For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ധവാന് ഇടം ലഭിക്കാന്‍ ബുദ്ധിമുട്ട്, ഇന്ത്യയുടെ ഓപ്പണര്‍മാരെ നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ മുടങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ടിലാണ് ഫൈനല്‍ പോരാട്ടം. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ നാട്ടില്‍ നടക്കുന്ന ടി20 ലോകകപ്പാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാന പോരാട്ടം.

ഇതുവരെ ഐസിസി കിരീടം നേടാത്ത വിരാട് കോലിയെ സംബന്ധിച്ചും ഇത്തവണ നിര്‍ണ്ണായകമാണ്. മികച്ച താരനിര ഇന്ത്യക്കൊപ്പം ഉള്ളതിനാല്‍ സെലക്ടര്‍മാര്‍ക്ക് പണികൂടും. ആരെ ഉള്‍പ്പെടുത്തും ആരെ ഒഴിവാക്കുമെന്നതാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാന പ്രശ്‌നം. ഓപ്പണിങ് സ്ഥാനത്തേക്കും നിരവധി താരങ്ങള്‍ അവസരം തേടുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ആരൊക്കെയാവണം ഇന്ത്യയുടെ ഓപ്പണര്‍മാരെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

aakashchopra

'ഇപ്പോള്‍ കോലിയും ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. രോഹിത് എന്തായാലും ഓപ്പണറായി ഉണ്ചാവും. കെ എല്‍ രാഹുലാണ് മറ്റൊരു ഓപ്പണര്‍. ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയുന്ന മറ്റൊരു താരം പൃഥ്വി ഷായാണെന്നാണ് എനിക്ക് തോന്നുന്നത്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണെന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്.

ശിഖര്‍ ധവാനെ സെലക്ടര്‍മാര്‍ ഒഴിവാക്കാന്‍ ഒരുങ്ങുമ്പോള്‍ ശക്തമായ പ്രകടനവുമായി ധവാന്‍ മടങ്ങിയെത്തുന്നത് കാണാന്‍ മനോഹരമായ കാര്യമാണ്. ഐപിഎല്ലില്‍ അവന്‍ റണ്ണടിക്കുകയും ഓറഞ്ച് ക്യാപ് നിലവില്‍ തലയിലണിയുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ അവനെ ടീമിലേക്കെടുക്കാന്‍ നിര്‍ബന്ധിതരാവും'-ആകാശ് ചോപ്ര പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ധവാന്‍. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടൊപ്പം സ്ഥിരതയോടെ കളിക്കാന്‍ ധവാനായി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന,ടി20 പരമ്പരയില്‍ ധവാന്‍ ഇന്ത്യന്‍ നിരയുടെ നായകനായിത്തന്നെ ഇറങ്ങാനാണ് സാധ്യത. ശ്രീലങ്കയില്‍ ധവാന് തിളങ്ങാന്‍ സാധിച്ചാല്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്കും അദ്ദേഹത്തെ പരിഗണിച്ചേക്കും.

'ശ്രീലങ്കയില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. അവിടെ ടി20 ടീമില്‍ ധവാനെ കളിപ്പിച്ചാല്‍ നായകനാവാനും സാധ്യതയുണ്ട്. നായകനായി തിളങ്ങുകയും റണ്‍സടിക്കുകയും ചെയ്താല്‍ പിന്നെ അവനെ തഴയുക പ്രയാസമാണ്. അവനപ്പോലൊരു സീനിയര്‍ താരത്തെ കൂടുതല്‍ ബഹുമാനിക്കേണ്ടതായുണ്ട്. അവനെ ടീമില്‍ ഉള്‍പ്പെടുത്തി ഒരു മത്സരത്തിന് ശേഷം പുറത്താക്കുന്നത് ശരിയല്ല. അവനെ ടീമില്‍ നിലനിര്‍ത്തിയാല്‍ പൂര്‍ണ്ണ ബഹുമാനം നല്‍കണം. പുറത്താക്കാനാണെങ്കില്‍ നേരത്തെ തന്നെ അത് ചെയ്യണം'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 13, 2021, 17:09 [IST]
Other articles published on May 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+