T20 World Cup: ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ടാം തോല്‍വിയോ? കിവികള്‍ പേടിസ്വപ്നം!

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഉറപ്പായും ജയിക്കുമെന്നു കരുതിയിരുന്ന പാകിസ്താനെതിരായ പോരാട്ടത്തില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയതോടെ ടീം ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരിക്കുകയാണ്. കാരണം ലോകകപ്പിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും പാകിസ്താനു മുന്നില്‍ ഇന്ത്യ തല കുനിച്ചിരിരുന്നില്ല. 12-0ന്റെ വിജയ റെക്കോര്‍ഡായിരുന്നു ടി20, ഏകദിന ലോകകപ്പുകളിലായി ഇന്ത്യക്കുണ്ടായിരുന്നത്. ഇതാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.

സെമി ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ് ഈ പരാജയം. കാരണം ഇന്ത്യയുടെ അടുത്ത എതിരാളികള്‍ കരുത്തരായ ന്യൂസിലാന്‍ഡാണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ കിവികള്‍ക്കെതിരേ ഇന്ത്യക്കു വിജയിക്കേണ്ടതുണ്ട്. പക്ഷെ അതു ഒട്ടും തന്നെ എളുപ്പമാവില്ല. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

 ചരിത്രം ഇന്ത്യയുടെ ഉറക്കം കെടുത്തും

ചരിത്രം ഇന്ത്യയുടെ ഉറക്കം കെടുത്തും

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള റെക്കോര്‍ഡ് ഇന്ത്യയുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. ഇന്ത്യ ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം ഭയക്കേണ്ട എതിരാളികളാണ് ന്യൂസിലാന്‍ഡ്. ഏറ്റവും അവസാനമായി ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമായിരുന്നു കൊമ്പുകോര്‍ത്തത്. അന്നു ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തകര്‍ത്തുവിട്ട് കെയ്ന്‍ വില്ല്യംസണ്‍ നയിച്ച കിവികള്‍ ജേതാക്കളായിരുന്നു. മഴ കാരണം രണ്ടു ദിവസത്തിലേറെ മല്‍സരം തടസ്സപ്പെട്ടിട്ടും ന്യൂസിലാന്‍ഡിനെതിരേ സമനില പോലും നേടിയെടുക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല.

 വ്യക്തിഗത മികവിനെ ആശ്രയിക്കുന്നില്ല

വ്യക്തിഗത മികവിനെ ആശ്രയിക്കുന്നില്ല

ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്‍് അവര്‍ വ്യക്തിഗത മികവിനെ ആശ്രയിക്കുന്ന ടീമല്ലായെന്നതാണ്. ഒരു ടീമെന്ന നിലയില്‍ എല്ലാവരും സംഭാവന ചെയ്യുന്നതാണ് അവരുടെ ഏറ്റവും വലിയ ശക്തി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച റെക്കാര്‍ഡാണ് കിവീസിനുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയാലും അദ്ഭുതപ്പെടാനില്ല.

 ഇന്ത്യയുടെ അവസാന വിജയം

ഇന്ത്യയുടെ അവസാന വിജയം

ഒരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെ ഇന്ത്യ അവസാനമായി തോല്‍പ്പിച്ചിട്ടുള്ളത് 2003ലാണെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ഏകദിന ലോകകപ്പിലായിരുന്നു സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ അന്നു ഇന്ത്യ ജയിച്ചുകയറിയത്. പിന്നീട് കളിച്ച ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും കിവികള്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയിട്ടില്ല.

2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വി വിരാട് കോലിയെയും സംഘത്തെയും ഇന്നും വേട്ടയാടുന്നുണ്ടാവു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അവസാത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയായിരുന്നു ഇത്. അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഇന്ത്യക്കു നല്‍കിയതെങ്കിലും മുന്‍നിര തകര്‍ന്നടിഞ്ഞതോടെ ടീം തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

 അവസാനത്തെ അഞ്ചു കളികള്‍

അവസാനത്തെ അഞ്ചു കളികള്‍

ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ അവസാനത്തെ അഞ്ചു മല്‍സരങ്ങള്‍ എങ്ങനെയായിരുന്നുവെന്നു നോക്കാം-

2021-സതാംപ്റ്റണില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങി.

2019- മാഞ്ചസ്റ്ററില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ 18 റണ്‍സിനു തോറ്റു.

2016- നാഗ്പൂരില്‍ നടന്ന ടി20 ലോകകപ്പ് മല്‍സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യ കീഴടങ്ങിയത്.

2007- ജൊഹാനസ്‌ബെര്‍ഗില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വി 10 റണ്‍സിനായിരുന്നു.

2003- സെഞ്ചൂറിയനില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം നേടി.

 പേസ് ലൈനപ്പ്

പേസ് ലൈനപ്പ്

പാകിസ്താനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു ഇന്ത്യ പരാജയത്തിനു ചുക്കാന്‍ പിടിച്ചത്. പാകിസ്താന്റെ പേസ് ബൗളിങ് നിര അതിനേക്കാള്‍ അപകടകരമാണെന്നു കാണാം. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട്, വേഗത്തോടൊപ്പം ഉയരം കൂടി ആയുധമാക്കുന്ന കൈല്‍ ജാമിസണ്‍ എന്നിവര്‍ക്കൊപ്പം പരിചയസമ്പന്നനായ ടിം സൗത്തി കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു മുട്ട് ഇടിക്കും. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ റെക്കോര്‍ഡും മോശമാണ്. മികച്ച സ്വിങ് ബൗളിങിനെതിരേ കോലിയും പതറാറുണ്ട്.

പേസര്‍മാര്‍ മാത്രമല്ല ഇഷ് സോധി, മിച്ചെല്‍ സാന്റ്‌നര്‍ തുടങ്ങിയ അനുഭവസമ്പത്തുള്ള മികച്ച സ്പിന്‍ ബൗളിങ് ജോടികളും ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഇത്രയും ശക്തമായ ബൗളിങ് നിരയുള്ള ന്യൂസിലാന്‍ഡിനെതിരേ പിടിച്ചുനില്‍ക്കുകയെന്നത് ഇന്ത്യക്കു കനത്ത വെല്ലുവിളി തന്നെ സൃഷ്ടിക്കും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 26, 2021, 22:36 [IST]
Other articles published on Oct 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X