വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: എബിഡി വേണം, കളിച്ചില്ലെങ്കില്‍ തിരിച്ചടി ദക്ഷിണാഫ്രിക്കയ്ക്ക്, മൂന്ന് കാരണങ്ങളിതാ

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷവും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് എബി ഡിവില്ലിയേഴ്‌സ് കാഴ്ചവെച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പവും തകര്‍ത്തടിച്ച് കളിച്ച എബിഡി ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് എബിഡി ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ വീണ്ടും എത്തില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തന്നെ വ്യക്തമാക്കുകയായിരുന്നു.

3 reasons why AB de Villiers should play the T20 World Cup | Oneindia Malayalam

എബി ഡിവില്ലിയേഴ്‌സുമായി സംസാരിച്ചപ്പോള്‍ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് നിന്നതിനാലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിരിക്കുന്നത്. നേരത്തെ ടി20 ലോകകപ്പിന്റെ ഭാഗമാവാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോള്‍ വിരമിക്കല്‍ തീരുമാനത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എബിഡിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. ടി20 ലോകകപ്പില്‍ എബിഡി കളിക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

ടി20യില്‍ ഇപ്പോഴും മിന്നും ഫോം

ടി20യില്‍ ഇപ്പോഴും മിന്നും ഫോം

പ്രായംകൂടുന്തോറും പഴകുന്ന വീഞ്ഞ് പോലെ തന്റെ ഓരോ ഷോട്ടിന്റെയും മനോഹാരിതയും കൃത്യതയും എബിഡി പ്രായം കൂടുന്തോറും മെച്ചപ്പെടുത്തുകയാണ്. നിലവിലെ ഏറ്റവും അപകടകാരികളായ ടി20 ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ അതിലൊരാള്‍ എബി ഡിവില്ലിയേഴ്‌സാവും. ഐപിഎല്‍ 2020ല്‍ 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് അദ്ദേഹം നേടിയത്. 158.74 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. 2021 സീസണില്‍ 164.28 സ്‌ട്രൈക്കറേറ്റില്‍ 207 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

സ്ഥിരതയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മികവും

സ്ഥിരതയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മികവും

സ്ഥിരതയോടെ കളിക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുമുള്ള മികവും എബിഡിക്ക് ഇപ്പോഴുമുണ്ട്. ടി20 പോലൊരു ഫോര്‍മാറ്റില്‍ ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് വരെ മത്സരം തിരിച്ചുപിടിക്കാന്‍ സാധിക്കും. അത്തരത്തില്‍ നോക്കുമ്പോള്‍ ടീമിനെ ഒറ്റയ്ക്ക് വിജയതീരത്തെത്തിക്കാന്‍ എബിഡി മിടുക്കനാണ്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ബാറ്റ് ചെയ്ത് നിരവധി തവണ അദ്ദേഹം ആര്‍സിബിയെ വിജയത്തിലെത്തിച്ചിട്ടുണ്ട്. എബിഡി ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടെങ്കില്‍ എതിര്‍ ടീമിന് സമ്മര്‍ദ്ദം ഉയരും.

പരിചയസമ്പന്നരെ ദക്ഷിണാഫ്രിക്കയ്ക്ക് വേണം

പരിചയസമ്പന്നരെ ദക്ഷിണാഫ്രിക്കയ്ക്ക് വേണം

ടി20 ലോകകപ്പ് പോലൊരു മെഗാ ടൂര്‍ണമെന്റില്‍ എബിഡിയുടെ പരിചയസമ്പത്ത് ടീമിന് തീര്‍ച്ചയായും ഗുണം ചെയ്യും. ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ക്വിന്റന്‍ ഡീകോക്ക്, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയവരോടൊപ്പം എബിഡിയുണ്ടെങ്കില്‍ ടീമിനത് വലിയ ആത്മവിശ്വാസം നല്‍കും. മധ്യനിരയില്‍ എബിഡി ഉണ്ടെന്ന ധൈര്യം ടോപ് ഓഡറില്‍ താരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. കടന്നാക്രമിച്ച് കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ആത്മവിശ്വാസം കാട്ടും. കൂടാതെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ക്യാപ്റ്റനെയും വളരെയധികം സഹായിക്കും.

Story first published: Wednesday, May 19, 2021, 11:10 [IST]
Other articles published on May 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X