കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്പിച്ചാല് പൂര്‍ണനഗ്നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും വിവാജ നായികയായ ആര്‍ഷി ഖാന് പറഞ്ഞു. ഷാഹിദ് അഫ്രീദി സെഞ്ചുറി അടിച്ചില്ല, പക്ഷേ ഇന്ത്യ ജയിച്ചു.
പാകിസ്താന് ഇന്ത്യയെ തോല്പിച്ചാല് പൂര്‍ണനഗ്നയാകും എന്നായിരുന്നു പാക് മോഡലായ ക്വാന്‍ഡില്‍ ബലോച് ആരാധകര്‍ക്ക് നല്കിയ വാഗ്ദാനം. ബലോചിന് തന്റെ വാഗ്ദാനം നിറവേറ്റാനുളള അവസരം കിട്ടിയില്ല. എന്നാല്‍ ആര്‍ഷി ഖാന്റെ കാര്യം അങ്ങനെയല്ല. പറഞ്ഞത് പോലെ ചെയ്തില്ലെങ്കിലും ആര്‍ഷി ആരാധകരെ തീര്‍ത്തും നിരാശരാക്കിയില്ല.
ഷാഹിദ് അഫ്രീദിയുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് ആളുകളെ ഞെട്ടിച്ച മോഡലാണ് ആര്‍ഷി. ഷാഹിദ് അഫ്രിദിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും വേണ്ടിയാണത്രെ മത്സരശേഷം തുണിയുരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ വീഡിയോ ആര്‍ഷി ഇപ്പോള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അഫ്രീദിയില്‍ നിന്നും താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് എന്നും ആര്‍ഷി പറഞ്ഞിരുന്നു. ആര്‍ഷിയുടെ വീഡിയോ കാണൂ..