വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹോഗ്, ഇന്ത്യയോടു തോറ്റില്ലെങ്കില്‍ പാകിസ്താന്‍ എത്തും!

ഓസ്‌ട്രേലിയ എത്തില്ലെന്ന് മുന്‍ താരം

1

ഐസിസിയുടെ ടി20 ലോകകപ്പിലെ ഇത്തവണത്തെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സെമിയിലെത്തുന്ന നാലു ടീമുകളില്‍ രണ്ടെണ്ണം ഏഷ്യയില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ജന്‍മരാജ്യമായ ഓസ്‌ട്രേലിയ ഇത്തവണ സെമിയിലെത്തില്ലെന്നും അദദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ശനിയാഴ്ചയാണ് ലോകകപ്പിലെ പ്രധാന റൗണ്ടായ സൂപ്പര്‍ 12നു തുടക്കമാവുന്നത്. രണ്ടു മല്‍സരങ്ങള്‍ ആദ്യ ദിനമുണ്ട്. വൈകീട്ട് ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രാത്രി നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

 സെമി ഫൈനലിസ്റ്റുകള്‍

സെമി ഫൈനലിസ്റ്റുകള്‍

ഇത്തവണത്തെ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലു ടീമുകള്‍ ഇവരായിരിക്കും. സൂപ്പര്‍ 12ലെ ഗ്രൂപ്പ് വണ്ണില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാവും സെമിയിലേക്കു മുന്നേറുക. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും പുറത്താവും. ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമിയിലെത്തുക ഇന്ത്യയും പാകിസ്താനുമായിരിക്കും. ന്യൂസിലാന്‍ഡ് അവസാന നാലിലേക്കു എത്തില്ലെന്നും ദീപ് ദാസ്ഗുപ്തയുമായി യൂട്യുബ് ചാനലില്‍ സംസാരിക്കവെ ഹോഗ് വ്യക്തമാക്കി.
2016ലെ കഴിഞ്ഞ ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകള്‍ കൂടിയാണ് ഇംഗ്ലണ്ടും വിന്‍ഡീസും. വിന്‍ഡീസ് അന്നു ജേതാക്കളാവുകയും ചെയ്തു. ഇന്ത്യയാവട്ടെ 2007ലെ പ്രഥമ ടൂര്‍ണമെന്റിലെ വിജയികളാണ്. 2014ലും ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ശ്രീലങ്കയോടു തോല്‍ക്കുകയായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റിലെ കിരീടഫേവറിറ്റുകളില്‍ മുന്‍നിരയിലുള്ള ടീമാണ് ഇന്ത്യ.

പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കണം

പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കണം

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമി ഫൈനലിലേക്കു മുന്നേറണമെങ്കില്‍ ഇന്ത്യക്കെതിരായ മല്‍സരം പാകിസ്താന് നിര്‍ണായകമാണെന്നു ഹോഗ് വിലയിരുത്തി. ആദ്യ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന് നിര്‍ണായകമാവും. അതുകൊണ്ടു തന്നെ പാകിസ്താന്‍ ഇത്തവണ സെമിയിലെത്തുമോയെന്നത് ഇന്ത്യക്കെതിരായ മല്‍സരഫലത്തെ ആശ്രയിച്ചായിരിക്കും. ആദ്യ കളിയില്‍ ഇന്ത്യയോടു തോറ്റാല്‍ പാകിസ്താന്‍ സെമിയിലെത്തുമെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇന്ത്യക്കു ഇതു ബാധകമല്ല. പാകിസ്താനെതിരേ ജയിക്കാനായില്ലെങ്കിലും ഇന്ത്യ സെമി ഫൈനലിലുണ്ടാവുമെന്നും ഹോഗ് വിശദമാക്കി.

സാധാരണ മല്‍സരം പോലെ

സാധാരണ മല്‍സരം പോലെ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് ക്രിക്കറ്റ് ലോകത്തു ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും മറ്റേതൊരു മല്‍സരവും പോലെ മാത്രമേ ഈ കൡയെ താന്‍ കാണുന്നുള്ളൂവെന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വ്യക്തിപരമായ അനുഭവത്തില്‍ നിന്നും എനിക്കു സംസാരിക്കാം. സത്യസന്ധമായി പറഞ്ഞാല്‍ പാകിസ്താനെതിരായ മല്‍സരം മറ്റെല്ലാത്തിനേക്കാളും വലുതാണെന്നു എനിക്കു തോന്നിയിട്ടില്ല. ക്രിക്കറ്റിലെ മറ്റൊരു ഗെയിമെന്ന രീതിയില്‍ മാത്രമേ ഞാന്‍ ഈ കളിയെയും സമീപിച്ചിട്ടുള്ളൂ. ഈ മല്‍സരത്തെക്കുറിച്ച് ഒരുപാട് ഹൈപ്പ് ഇപ്പോള്‍ ഉള്ളതായി അറിയാം. മല്‍സരത്തിന്റെ ടിക്കറ്റിന്റെ വില വളരെ ഉയര്‍ന്നതാണെന്നും വലിയ ഡിമാന്റാണ് ടിക്കറ്റുകള്‍ക്കെന്നതും മാത്രമേ തനിക്ക് അറിയൂവെന്നും കോലി വ്യക്തമാക്കിയിരുന്നു.

സൂപ്പര്‍ 12

സൂപ്പര്‍ 12

ലോകകപ്പിലെ സൂപ്പര്‍ 12ലേക്കു വന്നാല്‍ ആറു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഗ്രൂപ്പ് വണ്‍ മരണഗ്രൂപ്പായി മാറിയിട്ടുണ്ട്. നിലവിലെ ചാംപ്യന്‍മാരും രണ്ടു തവണ ജേതാക്കളുമായ വെസ്റ്റ് ഇന്‍ഡീസ്, മറ്റൊരു മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് എന്നിവരോടൊപ്പം കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ കൂടി ചേരുന്നതോടെ പോരാട്ടം പൊടിപാറും. ഇവരുടെ വഴി മുടക്കാനുറച്ച് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.
ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരലവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവരില്‍ നിന്നാണ് ഇന്ത്യക്കു ഗ്രൂപ്പില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരിക. ഇവരെ പരാജയപ്പെടുത്താനായാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും. അഫിഗാനിസ്താന്‍, യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ എന്നിവര്‍ കൂടി ഈ ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ടീമുകള്‍ തമ്മില്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

Story first published: Thursday, October 21, 2021, 16:32 [IST]
Other articles published on Oct 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X