വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇങ്ങനൊരാളെ ടീമിലെടുക്കുന്നത് എന്തിന്? ടീമിലിടം നേടാന്‍ പാണ്ഡ്യ ചെയ്യേണ്ടത് എന്തെന്ന് ഗംഭീര്‍

By Abin MP

ഐപിഎല്ലിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകം ട്വന്റി-20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നാണ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ചിരവൈരികളായ പാക്കിസ്ഥാനെ നേരിട്ടു കൊണ്ട് അടുത്ത ഞായറാഴ്ച ഇന്ത്യ തങ്ങളുടെ ലോകകപ്പിന് തുടക്കമിടും. എന്നാല്‍ ഇന്ത്യയുടെ സ്ഥിതി മുമ്പ് കരുതിയിരുന്നത് പോലെ അത്ര സുഖകരമല്ല. ടീം സെലക്ഷന്റെ സമയത്ത് ഫോമിലുണ്ടായിരുന്ന താരങ്ങള്‍ ഫോം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്. ഫോമിലേക്ക് ഉയരുമെന്ന് കരുതിയവരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം കാണുകയും ചെയ്തില്ല.

ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ തലവേദനകളിലൊന്ന് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. പരുക്കിന് ശേഷം തിരികെ വന്ന പാണ്ഡ്യ തന്റെ ഫോമിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ്. തിരിച്ചുവരവിന് ശേഷം താരം പന്തെറികയുകയും ചെയ്തിട്ടില്ല. ഇതോടെ താരത്തിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയെക്കുറിച്ചുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

15 അംഗ ടീമില്‍ പാണ്ഡ്യ

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഐപിഎല്ലില്‍ ഫോം വീണ്ടെടുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അതുണ്ടായില്ല. ഇതോടെ അക്‌സര്‍ പട്ടേലിനെ മാറ്റി ശാര്‍ദുല്‍ ഠാക്കൂറിനെ കൊണ്ടു വന്നതും കൊല്‍ക്കത്തയുടെ സെന്‍സേഷണല്‍ താരം വെങ്കടേഷ് അയ്യരെ നെറ്റ് ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തിയതുമെല്ലാം പാണ്ഡ്യയുടെ ഫോമില്ലായ് മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

നന്നായി തന്നെ പന്തെറിയണം

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പായി നടക്കുന്ന പരിശീലന മത്സരങ്ങളില്‍ തന്റെ ബൗളിംഗ് കൊണ്ട് പാണ്ഡ്യ മികവ് തെളിയിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാല്‍ മാത്രമേ അന്തിമ ഇലവനില്‍ സ്ഥാനം നേടാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സാധിക്കുകയുള്ളുവെന്നാണ് ഗംഭീര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്.

''എന്നെ സംബന്ധിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ പ്ലെയിംഗ് ഇലവില്‍ ഉള്‍പ്പെടണമെങ്കില്‍ രണ്ട് പരിശീലന മത്സരങ്ങളിലും നന്നായി തന്നെ പന്തെറിയണം. അല്ലാതെ നെറ്റ്‌സില്‍ എറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. നെറ്റ്‌സില്‍ എറിയുന്നതിനും ബാബര്‍ അസമിനെ പോലൊ നിലവാരമുള്ള ബാറ്റര്‍ക്കെതിരെ പന്തെറിയുന്നതിനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അതും ലോകകപ്പില്‍'' എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്. അവന്‍ പരിശീലന മത്സങ്ങളിലും നെറ്റ്‌സിലും പന്തെറിയണം. 100 ശതമാനവും നന്നായി തന്നെ എറിയണം. അല്ലാതെ വന്ന് 115-120 സ്പീഡില്‍ എറിയാം എന്നാണ് കരുതുന്നതെങ്കില്‍ ഞാന്‍ ആ റിസ്‌ക് എടുക്കില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യയുടെ ഫോമില്ലായ്മ

കുറച്ചു നാളുകളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫോമില്ലായ്മ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. പരുക്ക് മൂലം ചില മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് താരത്തെ ലോകകപ്പ് ടീമിലെടുത്ത തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയത്. പാണ്ഡ്യ ബാറ്റര്‍ എന്ന നിലയില്‍ മാത്രമാണ് കളിക്കുന്നതെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക ഇഷാന്‍ കിഷനെയായിരിക്കുമെന്നും ഗംഭീര്‍ പറയുന്നുണ്ട്.

പകരം തിരഞ്ഞെടുക്കുക

''അഞ്ച് ബൗളര്‍മാര്‍ മാത്രമേ ഉള്ളുവെങ്കില്‍ ഞാന്‍ പാണ്ഡ്യയ്ക്ക് പകരം തിരഞ്ഞെടുക്കുക ഇഷാന്‍ കിഷനെയാകും. അഞ്ച് ബൗളര്‍മാരും ആറ് ബാറ്റര്‍മാരുമായി പോവുകയാണെങ്കില്‍ പാണ്ഡ്യയുടെ ഫോം വലിയൊരു ആശങ്കയാണ്. ബൗളിംഗ് വിട്, ബാറ്റിംഗ് പോലും പ്രശ്‌നമാണ്'' എന്നാണ് ഗംഭീര്‍ പറയുന്നത്. ഈ ഐപിഎല്‍ സീണില്‍ വെറും 127 റണ്‍സ് മാത്രമായിരുന്നു പാണ്ഡ്യയ്ക്ക് നേടാനായത്. പാണ്ഡ്യയ്ക്ക് വരാനിരിക്കുന്ന പരിശീലന മത്സരങ്ങള്‍ ഏറെ നിര്‍ണായകമായി മാറിയിരിക്കുകയാണ്.

Story first published: Sunday, October 17, 2021, 13:08 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X