Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'അവന്റെ സംഭാവനകള്‍ കോലിയുടെയും രോഹിതിന്റെയും നിഴലായി ഒതുങ്ങുന്നു'- വസിം ജാഫര്‍

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കാനിരിക്കെ ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കുമെന്നത് എല്ലാ ടീമുകള്‍ക്കും മുന്നിലുള്ള വലിയ തലവേദനയാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ തലവേദന ഇരട്ടിയാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒരുപോലെ മികവ് കാട്ടുമ്പോള്‍ ആരെ ഉള്‍പ്പെടുത്തും ആരെ നിലനിര്‍ത്തുമെന്നത് വളരെ പക്വതയോടെ കൈക്കൊള്ളേണ്ട തീരുമാനം.

ഇന്ത്യയുടെ ഓപ്പണറായി രോഹിത് ശര്‍മ സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചതാണ്. ഇതിന് വെല്ലുവിളികളില്ല. എന്നാല്‍ സഹ ഓപ്പണറാവാന്‍ പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍,കെ എല്‍ രാഹുല്‍ തുടങ്ങി നിരവധി താരങ്ങളാണ് അവസരം തേടുന്നത്. ഇതില്‍ രാഹുലിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഇപ്പോഴിതാ ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

dhawan

ധവാന്റെ പ്രകടനം രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും നിഴലില്‍ ഒതുങ്ങുകയാണെന്നാണ് വസിം ജാഫര്‍ അഭിപ്രായപ്പെട്ടത്. 'ഒന്നാം നമ്പര്‍ ടീമെന്ന നിലയിലേക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലൂടെ ഇന്ത്യ വളര്‍ന്നുവന്ന വഴി നോക്കുക. അതില്‍ വളരെയധികം പങ്ക് ശിഖര്‍ ധവാന്റേതായുണ്ട്. അവന്റെ പ്രകടനങ്ങള്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും നിഴലില്‍ ഒതുങ്ങുന്നതായി തോന്നിയിട്ടുണ്ട്. ഇരുവരും അതുല്യ പ്രതിഭകളാണ്. എന്നാല്‍ ശിഖര്‍ ധവാനെ വേണ്ടപോലെ പരിഗണിക്കുന്നില്ല. 2021ലെ ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ധവാന്‍'-വസിം ജാഫര്‍ പറഞ്ഞു.

ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ സമീപകാലത്തായി വളരെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ നിരയുടെ ഭാഗമാണെങ്കിലും ടെസ്റ്റിലും ടി20യിലും പരിഗണിക്കപ്പെടാറില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിയുന്ന നിരവധി യുവതാരങ്ങള്‍ പുറത്തുള്ളതിനാല്‍ ധവാന് ടി20 ലോകകപ്പില്‍ ഇടം പിടിക്കുക എളുപ്പമാവില്ല. ഇത്തവണത്തെ ലോകകപ്പ് വിരാട് കോലിയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍ ഏറ്റവും മികച്ച ടീമുമായി ഇറങ്ങാനാവും ശ്രമിക്കുക.

'ടി20 ലോകകപ്പില്‍ ധവാനെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. അവസാന രണ്ട് വര്‍ഷത്തെ അവന്റെ ഐപിഎല്ലിലെ പ്രകടനം നോക്കുക. രോഹിതിന്റെ ഓപ്പണിങ് സ്ഥാനത്തിന് ഭീഷണിയില്ല. രാഹുല്‍ അവസരം തേടുന്നുണ്ട്. ഓപ്പണറാവാന്‍ ആഗ്രഹിക്കുന്നുവെന്ന് കോലിയും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വി ഷാ ഭാവിതാരമായി വളര്‍ന്നുവരുന്നു. എന്നാല്‍ ടി20,50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുന്ന താരമല്ല ധവാന്‍'-വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 20, 2021, 17:12 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+