Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജൂ ഇതെങ്കിലും മുതലാക്കൂ!! ഒരൊറ്റ ഇന്നിങ്‌സ് മതി എല്ലാം മാറും, ബാംഗറുടെ പിന്തുണ

നമീബിയയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തില്‍ അസുഖ ബാധിതനായ അഭിഷേക് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ഇറങ്ങുമോ ഇല്ലയോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. ഇനി സഞ്ജുവിന് അവസരം ലഭിക്കുകയാണെങ്കില്‍, അത് ടീമിന് ഗുണം ചെയ്യും എന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ പറയുന്നത്.

ടീമിനൊപ്പം നിരന്തരം യാത്ര ചെയ്ത വ്യക്തിയാണ് സഞ്ജു എന്നും ഓപ്പണറായി അവസരം ലഭിച്ചാല്‍ സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

sanjusamson-1

ഇന്ന് വൈകീട്ട് 7 മണിക്ക് ഡല്‍ഹിയില്‍ വച്ചാണ് ഇന്ത്യ നമീബിയ പോരാട്ടം. അസുഖബാധിതനായ അഭിഷേക് ശര്‍മ്മയ്ക്ക് പകരം ഇഷാന്‍ കിഷനൊപ്പം സഞ്ജു ഓപ്പണറായേക്കുമോ എന്ന ടോപ്പിക്കില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബംഗാര്‍.

'ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞേക്കാം. സഞ്ജുവിന്റെ ഫോം അത്ര മികച്ചതല്ലാതിരുന്നിട്ടും ഇങ്ങനെയൊരു അവസരം ഒത്തുവന്നിരിക്കുകയാണ്. അദ്ദേഹത്തിന് ഇതിനോടകം നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്,' ബംഗാര്‍ പറഞ്ഞു

'എങ്കിലും നല്ല കാര്യം എന്താണെന്നാല്‍, അദ്ദേഹം ടീമിനൊപ്പം തുടര്‍ച്ചയായുണ്ട്. ആ അന്തരീക്ഷവുമായി അദ്ദേഹം പൊരുത്തപ്പെട്ടതാണ്. അതിനാല്‍ ഒരു മത്സരം മതി, എല്ലാം മാറ്റി മറിക്കാന്‍. ഓപ്പണിംഗില്‍ അവസരം ലഭിച്ചാല്‍ തന്റെ തനതായ ശൈലിയില്‍ സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 മുതല്‍ 20 ടി20 മത്സരങ്ങളില്‍ സഞ്ജു ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനും പിന്നീട് ഇഷാന്‍ കിഷനും ഓപ്പണിംഗ് സ്ഥാനത്ത് മുന്‍തൂക്കം ലഭിച്ചതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായി. യുഎസ്എയ്ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.


അതൊരു വലിയ പ്രശ്‌നമല്ല

നമീബിയക്കെതിരെ മികച്ച ഇലവനെ ഇറക്കാന്‍ കഴിഞ്ഞില്ലെങ്കിലും പകരക്കാരുള്ളത് നല്ലതാണെന്നാണ് ബം?ഗാറിന്റെ നിരീക്ഷണം. 'സഞ്ജുവിന് കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും അതിന് മുമ്പ് അദ്ദേഹം തുടര്‍ച്ചയായി ടീമില്‍ ഇടം നേടിയ താരമാണ്. ദ്ദേഹം ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇതൊരു വലിയ പ്രശ്‌നമായി എനിക്ക് തോന്നുന്നില്ല.'

സഞ്ജു ഒരു ക്വാളിറ്റി പ്ലെയറാണെന്നും ഓപ്പണിംഗില്‍ തിളങ്ങേണ്ടത് അദ്ദേഹത്തിന്റെ കരിയറിന് എത്രത്തോളം പ്രധാനമാണെന്ന് സഞ്ജുവിന് അറിയാമെന്നും ബംഗാര്‍ പറഞ്ഞു. ടീമിലെ എല്ലാ താരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിക്കാന്‍ ലഭിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ ടി20 ലോകകപ്പ് സ്‌ക്വാര്‍ഡിലും സഞ്ജു സാംസണ്‍ സ്ഥാനം നേടിയിരുന്നെങ്കിലും ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍, വ്യാഴാഴ്ച നമീബിയക്കെതിരെ കളത്തിലിറങ്ങിയാല്‍ അത് സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരമാകും. പ്രതീക്ഷകള്‍ക്ക് വിപരീതമായി, ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യുഎസ്എ ഇന്ത്യയെ വിറപ്പിച്ചിരുന്നു.

ഒരു ഘട്ടത്തില്‍ 73 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് (49 പന്തില്‍ 84 റണ്‍സ്) രക്ഷിച്ചത്. പിന്നീട് 29 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.

Story first published: Thursday, February 12, 2026, 13:14 [IST]
Other articles published on Feb 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+