വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സൂര്യകുമാറോ ശ്രേയസോ? നാലാം നമ്പറില്‍ ആര് വേണം? കണക്കുകള്‍ ഉത്തരം നല്‍കും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര പുരോഗമിക്കവെ ഇന്ത്യക്ക് സന്തോഷവും അതേപോലെ തന്നെ ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ് സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. അരങ്ങേറ്റ ടി20യില്‍ അര്‍ധ സെഞ്ച്വറി നേടി വരവറിയിച്ച സൂര്യകുമാര്‍ യാദവ് അരങ്ങേറ്റ ഏകദിന പരമ്പരയില്‍ത്തന്നെ താരവുമായി മാറി. ഏറെ നാളുകളായി ഇന്ത്യയെ പ്രയാസപ്പെടുത്തിയിരുന്ന നാലാം നമ്പറിലാണ് സൂര്യകുമാര്‍ യാദവ് തിളങ്ങുന്നതെന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

എന്നാല്‍ നാലാം നമ്പറില്‍ ഇന്ത്യ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവന്ന ശ്രേയസ് അയ്യര്‍ നിലവില്‍ പരിക്കേറ്റ് പുറത്താണ്. ശ്രേയസ് തിരിച്ചെത്തിയാല്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കുമോ?ടി20 ലോകകപ്പില്‍ ആരാവും നാലാം നമ്പറില്‍ ഇന്ത്യക്കായി ഇറങ്ങുക. കണക്കുകള്‍ നിരത്തി പരിശോധിക്കാം.


സൂര്യകുമാര്‍ യാദവിന്റെ പ്രകടനം

സൂര്യകുമാര്‍ യാദവിന്റെ പ്രകടനം

ഏറെ നാളുകളായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സജീവമാണെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലാണ് സൂര്യ ശ്രദ്ധ പിടിച്ചുപറ്റിയത്. കെകെആറിന്റെ വിശ്വസ്തനായിരുന്ന താരം 2018ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതോടെ തലവരമാറി. ടോപ് ഓഡറിലേക്ക് പരിഗണിക്കപ്പെട്ട സൂര്യ തുടര്‍ച്ചയായ സീസണുകളില്‍ 4000ലധികം റണ്‍സ് നേടിയാണ് കൈയടി നേടിയത്.

സ്ഥിരതയോടെ കളിക്കാനാവുന്നു എന്നതാണ് സൂര്യയുടെ സവിശേഷത. 108 ഐപിഎല്ലില്‍ നിന്ന് 29.69 ശരാശരിയില്‍ 2197 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 135.28. ഇന്ത്യക്കായി മൂന്ന് ഏകദിനത്തില്‍ നിന്ന് 124 റണ്‍സും നാല് ടി20യില്‍ നിന്ന് 139 റണ്‍സുമാണ് സൂര്യ നേടിയത്.

ശ്രേയസ് അയ്യരുടെ പ്രകടനം

ശ്രേയസ് അയ്യരുടെ പ്രകടനം

28 ടി20 ഇന്ത്യക്കായി കളിച്ച ശ്രേയസ് 28.95 ശരാശരിയില്‍ 550 റണ്‍സാണ് നേടിയത്. 79 ഐപിഎല്ലില്‍ നിന്ന് 31.43 ശരാശരിയില്‍ 2200 റണ്‍സും ശ്രേയസ് നേടി. ഇതില്‍ 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 126.07 ആണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ് അയ്യര്‍. നാലാം നമ്പറില്‍ ഭേദപ്പെട്ട പ്രകടനം തന്നെ ശ്രേയസിന് അവകാശപ്പെടാം. സൂര്യയെക്കാള്‍ അന്താരാഷ്ട്ര മത്സര പരിചയം ശ്രേയസ് അയ്യര്‍ക്കുണ്ട്.

നിലവില്‍ മുന്‍തൂക്കം സൂര്യകുമാറിന്

നിലവില്‍ മുന്‍തൂക്കം സൂര്യകുമാറിന്

നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം സൂര്യകുമാര്‍ യാദവിനാണ്. പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസിന് ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ 2021ന്റെ രണ്ടാം പാദം മാത്രമാണുള്ളത്. സൂര്യകുമാര്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് ഫോമിലാണ്. കൂടാതെ ഐപിഎല്‍ രണ്ടാം പാദത്തിലും മുംബൈ ഇന്ത്യന്‍സ് നിരയില്‍ സൂര്യയുണ്ടാവും. കൂടുതല്‍ ധൈര്യത്തോടെ ബാറ്റു ചെയ്യുന്ന താരമാണ് സൂര്യ. സമ്മര്‍ദ്ദ ഘട്ടങ്ങളിലും അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യക്ക് മികവുണ്ട്. ടി20 ലോകകപ്പ് പോലൊരു വലിയ വേദിയില്‍ സൂര്യയെ മാറ്റിനിര്‍ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.

Story first published: Monday, July 26, 2021, 12:26 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X