വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ധോണിയുടെ ഫിറ്റ്‌നസ് വേറെ ലെവല്‍, ഞങ്ങളിലാരെയും തോല്‍പ്പിക്കും!- രാഹുല്‍ പറയുന്നു

നിലവില്‍ ടീമിന്റെ ഉപദേശകനാണ് ധോണി

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി എംഎസ് ധോണിയെത്തിയതോടെ താരങ്ങളെല്ലാം മുമ്പൊരിക്കലും കാണാത്ത തരത്തില്‍ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. ധോണിയുടെ സാന്നിധ്യം ടീമിനു വളരെയധികം ഗുണം ചെയ്യുന്നതായി ഓപ്പണറും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെഎല്‍ രാഹുല്‍ പറയുന്നു. രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണ് ധോണി വീണ്ടു ദേശീയ ടീമിന്റെ ഭാഗമായത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം. ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായ ശേഷം ധോണി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്കു കീഴിലല്ലാതെ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടി20 ലോകകപ്പാണ് ഇത്തവണത്തേത്. 2016ലെ കഴിഞ്ഞ ടൂര്‍ണമെന്റില്‍ അദ്ദേഹമായിരുന്നു ടീമിനെ നയിച്ചത്. മാത്രമല്ല 2007ലെ പ്രഥമ ടി20 ലോകകപ്പ് മുതലുള്ള മുഴുവന്‍ ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ്ഡിയായിരുന്നു.

 ധോണിയുടെ സാന്നിധ്യം

ധോണിയുടെ സാന്നിധ്യം

എംഎസ് ധോണി വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം തിരിച്ചെത്തിയപ്പോള്‍ അതിശയവും ആഹ്ലാദവുമാണ് തോന്നുന്നത്. കാരണം ഞങ്ങള്‍ അദ്ദേഹത്തിനു കീഴില്‍ നേരത്തേ കളിച്ചവരാണ്. ടീമിന്റെ ക്യാപ്റ്റനായിരുന്ന സമയത്തും ഞങ്ങള്‍ ഉപദേശം തേടി ധോണിയെ സമീപിച്ചിരുന്നതായും രാഹുല്‍ വ്യക്തമാക്കി.
ക്യാപ്റ്റനായിരുന്നപ്പോള്‍ ഡ്രസിങ് റൂമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. ധോണിയുടെ ശാന്തത ഞങ്ങള്‍ക്കിഷ്ടമായിരുന്നു. സഹായം തേടി ഒരുപാട് തവണ ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. ഇപ്പോള്‍ ഉപദേശകനായി ടീമിനൊപ്പം ചേര്‍ന്ന ശേഷം ധോണിക്കൊപ്പം സമയം ചെലവഴിച്ച് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. തുടര്‍ന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങങളിലും ഞങ്ങള്‍ ധോണിയുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 ധോണി ഇപ്പോഴും ഫിറ്റ്

ധോണി ഇപ്പോഴും ഫിറ്റ്

ധോണി ഇപ്പോഴും വളരെയധികം ഫിറ്റാണ്. ടീമിലുള്ള ആര്‍ക്കും ശക്തമായ മല്‍സരം നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. ബോള്‍ വളരെയധികം ദൂരേക്ക് അടിച്ചകറ്റാനുള്ള ശേഷി ഇപ്പോഴും ധോണിക്കുണ്ട്. വളരെ കരുത്തനായ ധോണി വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും മിടുക്കനാണ്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുള്ളത് വളരെ രസകരമായ കാര്യമാണെന്നും രാഹുല്‍ വിശദമാക്കി.

 സിഎസ്‌കെയ്‌ക്കൊപ്പം നാലം കിരീടം

സിഎസ്‌കെയ്‌ക്കൊപ്പം നാലം കിരീടം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ശേഷമാണ് ധോണി ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം ചേര്‍ന്നിരിക്കുന്നത്. ഫൈനലില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തായിരുന്നു ചെന്നൈയുടെ കിരീടധാരണം. 2018ലെ ഐപിഎല്‍ കിരീടനേട്ടത്തിനു ശേഷം സിഎസ്‌കെയുടെ ആദ്യത്തെ ട്രോഫി കൂടിയായിരുന്നു ഇത്.
ഈ കിരീടത്തോടെ ധോണി വമ്പന്‍ റെക്കോര്‍ഡും കുറിച്ചിരുന്നു. ട്രോഫിയേറ്റുവാങ്ങിയ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനായാണ് 40 കാരനായ ഇതിഹാസം മാറിയത്. ഈ സീസണിനു ശേഷം ധോണി ഐപിഎല്ലും മതിയാക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ അടുത്ത സീസണിലും താന്‍ കളി തുടരുമെന്ന് അദ്ദേഹം ഫൈനലിനു ശേഷം വ്യക്തമാക്കിയിരുന്നു.

 രാഹുല്‍ മിന്നുന്ന ഫോമില്‍

രാഹുല്‍ മിന്നുന്ന ഫോമില്‍

ലോകകപ്പില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അദ്ദേഹം കടന്നുപോവുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മല്‍സരത്തിലും രാഹുല്‍ തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെ ഇന്ത്യ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ട മല്‍സരത്തില്‍ രാഹുലും ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. 34 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 51 റണ്‍സ് രാഹുല്‍ അടിച്ചെടുത്തിരുന്നു.
നേരത്തേ നടന്ന ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

Story first published: Wednesday, October 20, 2021, 11:20 [IST]
Other articles published on Oct 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X