വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!

അടുത്ത മാസമാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ടി20 ലോകകപ്പ് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുകയാണ്. ലോക ചാംപ്യന്‍മാരുടെ തട്ടകത്തില്‍ തന്നൊണ് ഇത്തവണത്തെ ടൂര്‍ണമെന്റെന്നത് ശ്രദ്ധേയമാണ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കംഗാരുപ്പടയ്ക്കു കിരീടം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

T20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധനT20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധന

സൂപ്പര്‍ 12 പോരാട്ടങ്ങളോടെയാണ് ലോകകപ്പില്‍ കളി കാര്യമാവുക. ഇന്ത്യയുടെ ആദ്യ അങ്കം 23ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. തുടരെ രണ്ടാമത്തെ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും കന്നിയങ്കത്തില്‍ കൊമ്പുകോര്‍ക്കുന്നത്. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ടി20 ലോകകപ്പില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് എത്താന്‍ സാധ്യതയുള്ള ഒരാള്‍. ടി20യിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഓപ്പണിങിലേക്കു വന്ന ശേഷം ബട്‌ലറുടെ പ്രഹരശേഷി കൂടിയിരിക്കുകയാണ്. 34 ടി20കളിലാണ് താരം ഓപ്പണ്‍ ചെയ്തത്. ഇവയില്‍ നിന്നും 47 ശരാശരിയില്‍ 151 സ്‌ട്രൈക്ക് റേറ്റില്‍ 11 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ബട്‌ലര്‍ നേടിയിട്ടുണ്ട്.

2

യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ 151 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് ഇന്നിങ്‌സുകൡ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം അദ്ദേഹം 269 റണ്‍സെടുത്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബട്‌ലര്‍ റണ്‍സ് വാരിക്കൂടിടിയിരുന്നു. 17 ഇന്നിങ്‌സുകളില്‍ 863 റണ്‍സായിരുന്നു സമ്പാദ്യം. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഏഷ്യാ കപ്പിലൂടെ പഴയ ഫോം വീണ്ടെടുത്ത ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ടി20 ലോകകപ്പിലും ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലായിരിക്കും. ഏഷ്യാ കപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 276 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 2019നു ശേഷം കോലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഇത്. മാത്രമല്ല ടി20യില്‍ കോലിയുടെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.

4

ഓപ്പണറായി ഇറങ്ങിയാണ് കോലി ഏഷ്യാ കപ്പില്‍ സെഞ്ച്വറി കണ്ടെത്തിയതെങ്കിലും ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ കളിക്കേണ്ടിവരും. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം തന്നെ ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത. ഓസ്‌ട്രേലിയയില്‍ കോലിയുടെ ടി20 റെക്കോര്‍ഡ് മികച്ചതാണ്. ഇവിടെ 10 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിനു 64 ശരാശരിയും 144.5 സ്‌ട്രൈക്ക് റേറ്റുമുണ്ട്. അഞ്ചു ഫിഫ്റ്റികളും കോലി കുറിച്ചു.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ടി20 ലോകകപ്പില്‍ ടോപ്‌സ്‌കോറററാവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. കഴിഞ്ഞ തവണത്തെ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു വാര്‍ണര്‍. 289 റണ്‍സുമായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറിയിരുന്നു. 48 ശരാശരിയും 146 സ്‌ട്രൈക്ക് റേറ്റും വാര്‍ണര്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മിന്ന പ്രകടനമാണ് ഓസീസിനെ ടി20 ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായകമായത്.

6

വരാനിരിക്കുന്ന ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ വാര്‍ണര്‍ കൂടുതല്‍ അപകടകാരിയായി മാറാന്‍ സാധ്യതയുണ്ട്. നാട്ടില്‍ 23 ടി20 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും അദ്ദേഹം ഇതിനകം നേടിയിട്ടുണ്ടെന്നു കാണാം.

T20 World Cup 2022: ആരാവും ബെസ്റ്റ് ഫിനിഷര്‍?, മത്സരിച്ച് അഞ്ച് പേര്‍, ഇന്ത്യക്കായി അവനുണ്ട്

ബാബര്‍ ആസം (പാകിസ്താന്‍)

ബാബര്‍ ആസം (പാകിസ്താന്‍)

കഴിഞ്ഞ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും ലോകകപ്പില്‍ അദ്ദേഹത്തിന്റെ ശക്തമാ തിരിച്ചടുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2021നു ശേഷമുള്ള കണക്കുകളെടുത്താല്‍ ടി20യില്‍ ബാബര്‍ 1073 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം. കഴിഞ്ഞ ടി20 ലോകകപ്പില്‍ 60 ശരാശരിയില്‍ 303 റണ്‍സ് ബാബര്‍ നേടിയിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ പാകിസ്താന്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റു പുറത്താവുകയായിരുന്നു.

T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

പാകിസ്താന്റെ റണ്‍മെഷീനാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍. നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ റാങ്കും അദ്ദേഹത്തിനു സ്വന്തമാണ്. തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ബാബര്‍ ആസമില്‍ നിന്നാണ് റിസ്വാന്‍ അടുത്തിടെ ഒന്നാംസ്ഥാനം തട്ടിയെടുത്തത്. 2021 മുതല്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും റിസ്വാനാണ്. 67 ശരാശരിയില്‍ 131 സ്‌ട്രൈക്ക് റേറ്റില്‍ 1630 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരം റിസ്വാനായിരുന്നു. 127 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയത് 281 റണ്‍സാണ്.

Story first published: Sunday, September 18, 2022, 13:10 [IST]
Other articles published on Sep 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X