വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 world cup 2021: കോലി ഒരിക്കല്‍ ചൂടറിഞ്ഞു, പാകിസ്താനോട് ജയിക്കാന്‍ ഒറ്റ വഴി, പാളിയാല്‍ തോല്‍വി

By Vaisakhan MK

ദുബായ്: ടി20 ലോകകപ്പിലെ ഏറ്റവും വീറുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ കണക്കുകള്‍ ഇന്ത്യക്കൊപ്പമാണ്. ഐസിസി ലോകകപ്പില്‍ പാകിസ്താനോട് തോറ്റിട്ടില്ല എന്നതാണ് ഇന്ത്യക്കുള്ള അനുകൂല ഘടകം. സമ്മര്‍ദഘട്ടങ്ങളില്‍ പാകിസ്താന്‍ പതറുന്നു എന്നതും പോരായ്മയാണ്.

T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ആര് ജയിക്കും? കാത്തിരിക്കുന്ന റെക്കോഡുകള്‍ അറിയാംT20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ആര് ജയിക്കും? കാത്തിരിക്കുന്ന റെക്കോഡുകള്‍ അറിയാം

എന്നാല്‍ 2007 ടി20 ലോകകപ്പ് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് ജയിക്കണമെങ്കില്‍ ടോസ് നിര്‍ണായകമാകും എന്ന് വ്യക്തമാണ്. അതും ടോസ് നേടി ആദ്യം ബാറ്റ് ചെയ്താല്‍ മാത്രമാണ് വിജയം നേടാനുള്ള സാധ്യത ശക്തം. കഴിഞ്ഞ 14 വര്‍ഷത്തിനിടെ പാകിസ്താനോട് ലോകകപ്പ് ജയം നേടിയതെല്ലാം അത്തരത്തിലുള്ളതാണ്. മത്സരങ്ങള്‍ വിശദമായി പരിശോധിക്കാം.

1

ധോണി ക്യാപ്റ്റനായ ശേഷം പാകിസ്താനോടുള്ള ആദ്യ മത്സരമായിരുന്നു 2007ലെ ടി20 ലോകകപ്പില്‍ നടന്നത്. അന്ന് പക്ഷേ ടോസ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. പക്ഷേ ആദ്യം ബാറ്റ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യ 141 റണ്‍സെടുത്തു. പാകിസ്താനും അതേ സ്‌കോറില്‍ തന്നെയെത്തി. ഒടുവില്‍ ബോള്‍ ഔട്ടില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്തത് ഇവിടെ ഇന്ത്യക്ക് ഗുണകരമായി. ഇതേ ലോകകപ്പില്‍ ഇന്ത്യ ഫൈനലിലും പാകിസ്താനോടാണ് ഏറ്റുമുട്ടിയത്. പക്ഷേ ഫൈനലില്‍ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റണ്‍സടിച്ചു. പാകിസ്താനെ അഞ്ച് റണ്‍സിന് വീഴ്ത്തി പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച മത്സരമായിരുന്നു ഇത്.

2

2011 ലോകകപ്പിലും ഇരുടീമുകളും മുന്‍തൂക്കമുണ്ടായിരുന്നു. പാകിസ്താനും ഇന്ത്യയും തമ്മില്‍ സെമി ഫൈനലിലായിരുന്നു ഏറ്റുമുട്ടിയത്. ഇത്തവണയും ടോസ് ഇന്ത്യക്ക് കിട്ടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 85 റണ്‍സും വീരേന്ദര്‍ സെവാഗിന്റെയും സുരേഷ് റെയ്‌നയുടെയും പ്രകടനങ്ങള്‍ ആയപ്പോള്‍ ഇന്ത്യ 260 റണ്‍സാണ് മൊഹാലിയില്‍ വെച്ച് നടന്ന മത്സരത്തില്‍ അടിച്ചെടുത്തത്്. ടോസിന് ഈ കളിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. പാകിസ്താന്റെ തുടക്കം നന്നായെങ്കിലും പന്ത് തിരിയാന്‍ തുടങ്ങിയതോടെ പാകിസ്താന്‍ വാലും ചുരുട്ടിയോടി. രണ്ടാം ബാറ്റിംഗില്‍ പന്ത് നന്നായി സ്പിന്‍ ചെയ്യുമെന്ന് മനസ്സിലാക്കിയ ധോണി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഇവിടെയും ജയം ഇന്ത്യക്ക് തന്നെ.

