വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: മഹേലയുടെ വിലസല്‍ ഇനി അധികമില്ല! നോട്ടമിട്ട് ഇവര്‍

ലോകകപ്പിലെ ഓള്‍ടൈം സ്‌കോററാണ് അദ്ദേഹം

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ എട്ടാമത്തെ എഡിഷന്‍ കൂടിയാണിത്. നിലവിലെ ചാംപ്യന്‍മാരായ ഓസീസ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവരെല്ലാം ഇത്തവണ കിരീടം സ്വപ്‌നം കണ്ടാണ് ഓസ്‌ട്രേലിയയിലേക്കു വിമാനം കയറുക. 16 ടീമുകളാണ് ഈ ലോകകപ്പില്‍ മാറ്റുരയ്ക്കുക.

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

1

ടൂര്‍ണമെന്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ നിരവധി ലോകോത്തര ബാറ്റര്‍മാരുടെ അവിസ്മരണീയ ഇന്നിങ്‌സുകള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഇതുവരെ ഒരു ബാറ്റര്‍ക്കു മാത്രമേ 1000ത്തിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. അതു ശ്രീലങ്കുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന മഹേല ജയവര്‍ധനെയാണ്. വിവിധ ലോകകപ്പുകളിലെ 31 മല്‍സരങ്ങളില്‍ നിന്നായി 1016 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന മഹേലയുടെ റെക്കോര്‍ഡ് വരാനിരിക്കുന്ന ലോകകപ്പില്‍ ചിലര്‍ക്കു തിരുത്താനാവും. ഇവര്‍ ആരൊക്കെയാണന്നു നോക്കാം.

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഇവരില്‍ ഒരാള്‍. 2021ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. ഇതുവരെ 30 മല്‍സരങ്ങള്‍ ടി20 ലോകകപ്പില്‍ വാര്‍ണര്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നുള്ള സമ്പാദ്യം 762 റണ്‍സാണ്.

3

നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ 254 റണ്‍സ് കൂടി നേടിയാല്‍ മഹേല ജയവര്‍ധനെയെ പിന്തള്ളി വാര്‍ണര്‍ റണ്‍വേട്ടയില്‍ ഒന്നാമനാവും. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ 289 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. മോശം ഫോമിലൂടെ കടന്നുപോകവെയായിരുന്നു വാര്‍ണര്‍ ലോകകപ്പ് കളിച്ചത്. തന്റെ കാലം കഴിഞ്ഞില്ലെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന രണ്ടാമത്തെ താരം. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടു തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക താരം അദ്ദേഹമാണ്. ഇതുവരെ 19 ഇന്നിങ്‌സുകളാണ് കോലി ടൂര്‍ണമെന്റില്‍ കളിച്ചത്. ഇവയില്‍ നിന്നും 76.81 ശരാശരിയില്‍ 845 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

5

നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ 171 റണ്‍സ് മാത്രം നേടിയാല്‍ മഹേല ജയവര്‍ധനെയുടെ റെക്കോര്‍ഡ് കോലി പഴങ്കഥയാക്കും. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു അതു സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും റെക്കോര്‍ഡ് മോഹവുമായി രംഗത്തുണ്ട്. 2007ലെ പ്രഥമ ടൂര്‍ണമെന്റ് മുതല്‍ ഇതുവരെ നടന്ന ഏഴു എഡിഷനുകളിലും കളിക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് ഹിറ്റ്മാന്‍. ഇത്തവണ ആദ്യമായി രോഹത് ടീമിനെ നയിക്കുകയും ചെയ്യുകയാണ്.
ലോകകപ്പില്‍ 31 മല്‍സരങ്ങളില്‍ നിന്നും 847 റണ്‍സ് അദ്ദേഹം തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ വച്ച് 169 റണ്‍സ് നേടാനായാല്‍ മഹേല ജയവര്‍ധനെയെ ഹിറ്റ്മാന്‍ പിന്തള്ളും.

Story first published: Sunday, September 25, 2022, 10:40 [IST]
Other articles published on Sep 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X