വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഓസീസ് കപ്പടിക്കുമെന്ന് അന്നു പറഞ്ഞു! പ്രവചനവീരനായി ഇര്‍ഫാന്‍- തെറ്റിയത് ഒന്നുമാത്രം

ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു ഓസീസിന്റെ കിരീടധാരണം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ ഓസ്‌ട്രേലിയ ജേതാക്കളാലുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ടൂര്‍ണമെന്റിനു മുമ്പ് കളിച്ച പരമ്പരളില്‍ ദയനീയ പരാജങ്ങളായിരുന്നു ഓസീസിനു നേരിട്ടത്. അതുകൊണ്ടു തന്നെ സെമി ഫൈനല്‍ പോലുമെത്താതെ ഓസീസ് ലോകകപ്പില്‍ നിന്നു പുറത്താവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കംഗാരുപ്പട കന്നി ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ കിരീടധാരണം.

പക്ഷെ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ടൂര്‍ണമെന്റിനു മുമ്പ് തന്നെ പ്രവചിച്ച കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അന്നു ഇര്‍ഫാന്റെ പ്രവചനം ആരം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഓസീസ് ലോകകിരീടം ചൂടിയതോടെ പഴയ ട്വീറ്റ് വീണ്ടും വൈറലാവുകയാണ്.

 ഓസ്‌ട്രേലിയയും ഇന്ത്യയും

ഓസ്‌ട്രേലിയയും ഇന്ത്യയും

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായിരുന്നു കിരീടം നേടാന്‍ സാധ്യതയുള്ള രണ്ടു ടീമുകളെ ഇര്‍ഫാന്‍ പഠാന്‍ പ്രവചിച്ചത്. ഒക്ടോബര്‍ 23നായിരുന്നു അദ്ദേഹം കിരീട ഫേവറിറ്റുകളെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.
യുഎഇയിലെ സാഹചര്യങ്ങളും ടീമുകളുടെ ശക്തിയും പരിഗണിക്കുമ്പോള്‍ ഞാന്‍ ടി20 ലോകകപ്പില്‍ തിരഞ്ഞെടുക്കുന്ന രണ്ടു ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. വെസ്റ്റ് ഇന്‍ഡീസിനെ ടോപ്പ് 2വില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ടെങ്കിലും അവളുടെ ബൗളിങ് വിഭാഗം വളരെ ഗുര്‍ബലമായതിനാല്‍ ഒഴിവാക്കുകയാണ്. നിങ്ങളുടെ ടീമുകള്‍ ഏതൊക്കെയാണ്? ഇങ്ങനെയായിരുന്നു കഴിഞ്ഞ മാസം 23ന് ഇര്‍ഫാന്റെ ട്വീറ്റ്.
ഇര്‍ഫാന്‍ തിരഞ്ഞെടുത്ത വിരാട് കോലിയുടെ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയ അപ്രതീക്ഷിത കുതിപ്പിലൂടെ ടി20 ലോകകപ്പില്‍ വിജയികളാവുകയായിരുന്നു.

 ഫാന്‍സ് അനുകൂലിച്ചില്ല

ഫാന്‍സ് അനുകൂലിച്ചില്ല

ഇര്‍ഫാന്‍ പഠാന്റെ അന്നത്തെ പ്രവചനത്തോടു ആരാധകരില്‍ ഭൂരിഭാഗം പേരും അനുകൂലിച്ചിരുന്നില്ല. മാത്രമല്ല ഓസ്‌ട്രേലിയയെ കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുത്തതില്‍ അദ്ദേഹത്തെ പലരും പരിഹസിക്കുകയും ചെയ്തു. ഓസീസ് തീര്‍ച്ചയായും കിരീടം നേടാന്‍ പോവുന്നില്ലെന്നായിരുന്നു മറ്റൊരു വിഭാഗം പ്രതികരിച്ചത്.
ഓസ്ട്രലിയയുടെ ബാറ്റിങ് ലൈനപ്പ് ദുര്‍ബലമാണെന്നും സ്പിന്‍ ബൗളിങും മോശമാണെന്നായിരുന്നു ചിലര്‍ ഇര്‍ഫാന്റെ ട്വീറ്റിനു താഴെ കുറിച്ചത്. ഓസ്‌ട്രേലിയയോ, കാരണം പറയൂയെന്ന് ചിലര്‍ ട്വീറ്റര്‍ ചെയ്തു. എന്നാല്‍ എല്ലാ പരിഹാസങ്ങളും വിമര്‍ശനങ്ങളും തെറ്റാണെന്നു തെളിയിച്ചുകൊണ്ട് ഇര്‍ഫാന്‍ തന്നെയാണ് ശരിയെന്നു ഓസീസ് കാണിച്ചു തന്നിരിക്കുകയാണ്.

 ഓസീസിന്റെ ഗംഭീര തിരിച്ചുവരവ്

ഓസീസിന്റെ ഗംഭീര തിരിച്ചുവരവ്

ഒരുകാലത്തു ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസിയ ഓസ്‌ട്രേലിയ പ്രതാപകാലത്തേക്കു മടങ്ങിവരുമെന്ന സൂചന നല്‍കിയാണ് ടി20 ലോകകപ്പില്‍ വിജയികളായത്. ഏകദിനത്തില്‍ അഞ്ചു ലോകകപ്പ് ട്രോഫികള്‍ ഷെല്‍ഫിലുണ്ടായിരുന്നപ്പോള്‍ ടി20 ലോകകപ്പ് ഷെല്‍ഫ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇവിടേക്കാണ് ആദ്യത്തെ ട്രോഫി അവര്‍ എത്തിച്ചിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ക്കൂടി ലോക ക്രിക്കറ്റിനെ കാല്‍ക്കീഴിലാക്കാന്‍ തങ്ങളെക്കൊണ്ടാവുമെന്ന സൂചന കൂടിയാണ് ഓസീസ് യുഎഇയില്‍ നല്‍കിയത്.

 സൂപ്പര്‍ 12ല്‍ മരണഗ്രൂപ്പില്‍

സൂപ്പര്‍ 12ല്‍ മരണഗ്രൂപ്പില്‍

സൂപ്പര്‍ 12ല്‍ മരണഗ്രൂപ്പിലായിരുന്നു ഓസീസ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, കരുത്തരായ സൗത്താഫ്രിക്ക, മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക, അപകടകാരികളായ ബംഗ്ലാദേശ് എന്നിവരെല്ലാം ഈ ഗ്രൂപ്പിലുണ്ടായിരുന്നു. ഇവരില്‍ ഇംഗ്ലണ്ടിനെയൊഴികെ ബാക്കിയെല്ലാ ടീമുകളെയും പരാജയപ്പെടുത്താന്‍ ഓസീസിനു സാധിച്ചു. ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഓസീസിന്റെ സെമി പ്രവേശനം. സെമിയില്‍ കിരീട ഫേവറിറ്റുകളായ പാകിസ്താനെ അഞ്ചു വിക്കറ്റിനു സ്തബ്ധരാക്കിയ ഓസീസ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിനും കെട്ടുകെട്ടിക്കുകയായിരുന്നു.
സെമിയിലും ഫൈനലിലും റണ്‍ചേസിനൊടുവിലായിരുന്നു ഓസീസിന്റെ ഗംഭീര വിജയം. രണ്ടു കളികളിലും 170ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്താണ് ഓസീസ് വെന്നിക്കൊടി പാറിച്ചത്. മിച്ചെല്‍ മാര്‍ഷായിരുന്നു ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്. ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്തു.

Story first published: Monday, November 15, 2021, 14:14 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X