3

2015ലെ ഏകദിന ലോകകപ്പിലും ടോസ് ഇന്ത്യക്കൊപ്പമായിരുന്നു. ഇതോടെ തന്നെ മത്സരത്തില്‍ മാനസിക മുന്‍തൂക്കം ഇന്ത്യ നേടിയിരുന്നു. മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. വിരാട് കോലിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ 300 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ അടിച്ചെടുത്തത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന് കരുത്തായി. എന്നാല്‍ പാകിസ്താന്‍ ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. ബൗളര്‍മാരെ സമര്‍ഥമായി ഉപയോഗിച്ച് ഇന്ത്യ ജയം നേടി. 76 റണ്‍സെടുത്ത മിസ്ബാ ഉള്‍ ഹക്ക് ഒരിക്കല്‍ കൂടി പാകിസ്താന്റെ ഹീറോയായി. 224 റണ്‍സിനാണ് പാകിസ്താന്‍ പുറത്തായത്. ഇവിടെയും ടോസ് നിര്‍ണായകമായി.

4

ഇന്ത്യയെ ടോസ് ഭാഗ്യം ഇങ്ങനെ രക്ഷിച്ച് പോരുന്നതിനിടെയാണ് വിരാട് കോലി കരിയറിലെ ഏറ്റവും വലിയ അബദ്ധം 2017ല്‍ കാണിച്ചത്. ഒരു ഐസിസി ട്രോഫി കരിയറില്‍ ആദ്യമായി നേടാനുള്ള അവസരമാണ് അദ്ദേഹം കളഞ്ഞു കുളിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലായിരുന്നു വേദി. ടോസ് കിട്ടിയത് കോലിക്കായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ ബാറ്റിംഗ് പാകിസ്താന് നല്‍കി. ഓവലില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് റിസ്‌കാണെന്ന് കോലി തിരിച്ചറിഞ്ഞില്ല. പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. 50 ഓവറില്‍ 338 റണ്‍സാണ് അടിച്ചത്. ഫഖര്‍ സമാന്റെ സെഞ്ച്വറി കരുത്തായി. ഇന്ത്യ പക്ഷേ തകര്‍ന്നടിഞ്ഞു. രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. കോലി അഞ്ച് റണ്‍സിനും. ഹര്‍ദിക് പാണ്ഡ്യ ഉള്ളത് കൊണ്ട് 158 എന്ന് സ്‌കോറില്‍ എത്തി. തോറ്റത് 180 റണ്‍സിന്. വന്‍ തോല്‍വി വിരാട് കോലിയുടെ കരിയറിലെ തന്നെ വന്‍ തിരിച്ചടിയായിരുന്നു.

5

2019ലെ ലോകകപ്പില്‍ ഇന്ത്യ ഈ തോല്‍വിക്ക് കണക്കുതീര്‍ത്തു. ഇത്തവണ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോലി കാണിച്ച അബദ്ധം സര്‍ഫ്രാസ് അഹമ്മദ് കാണിച്ചു. രോഹിത് ശര്‍മയുടെ 140 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 336 റണ്‍സാണ് അടിച്ചത്. വിരാട് കോലിയും കെഎല്‍ രാഹുലും നന്നായി തന്നെ സ്‌കോര്‍ ചെയ്തു. എന്നാല്‍ മഴനിയമം മൂലം 40 ഓവറില്‍ 302 റണ്‍സായി ടാര്‍ഗറ്റ് മാറ്റി. പാകിസ്താന്‍ നേടിയത് 212 റണ്‍സും. 89 റണ്‍സിന് മത്സരത്തില്‍ ഇന്ത്യ ജയിച്ചു. ഇതില്‍ നിന്നെല്ലാം ആദ്യം ബാറ്റ് ചെയ്തില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് വ്യക്തമാകുന്നുണ്ട്. രണ്ടാമത് പന്തെറിയുമ്പോള്‍ പാകിസ്താന് വീറും വാശിയും കൂടാറുണ്ട് എന്നതും പരിഗണിക്കേണ്ടതാണ്.

T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ആര് ജയിക്കും? കാത്തിരിക്കുന്ന റെക്കോഡുകള്‍ അറിയാംT20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ആര് ജയിക്കും? കാത്തിരിക്കുന്ന റെക്കോഡുകള്‍ അറിയാം

Story first published: Sunday, October 24, 2021, 11:41 [IST]
Other articles published on Oct 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X