വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഇന്ത്യ ഫേവറിറ്റുകളെന്നു മോര്‍ഗന്‍, തോല്‍പ്പിക്കേണ്ട ടീം ഇംഗ്ലണ്ടെന്നു കോലി!

വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഇരുടീമുകളുമുള്ളത്

1

ഐസിസിയുടെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ ഇന്ത്യയാണെന്നു ഇംഗ്ലണ്ട് നായകന്‍ ഒയ്ന്‍ മോര്‍ഗന്‍. എന്നാല്‍ നേരെ തിരിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം. ടി20 ലോകകപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീം ഇംഗ്ലണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഇന്നു ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

T20 World Cup: വീണ്ടുമൊരു ഇന്ത്യ x പാക് ക്ലാസിക്- ഇതുവരെ എത്ര കളിച്ചു? ആരാണ് മുന്നില്‍? എല്ലാമറിയാംT20 World Cup: വീണ്ടുമൊരു ഇന്ത്യ x പാക് ക്ലാസിക്- ഇതുവരെ എത്ര കളിച്ചു? ആരാണ് മുന്നില്‍? എല്ലാമറിയാം

T20 World Cup: ഇന്ത്യ x പാക്- ത്രില്ലടിച്ച് ഫാന്‍സ്, ഇനിയും കാത്തിരിക്കാനാവില്ല! പ്രഷര്‍ ലോഡിങ്T20 World Cup: ഇന്ത്യ x പാക്- ത്രില്ലടിച്ച് ഫാന്‍സ്, ഇനിയും കാത്തിരിക്കാനാവില്ല! പ്രഷര്‍ ലോഡിങ്

ഗ്രൂപ്പ് രണ്ടില്‍ ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ നിലവില്‍ മിന്നുന്ന ഫോമിലാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഓസ്‌ട്രേലിയയെ 2-1നും ഇംഗ്ലണ്ടിനെ 3-2നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

2

ടി20 ലോകകപ്പിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണെന്നു സംശയമില്ലാതെ പറയാമെന്നു മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ വളരെ ശക്തരാണ്, ഒരുപാട് ആഴമുള്ള ടീമാണ് അവരുടേത്. എല്ലാ മേഖലകളും കവര്‍ ചെയ്താണ് അവരെത്തുക. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പിലേകു വന്നതു പോലെയൊരു യാത്രയല്ല ടി20 ലോകകപ്പിലെത്തുമ്പോള്‍ തങ്ങളുടേതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ടി20 ലോകകപ്പില്‍ എല്ലാ ടീമുകള്‍ക്കും പരാജയപ്പെടുത്തേണ്ടത് ഇംഗ്ലണ്ടിനെയാണെന്നാണ് കോലി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണ് ഇംഗ്ലണ്ടിന്റേത്. അതുകൊണ്ടു തന്നെ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കു തന്നെയാവും. ഇംഗ്ലീഷ് ടീമിന്റെ കരുത്തിനെക്കുറിച്ച് മറ്റു ടീമുകള്‍ക്കെല്ലാം നല്ല ബോധ്യമുണ്ടാവും. എന്റെ ഈ അഭിപ്രായം മറ്റു ടീമുകളെല്ലാം സമ്മതിക്കുകയും ചെയ്യുമെന്നും കോലി വിശദമാക്കി.

2

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മരണഗ്രൂപ്പിലാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിന്റെ സ്ഥാനം. നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഒന്നിലാണ് ഇംഗ്ലണ്ട്. യോഗ്യതാ റൗണ്ട് കടന്നെത്തുന്ന രണ്ടു ടീമുകള്‍ കൂടി സൂപ്പര്‍12ല്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാവും.

Story first published: Friday, July 16, 2021, 19:36 [IST]
Other articles published on Jul 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X