വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: മൂന്നു സ്പിന്നറെ ഇറക്കൂ! ഇന്ത്യക്കു ജയിക്കാം- ഉപദേശവുമായി ഗവാസ്‌കര്‍

മല്‍സരം ഇന്ത്യക്കു വളരെ നിര്‍ണായകമാണ്

ഐസിസിയുടെ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കു തന്ത്രം ഉപദേശിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. അബുദാബിയിലാണ് ഇന്ത്യയും അഫ്ഗാനും കൊമ്പുകോര്‍ക്കുന്നത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു കളികളിലും തോറ്റതിനാല്‍ അഫ്ഗാനെതിരേ ഇന്ത്യക്കു ജയിച്ചേ തീരൂ. വലിയ മാര്‍ജിനില്‍ ജയിക്കുന്നതോടൊപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം.

അതേസമയം, മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്താന്‍ തകര്‍പ്പന്‍ ഫോമിലാണ്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ച അവര്‍ നാലു പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാമതുണ്ട്. ഇന്ത്യയെ വീഴ്ത്താനായാല്‍ സെമി ഫൈനലിന് ഒരുപടി കൂടി അടുക്കാനാവും.

 മൂന്നു സ്പിന്നര്‍മാരെ ഇറക്കണം

മൂന്നു സ്പിന്നര്‍മാരെ ഇറക്കണം

അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ മൂന്നു സ്പിന്നര്‍മാരെ ഇന്ത്യ ഇറക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രണ്ടു സ്പിന്നര്‍മാരായിരുന്നു പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയുമായിരുന്നു സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്.
മൂന്നു സ്പിന്നര്‍മാരെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ കളിച്ചില്ലെങ്കിലും കുഴപ്പമില്ല. രണ്ടു സീമര്‍മാരെയും മൂന്നു സ്പിന്നര്‍മാരെയും അഫ്ഗാനെതിരേ പരീക്ഷിക്കുന്നതാണ് നല്ലത്. കാരണം ഹാര്‍ദിക് പാണ്ഡ്യ രണ്ടോവറെങ്കിലും ബൗള്‍ ചെയ്യുമെന്നതിനാല്‍ ഇന്ത്യക്കു അതുകൊണ്ടു തിരിച്ചടിയുമുണ്ടാവില്ലെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

 അശ്വിനെ കളിപ്പിക്കണം

അശ്വിനെ കളിപ്പിക്കണം

ആര്‍ അശ്വിന്‍ ടോപ്ക്ലാസ് സ്പിന്നറാണ്. അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണം. അദ്ദേഹം വലംകൈയന്‍ ബാറ്റ്‌സ്മാനെതിരേയാണോ, ഇടംകൈയന്‍ ബാറ്റ്‌സ്മാനെതിരേയാണോ ബൗള്‍ ചെയ്യുന്നത് എന്നതു വലിയ വ്യത്യാസമൊന്നും വരുത്തില്ല. അശ്വിനെപ്പോലൊരാള്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നു. ഞാനാണെങ്കില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തും. വേഗം കുറച്ച് ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് ഇന്ത്യ നോക്കുന്നതെങ്കില്‍ രാഹുല്‍ ചാഹറിനെയും പരിഗണിക്കാവുന്നതാണെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

 രോഹിത് ഓപ്പണറായി തന്നെ കളിക്കണം

രോഹിത് ഓപ്പണറായി തന്നെ കളിക്കണം

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഓപ്പണിങ് കോമ്പിനേഷനില്‍ പരീക്ഷണം നടത്തിയിരുന്നു. രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്കു ഇറക്കിയ ഇന്ത്യ പകരം കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയാക്കിയത് ഇഷാന്‍ കിഷാനെയായിരുന്നു. പക്ഷെ ഈ പരീക്ഷണം പരാജയമായി മാറി. ഇഷാന്‍ നാലു റണ്‍സിനും രോഹിത് 14 റണ്‍സിനും പുറത്താവുകയായിരുന്നു. ഇത്തമൊരു അബദ്ധം അഫ്ഗാനിസ്താനെതിരേ ഇന്ത്യ ആവര്‍ത്തിക്കാന്‍ പാടില്ലെന്നു ഗവാസ്‌കര്‍ ഉപദേശിച്ചു.
രോഹിത് ഓപ്പണറായി തന്നെയാണ് ഇറങ്ങേണ്ടത്. ഇതു വളരെ സിംപിളായിട്ടുള്ള കാര്യമാണ്. കഴിഞ്ഞ മല്‍സരത്തില്‍ സംഭവിച്ചത് നമുക്കു മറന്നേക്കാം. അതു ക്ലിക്കായില്ലെന്നത് നിങ്ങള്‍ കണ്ടതാണ്, രോഹിത് ശര്‍മ ഓപ്പണിങില്‍ തിരിച്ചെത്തണം. 15 ഓവറെങ്കിലും ബാറ്റ് ചെയ്യാനായാല്‍ ടീമിനെ 180-200 സ്‌കോറിലെത്തിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്താന്‍ അപകടകാരികള്‍

അഫ്ഗാനിസ്താന്‍ അപകടകാരികള്‍

വളരെ അപകടകാരികളായ ടീമാണ് ഫ്ഗാനിസ്താന്‍. തങ്ങളുടെ ഷോട്ടുകള്‍ കളിക്കാന്‍ ഭയമില്ലാത്ത താരങ്ങളാണ് അവരുടെ സംഘത്തിലുള്ളത്. മിസ്റ്ററി സ്പിന്നര്‍മാരും അഫ്ഗാന്‍ നിരയിലുണ്ട്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാവട്ടെ സമീപകാലത്തായി സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ വിഷമിക്കുന്നത് നമ്മള്‍ കണ്ടതാണ്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരിക്കണം ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങേണ്ടത്. അഫ്ഗാനെ നിസാരരായി കാണുകയാണെങ്കില്‍ ഇന്ത്യക്കു വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.

 ബുംറയോടു യോജിക്കുന്നില്ല

ബുംറയോടു യോജിക്കുന്നില്ല

തുടര്‍ച്ചയായ മല്‍സരങ്ങളും ബയോ ബബ്‌ളുമെല്ലാം ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തിയതായും ഇതാണ് ലോകകപ്പില്‍ തിരിച്ചടിയാവുന്നതെന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കഴിഞ്ഞ മല്‍സരത്തിനു ശേഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി.
നിങ്ങള്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നതും പ്രതിനിധീകരിക്കുന്നതും അവിശ്വസനീയമായ പദവിയും വലിയ ബഹുമതിയുമാണ്. ഇന്ത്യന്‍ ക്യാപ്പ് ധരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനു പേര്‍ ഇവിടെയുണ്ട്. ബബ്ള്‍ കാരണം തങ്ങള്‍ ക്ഷീണിതരാണെന്നു അവര്‍ ആരും തന്നെ പറയില്ല. ഒരു ഒഴിവ്കഴിവും ഇക്കാര്യത്തില്‍ ഉണ്ടാവാന്‍ പാടില്ല. നിങ്ങള്‍ രാജ്യത്തിനു വേണ്ടി കളിക്കുകയും കഴിവിന്റെ പരാവധി നല്‍കുകയുമാണ് ശ്രമിക്കേണ്ടതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 3, 2021, 16:16 [IST]
Other articles published on Nov 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X