വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 15 അംഗ ടീമില്‍ നിന്നും ഇനിയും ചിലര്‍ പുറത്തായേക്കും! സഞ്ജു വരുമോ?

ഒഴിവാക്കിയേക്കാവുന്നവരെ അറിയാം

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെ കളിക്കുമെന്ന സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. വലിയ സര്‍പ്രൈസുകളൊന്നും തന്നെയില്ലാതെയാണ് സെലക്ഷന്‍ കമ്മിറ്റി സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടീമില്‍ നിന്നും തഴയപ്പെട്ട രണ്ടു കളിക്കാര്‍ സഞ്ജു സാംസണും മുഹമ്മദ് ഷമിയുമാണ്. ഇരുവരും ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും വേണമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

T20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാംT20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാം

1

ക്വാളിഫയറുള്‍പ്പെടെ ടി20 ലോകകപ്പില്‍ ആകെയുള്ളത് 45 മല്‍സരങ്ങളാണ്. അടുത്ത മാസം 16 മുതല്‍ ഏഷ്യാ കപ്പ് ചാംപ്യന്‍മാരായ ശ്രീലങ്കയും നമീബിയയും തമ്മിലുള്ള മല്‍സരത്തോടെയാണ് യോഗ്യതാ റൗണ്ടിനു തുടക്കമാവുന്നത്. സൂപ്പര്‍ 12 പോരാട്ടങ്ങള്‍ 22 മുതലാണ്. ഇന്ത്യയുടെ ആദ്യ മല്‍സരം 23നു മെല്‍ബണില്‍ വച്ച് ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ്.
ലോകകപ്പിനുള്ള സംഘത്തെ തീരുമാനിച്ചു കഴിഞ്ഞെങ്കിലും ടീമില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യക്കു അവസരമുണ്ട്. സമീപകാലത്തെ ടി20യിലെ പ്രകടനം കണക്കിലെടുത്ത് ഇന്ത്യ ഒഴിവാക്കിയേക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്ഥാനമാണ് ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും എന്തു കൊണ്ട് താരത്തിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നുവെന്നതാണ് വിമര്‍ശകരുടെ ചോദ്യം. കഴിഞ്ഞ ഏഷ്യാ കപ്പിലെ ആദ്യ മല്‍സരമൊഴികെ തുടര്‍ന്നുള്ള കളികൡലെല്ലാം റിഷഭ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ബാറ്ററെന്ന നിലയില്‍ ഒരിന്നിങ്‌സില്‍പ്പോലും തിളങ്ങാന്‍ അദ്ദേഹത്തിനായില്ല.

3

ലോകകപ്പ് ടീമില്‍ റിഷഭിനു പകരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സഞ്ജുവിനെ തഴഞ്ഞ് സെലക്ടര്‍മാര്‍ വീണ്ടും റിഷഭില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ റിഷഭിനു പകരം സഞ്ജുവിനെ ടീമില്‍ കാണാനാണ് ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്.

T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

ദീപക് ഹൂഡ

ദീപക് ഹൂഡ

വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഇനിയും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ശ്രേയസ് അയ്യരെ മറികടന്നാണ് ഹൂഡ ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തിലേക്കു വന്നത്. ശ്രേയസിനെ റിസര്‍വ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തു മോശമല്ലാത്ത പ്രകടനങ്ങളാണ് ശ്രേയസ് കാഴ്ചവച്ചിട്ടുള്ളത്.

5

പക്ഷെ ഏഷ്യാ കപ്പിനു പിന്നാലെ ടി20 ലോകകപ്പിനും റിസര്‍വ് ലിസ്റ്റില്‍ മാത്രമേ താരത്തിനു ഇടം പിടിക്കാനായുള്ളൂ.
ബാക്കപ്പ് ബാറ്ററായിട്ടാണ് ലോകകപ്പില്‍ ഹൂഡയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ബൗളറെന്ന നിലയില്‍ താരത്തെ ടീം വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

അന്നു ഗുജറാത്ത് ടൈറ്റന്‍സ്, ഇപ്പോള്‍ ശ്രീലങ്ക- ഈ സാമ്യങ്ങള്‍ അതിശയിപ്പിക്കും!

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഇനിയും പുറത്തായേക്കാവുന്ന മൂന്നാമത്തെയാള്‍. ഭുവിയെ ഒഴിവാക്കാന്‍ സാധ്യത തീരെ കുറവാണെങ്കിലും അതു പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല. കഴിഞ്ഞ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമായിരുന്നു പേസര്‍ കാഴ്ചവച്ചത്. 11 വിക്കറ്റുകളുമായി ഭുവി കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായി മാറിയിരുന്നു. പവര്‍പ്ലേയിലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്.

7

പക്ഷെ ഡെത്ത് ഓവറുകളില്‍ ഭുവി നിരാശപ്പെടുത്തിയിരുന്നു. സ്വിങ് നഷ്ടപ്പെട്ട അദ്ദേഹം നന്നായി തല്ലും വാങ്ങിയിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ഭുവിയെറിഞ്ഞ 19ാമത്തെ ഓവറാണ് ഇന്ത്യന്‍ പരാജയത്തിനു മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാകിസ്താനെതിരേ 19 റണ്‍സും ലങ്കയ്‌ക്കെതിരേ 14 റണ്‍സും പേസര്‍ വഴങ്ങിയിരുന്നു. അതിനാല്‍ തന്നെ ഭുവിക്കു പകരം കുറക്കൂടി വേഗതയുള്ള മുഹമ്മദ് ഷമിയെ ലോകകപ്പ് ടീമിലേക്കു ഇന്ത്യ കൊണ്ടു വരുമോയെന്നാണ് അറിയാനുള്ളത്.

Story first published: Wednesday, September 14, 2022, 12:41 [IST]
Other articles published on Sep 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X