വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയുടെ വജ്രായുധം കോലിയോ രോഹിതോ? ആരാണ് കൂടുതല്‍ കേമന്‍, കണക്കുകള്‍ ഇതാ

മുംബൈ: ടി20 ലോകകപ്പ് വരാനിരിക്കെ എല്ലാ ടീമുകളും വലിയ പ്രതീക്ഷയിലാണ്. ഒക്ടോബര്‍ 17ന് യുഎഇയിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് വരാനിരിക്കുന്നത്. കിരീടം നേടാനായില്ലെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെത്തന്നെ അത് പ്രതികൂലമായി ബാധിക്കും.

നിരവധി പ്രതിഭാശാലികളായ യുവതാരങ്ങള്‍ ഇന്ത്യന്‍ നിരക്കൊപ്പമുണ്ടെന്നത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്. യുവ പ്രതിഭകളുണ്ടെങ്കിലും രോഹിത് ശര്‍മയും വിരാട് കോലിയും തന്നെയാണ് ഇന്ത്യയുടെ നട്ടെല്ല്. ഇരുവരുടെയും പ്രകടനം വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പ്. എന്നാല്‍ ഇവരില്‍ ആരാണ് മികച്ച ടി20 ബാറ്റ്‌സ്മാന്‍ കണക്കുകള്‍ ഇതാ.

IND vs SL: 'വീരേന്ദര്‍ സെവാഗ് മുതല്‍ ധവാന്‍വരെ', ടി20യിലെ ഇന്ത്യയുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടാംIND vs SL: 'വീരേന്ദര്‍ സെവാഗ് മുതല്‍ ധവാന്‍വരെ', ടി20യിലെ ഇന്ത്യയുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടാം


ടി20 കരിയര്‍ ഇങ്ങനെ

ടി20 കരിയര്‍ ഇങ്ങനെ

വിരാട് കോലി 84 ഇന്നിങ്‌സില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 139.04 ആണ്. 28 തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറി പ്രകടനം നടത്താനായില്ല. 94* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മറുവശത്ത് രോഹിത് ശര്‍മ 103 ഇന്നിങ്‌സ് കളിച്ചപ്പോള്‍ 32.54 ശരാശരിയില്‍ നിന്ന് നേടിയത് 2864 റണ്‍സാണ്. സ്‌ട്രൈക്കറേറ്റ് 138.96. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും രോഹിത് നേടിയിട്ടുണ്ട്. 118 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രോഹിത് ഓപ്പണറായി ഇറങ്ങുമ്പോള്‍ പൊതുവെ മൂന്നാം നമ്പറിലാണ് കോലി കളിക്കാറ്.

ആദ്യം ബാറ്റ് ചെയ്യുമ്പോഴുള്ള പ്രകടനം

ആദ്യം ബാറ്റ് ചെയ്യുമ്പോഴുള്ള പ്രകടനം

ഇന്ത്യക്കായി 47 ഇന്നിങ്‌സില്‍ കോലി ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 35.89 ശരാശരിയില്‍ നേടിയത് 1400 റണ്‍സാണ്. 141.41ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 10 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 90* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രോഹിത് ശര്‍മ 54 ഇന്നിങ്‌സില്‍ നിന്ന് 37.71 ശരാശരിയില്‍ 1735 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 146.04. മൂന്ന് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 118. ആദ്യം ബാറ്റ് ചെയ്ത കണക്കുകളില്‍ കോലിയേക്കാള്‍ കേമന്‍ രോഹിതാണ്.

രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴുള്ള പ്രകടനം

രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴുള്ള പ്രകടനം

ഇന്ത്യക്കായി 37 ഇന്നിങ്‌സില്‍ കോലി പിന്തുടര്‍ന്ന് ബാറ്റ് ചെയ്തപ്പോള്‍ 83.76 ശരാശരിയില്‍ നേടിയത് 1759 റണ്‍സാണ്. 137.2 സ്‌ട്രൈക്കറേറ്റ്. 18 അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 94*. രോഹിത് 49 ഇന്നിങ്‌സില്‍ നിന്ന് 26.88 ശരാശരിയില്‍ നേടിയത് 1129 റണ്‍സ്. 129.32 ആണ് സ്‌ട്രൈക്കറേറ്റ്. ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ കോലിയുടെ മികവിനോട് കിടപിടിക്കാന്‍ ലോക ക്രിക്കറ്റില്‍ മറ്റാരുമില്ല.

ഡെത്ത് ഓവറിലെ ബാറ്റിങ് പ്രകടനങ്ങള്‍

ഡെത്ത് ഓവറിലെ ബാറ്റിങ് പ്രകടനങ്ങള്‍

ഡെത്ത് ഓവറില്‍ 35 തവണ കോലി ബാറ്റ് ചെയ്തപ്പോള്‍ 52 ശരാശരിയില്‍ നേടിയത് 728 റണ്‍ലസാണ്. 191.58 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റിലാണ് കോലിയുടെ പ്രകടനം. 49 റണ്‍സാണ് ഡെത്ത് ഓവറിലെ ഉയര്‍ന്ന സ്‌കോര്‍. രോഹിത് ശര്‍മ 23 ഇന്നിങ്‌സില്‍ നിന്ന് 33.5 ശരാശരിയില്‍ 335 റണ്‍സാണ് നേടിയത്. 190.3 ആണ് സ്‌ട്രൈക്കറേറ്റ്. 40 ആണ് ഉയര്‍ന്ന സ്‌കോര്‍. ഈ കണക്കുകളിലും കോലി തന്നെയാണ് രോഹിതിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍.

Story first published: Sunday, July 25, 2021, 11:54 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X