി20 ലോകകപ്പില്‍ ഇന്ത്യക്കു ഗുണം ചെയ്യും. പക്ഷെ ഇന്ത്യയുടെ കുറച്ച് ബാറ്റര്‍മാര്‍ ടോപ്പ് ഗിയറില്‍ അല്ലെങ്കില്‍ അതു ലോകകകപ്പിലും വലിയ പ്രശ്‌നമാവുമെന്നാണ് താന്‍ കരുതുന്നതെന്നും ബാസിദ് ഖാന്‍ പറഞ്ഞു.

Story first published: Monday, September 19, 2022, 16:43 [IST]
Other articles published on Sep 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X