വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: രണ്ടേ രണ്ടു ബോള്‍, ഇന്ത്യയുടെ കഥ കഴിഞ്ഞു!- ക്ലൂ പോലുമില്ലായിരുന്നെന്ന് അക്തര്‍

പത്തു വിക്കറ്റിനായിരുന്നു പാക് വിജയം

1

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീം ചരിത്ര വിജയം കൊയ്തതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് മുന്‍ പാക് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. മൂന്നു മുന്‍നിര വിക്കറ്റുകളുമായി പാക് വിജയത്തിനു ചുക്കാന്‍ പിടിച്ച യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയെ അദ്ദേഹം അഭിനന്ദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യ-പാക് മല്‍സരത്തെക്കുറിച്ച് അക്തര്‍ വിശകലനം നടത്തിയത്.

ഇന്ത്യന്‍ ഓപ്പണര്‍മായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ ഷഹീന്‍ പുറത്താക്കിയിരുന്നു. ഹിറ്റ്മാനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഗോള്‍ഡന്‍ ഡെക്കായാണ് മടക്കിയതെങ്കില്‍ മൂന്നു റണ്‍സെടുത്ത രാഹുല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

 രണ്ടു ബോളുകള്‍ക്കെതിരേ ക്ലൂ ഇല്ലായിരുന്നു

രണ്ടു ബോളുകള്‍ക്കെതിരേ ക്ലൂ ഇല്ലായിരുന്നു

അഭിനന്ദനങ്ങള്‍ ഷഹീന്‍ അഫ്രീദി. നീ ഉജ്ജ്വലമായി കളിച്ചു, ചീറ്റപ്പുലി. ഷഹീന്റെ രണ്ടു ബോളുകള്‍ക്കെതിരേ ഇന്ത്യക്കു ഒരു ക്ലൂ പോലുമില്ലായിരുന്നു. അതിമനോഹരമായ സ്‌പെല്ലായിരുന്നു ഷഹീന്റേതെന്നും അക്തര്‍ പറഞ്ഞു.
നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഷഹീന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. രോഹിത്, രാഹുല്‍ എന്നിവരെക്കൂടാതെ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായ ക്യാപ്റ്റന്‍ കോലിയെയും പുറത്താക്കിയത് അദ്ദേഹമാണ്. പ്ലെയര്‍ ഓഫ് ദി മാച്ചായും ഷഹീന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 ഒരു വിക്കറ്റ് പോലും ലഭിച്ചില്ല

ഒരു വിക്കറ്റ് പോലും ലഭിച്ചില്ല

റണ്‍ചേസില്‍ പാകിസ്താന്റെ ഒരു വിക്കറ്റ് പോലും ഇന്ത്യക്കു വീഴ്ത്താന്‍ സാധിക്കാതിരുന്നതിനെ അക്തര്‍ പരിഹസിച്ചു. നിങ്ങളെല്ലാം കണ്ടതാണ്, ഒരു വിക്കറ്റ് പോലും കളിയില്‍ ഇന്ത്യക്കു ലഭിച്ചില്ല. ഞാനിപ്പോള്‍ എന്തു പറയാനാണ് (ചിരിക്കുന്നു). ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ് പാകിസ്താന്‍, ഈ ടീമിനെ വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും അക്തര്‍ മുന്നറിയിപ്പ് നല്‍കി.
152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ പാകിസ്താന് നല്‍കിയത്. വെറും 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക് ടീം വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.

 ലോകത്തിലെ ശക്തമായ രാജ്യം

ലോകത്തിലെ ശക്തമായ രാജ്യം

ലോകകപ്പില്‍ അവസാനം ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. ചരിത്രം ഞങ്ങള്‍ തിരുത്തിയിരിക്കുന്നു. വളരെ ആധികാരികമായിട്ടാണ് ഇന്ത്യയെ പാകിസ്താന്‍ പരാജയപ്പെടുത്തിയത്. വെറുമൊരു ക്രിക്കറ്റ് ടീം മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നിനോടാണ് നിങ്ങള്‍ മല്‍സരിക്കുന്നതെന്നു ഇന്ത്യയോടു പാകിസ്താന്‍ പറഞ്ഞിരിക്കുകയാണെന്നും അക്തര്‍ വ്യക്തമാക്കി.

 ഇന്ത്യ- പാക് ഫൈനല്‍ വേണം

ഇന്ത്യ- പാക് ഫൈനല്‍ വേണം

ഈ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നു അക്തര്‍ പറഞ്ഞു. അവസാനമായി 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. അന്നു ഇന്ത്യയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ പാക് ടീം കന്നി ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരുന്നു.
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും മല്‍സരിക്കുന്നത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കാണ് സെമി ഫൈനലിലേക്കു യോഗ്യത ലഭിക്കുക. ഇന്ത്യയുടെ അടുത്ത മല്‍സരം 31ന് ഞായറാഴ്ച കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയാണ്. പാകിസ്താനാവട്ടെ ബുധനാഴ്ച ന്യൂസിലാന്‍ഡിനെ നേരിടും.

ഇന്ത്യക്കു തൊട്ടതെല്ലാം പിഴച്ചു

ഇന്ത്യക്കു തൊട്ടതെല്ലാം പിഴച്ചു

പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കു തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ടോസ് നഷ്ടത്തോടെയായിരുന്നു തുടക്കം. ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയുടെ കാര്യം തീരുമാനമായിരുന്നു. മൂന്നു വിക്കറ്റുകളാണ് ആറോവറിനുള്ളില്‍ ഇന്ത്യ നഷ്ടപ്പെടുത്തിയത്. എങ്കിലും വിരാട് കോലി (57) പൊരുതി നേടിയ ഫിഫ്റ്റി ഇന്ത്യയെ 151 റണ്‍സെന്ന മോശമല്ലാത്ത സകോറിലെത്തിച്ചിരുന്നു. പക്ഷെ റണ്‍ചേസില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച് ക്യാപ്റ്റന്‍ ബാബര്‍ ആസവും ഓപ്പണിങ് പങ്കാളി മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക് ടീമിനെ വിജയത്തിലെത്തിച്ചു.

Story first published: Monday, October 25, 2021, 16:15 [IST]
Other articles published on Oct 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X