വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: രോഹിത്തിനും അതേ വിധി? ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായേക്കും!

കഴിഞ്ഞ തവണ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ മടങ്ങിയിരുന്നു

വിരാട് കോലിക്കു പകരം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകസ്ഥാനത്തേക്കു വന്നപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. പക്ഷെ രോഹിത്തും നായകനെന്ന നിലയില്‍ അത്ര പെര്‍ഫക്ടെല്ലെന്നു കഴിഞ്ഞ ഏഷ്യാ കപ്പ് കാണിച്ചുതന്നു. കിരീട ഫേവറിറ്റുകളായി ടൂര്‍ണമെന്റിനു പോയ ഇന്ത്യ ഫൈനലില്‍ പോലുമെത്താതെ പുറത്താവുകയായിരുന്നു. സൂപ്പര്‍ ഫോറിലെ മൂന്നു കളികളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായുള്ളൂ.

T20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാംT20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാം

1

രോഹിത്തിന്റെ അടുത്ത വലിയ ദൗത്യം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ്. എന്നാല്‍ ഏഷ്യാ കപ്പിലേറ്റ പ്രഹരം ടീം ഇന്ത്യക്കും രോഹിത്തിനുള്ള വലിയ മുന്നറിയിപ്പ് കൂടിയാണ്. രോഹിത് ടീമിനു ലോകകപ്പ് സമ്മാനിക്കുമോയെന്ന് ഇപ്പോള്‍ ആരാധകര്‍ക്കും ആശങ്കയുണ്ട്. യുഎയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകപ്പില്‍ ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റ് നാട്ടിലേക്കു മടങ്ങിയിരുന്നു. അന്നു കോലിയായിരുന്നു നായകസ്ഥാനത്ത്. വരാനിരിക്കുന്ന ടൂര്‍ണമെന്റിലം ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് പുറത്താവാന്‍ സാധ്യതയുണ്ട്. ഇതിന്റെ കാരണങ്ങളറിയാം.

മുന്‍നിര മാറ്റമില്ല

മുന്‍നിര മാറ്റമില്ല

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള ഗ്രൂപ്പുഘട്ട മല്‍സരങ്ങളില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണക്കാര്‍ മുന്‍നിരയായിരുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവകായിരുന്നു ടോപ്പ് ത്രീയില്‍. വരാനിരിക്കുന്ന ടൂര്‍മമെന്റിലും ഇതേ ടോപ്പ് ത്രീ തന്നെയാണ് ഇന്ത്യയുടേത്.

3

മുന്‍നിരയില്‍ ഒരു മാറ്റവും വരുത്താത്തതിനാല്‍ തന്നെ സമാനമായൊരു തകര്‍ച്ച നടക്കാനിരിക്കുന്ന ലോകകപ്പിലും സംഭവിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഈ മൂന്നു പേര്‍ക്കും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള വീക്ക്‌നെസ് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ ഇവര്‍ വീണ്ടും പതറിയേക്കും.

T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

പരിക്ക് ആശങ്കകള്‍

പരിക്ക് ആശങ്കകള്‍

താരങ്ങളുടെ പരിക്കുകളാണ് ഇന്ത്യയെ ആശങ്കയിലാക്കുന്ന രണ്ടാമത്തെ ഘടകം. കഴിഞ്ഞ ലോകകപ്പില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇന്ത്യക്കു വലിയ തിരിച്ചടി നല്‍കിയിരുന്നു. ഇത്തവണയാവട്ടെ ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് പരിക്കു കാരണം സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ജഡ്ഡുവിന്റെ അഭാവം നികത്തുക ഇന്ത്യക്കു അസാധ്യമാണ്. പകരക്കാരനായി അക്ഷര്‍ പട്ടേലിനെ കൊണ്ടു വന്നിട്ടുണ്ടെങ്കിലും താരം ജഡേജയോളമെത്തില്ല.

ബൗളിങില്‍ വൈവിധ്യം കുറവ്

ബൗളിങില്‍ വൈവിധ്യം കുറവ്

കഴിഞ്ഞ ടി20 ലോകകപ്പില്‍ യുഎഇയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയായിരുന്നു ഇന്ത്യ തിരഞ്ഞെടുതത്ത്. ആര്‍ അശ്വിന്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍.
എന്നാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയിലായതിനാല്‍ നാലു പേസര്‍മാരെ ഉള്‍പ്പെടുത്തി ഫാസ്റ്റ് ബൗളിങ് ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്.

6

പക്ഷെ ഇടംകൈയനായ അര്‍ഷ്ദീപിനെ മാറ്റിനിര്‍ത്തിയാല്‍ പേസ് ബൗളിങില്‍ വൈവിധ്യം കുറവാാണെന്നു കാണാം. ഡെത്ത് ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും ഒരേ രീതിയില്‍ ബൗള്‍ ചെയ്യുന്നവരാണ്. പലപ്പോഴും സ്ലോ ബോളുകളെയാണ് ഇവര്‍ ആശ്രയിക്കാറുള്ളത്. പക്ഷെ ഓസീസ് സാഹചര്യങ്ങളില്‍ ഇതു ക്ലിക്കായേക്കില്ല.

Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

കര്‍ക്കശമായ ക്യാപ്റ്റന്‍സി

കര്‍ക്കശമായ ക്യാപ്റ്റന്‍സി

കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലാന്‍ എ പരാജയപ്പട്ടെപ്പോള്‍ പ്ലാന്‍ ബി ഇല്ലാതിരുന്നതിന്റെ പേരില്‍ നായകന്‍ വിരാട് കോലി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പുതിയ നായകന്‍ രോഹിത് ശര്‍മയും കോലിയില്‍ നിന്നു വ്യത്യസ്തനല്ലെന്നു കഴിഞ്ഞ ഏഷ്യാ കപ്പില്‍ വ്യക്തമായി.
ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോറിലെ ജയം അനിവാര്യമായ കളിയില്‍ തന്റെ സ്ഥിരംപ്ലാനില്‍ നിന്നു മാറി പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ രോഹിത് തയ്യാറായില്ല. ദീപക് ഹൂഡ ടീമിലുണ്ടായിട്ടും ഒരോവര്‍ പോലും താരത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചില്ല.

8

ക്രീസിലുള്ള വലംകൈയന്‍ ബാറ്റര്‍മാരുടെ അഗ്രസീവ് ബാറ്റിങ് കാരണമാണ് ഇതെന്നായിരുന്നു രോഹിത്തിന്റെ ന്യായീകരണം.വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഓഫ് സ്പിന്നറെ പരീക്ഷിക്കാന്‍ ഭയപ്പെട്ടതിനെ തുടര്‍ന്ന് കോലിയും നേരത്തേ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. രോഹിത്തും ഇതേ വഴിയിലൂടെ തന്നെയാണ് പോവുന്നതന്നു തെളിഞ്ഞിരിക്കുകയാണ്.

Story first published: Wednesday, September 14, 2022, 12:07 [IST]
Other articles published on Sep 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X