വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഇന്ത്യയെ തീര്‍ക്കാന്‍ സഹായിച്ചത് അഫ്രീഡി! വെളിപ്പെടുത്തി ഷഹീന്‍

മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് മറക്കാനാവാത്ത മല്‍സരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ പോരാട്ടം. വിരാട് കോലിക്കു കീഴില്‍ ടൂര്‍ണമെന്റില്‍ വിജയത്തുടക്കം തേടിയിറങ്ങിയ വിരാട് കോലിക്കും സംഘത്തിനും അപ്രതീക്ഷിത ഷോക്കാണ് ബാബര്‍ ആസമിന്റെ പാക് പട നല്‍കിയയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അതിനു മുമ്പൊരിക്കലും പാകിസ്താനോടു തോറ്റിട്ടില്ലെന്ന ഇന്ത്യയുടെ റെക്കോര്‍ഡ് അന്നു തകരുകയായിരുന്നു.

1

ലോകം മുഴുവന്‍ ഉറ്റുനോക്കിയ ക്ലാസിക്ക് പോരാട്ടത്തില്‍ ഇന്ത്യയുടെ അന്തകനായത് പാക് സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു. ഇന്ത്യയുടെ മൂന്നു വമ്പന്‍ വിക്കറ്റുകള്‍ പിഴുത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. ക്യാപ്റ്റന്‍ കോലി, ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെയാണ് ഷഹീന്‍ പുറത്താക്കിയത്. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. ഈ മല്‍സരത്തിനു മുമ്പ് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡി നല്‍കിയ ഉപദേശമാണ് തനിക്കു പ്രചോദനമായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഷഹീന്‍.

2

ഇന്ത്യയുമായുള്ള മല്‍സരത്തിനു മുമ്പ് എന്നോടു സംസാരിക്കണമെന്നു ലാലയോടു (ഷാഹിദ് അഫ്രീഡി) ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. കാരാണം അതിനു മുമ്പ് ഇന്ത്യക്കെതിരേ ഒരേയൊരു മല്‍സരം മാത്രമേ ഞാന്‍ കളിച്ചിരുന്നുള്ളൂ. അത് ഏഷ്യാ കപ്പിലായിരുന്നു, മാത്രമല്ല ആ മല്‍സരം ഏകദിന ഫോര്‍മാറ്റുമായിരുന്നു. ഇത്തവണ ടി20 ഫോര്‍മാറ്റാണ്. മാത്രമല്ല ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഞങ്ങള്‍ ഒരിക്കലും ജയിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചു ഇതു വലിയൊരു അവസരമാണെന്നു തോന്നി. അതിനാലാണ് ഉപദേശം തേടി ലാലയെ വിളിച്ചതെന്നും ജിയോ സൂപ്പറിനോടു സംസാരിക്കവെ ഷഹീന്‍ അഫ്രീഡി വെളിപ്പെടുത്തി.

3

ഇന്ത്യക്കെതിരായ ഇന്നത്തെ പോരാട്ടത്തില്‍ ഞാന്‍ വ്യത്യസ്തമായി എന്താണ് ചെയ്യേണ്ടതെന്നായിരുന്നു ഷാഹിദ് അഫ്രീഡിയോടു ചോദിച്ചത്. അദ്ദേഹം എനിക്കു വളരെ നല്ലൊരു ഉപദേശവും നല്‍കി. അതു ഇങ്ങനെയായിരുന്നു. സ്റ്റേഡിയം മുഴുവന്‍ ഷഹിനെ ശ്രദ്ധിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യൂ. ബൗളിങിലും ഫീല്‍ഡിങിലും നിന്റെ 100 ശതമാനവും നല്‍കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. താന്‍ അതു തന്നെ ചെയ്തതായും അതിന്റെ ഫലം ലഭിച്ചുവെന്നും ഷഹീന്‍ അഫ്രീഡി കൂട്ടിച്ചേര്‍ത്തു.

4

2017ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ തന്റെ സീനിയറായിട്ടുള്ള മുഹമ്മദ് ആമിര്‍ ചെയ്തത് തന്നെയാണ് ടി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീഡിയും ആവര്‍ത്തിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് പാകിസ്താന്‍ കന്നിക്കിരീടം ചൂടിയപ്പോള്‍ ഹീറോയായത് ആമിറായിരുന്നു.

തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ മൂന്നു വിക്കറ്റകളെുത്ത ആമിറാണ് പാക് വിജയം എളുപ്പമാക്കിയത്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ തന്നെയായിരുന്നു ആമിറും പുറത്താക്കിയത് എന്നതു മറ്റൊരു യാദൃശ്ചികതയാണ്.

Story first published: Tuesday, April 26, 2022, 18:18 [IST]
Other articles published on Apr 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X