വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഓപ്പണിങ്ങില്‍ രോഹിത്തിന്റെ പങ്കാളിയാര് ? ധവാനാകുമോ ? മത്സരിച്ച് ഈ അഞ്ച് പേര്‍

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല. പാകിസ്താനോട് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ തോല്‍ക്കുകയും ചെയ്തു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി20 ലോകകപ്പിനായാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2020ല്‍ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഈ വര്‍ഷം ഒക്ടോബറിലേക്കെത്തിയത്. ദേശീയ ടീമുകള്‍ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള സജീവ മുന്നൊരുക്കത്തിലാണുള്ളത്. ഇന്ത്യന്‍ ടീമിനും ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല. പാകിസ്താനോട് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ തോല്‍ക്കുകയും ചെയ്തു. ഈ നാണക്കേടൊക്കെ മറക്കാന്‍ ഇത്തവണ കപ്പ് തന്നെ ഇന്ത്യക്ക് നേടേണ്ടതായുണ്ട്. എന്നാല്‍ ഐപിഎല്ലിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മോശം ഫോമില്‍. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്നില്‍ ആശങ്കകളുമേറെ.

2021ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലായിരുന്നു ഓപ്പണിങ്ങില്‍. രണ്ട് പേര്‍ക്കും പ്രധാന മത്സരങ്ങളില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. നായകനായ രോഹിത് ശര്‍മയുടെ സ്ഥാനത്തിന് വെല്ലുവിളിയില്ല. എന്നാല്‍ ഇത്തവണ ലോകകപ്പില്‍ ആരാവും രോഹിത്തിന്റെ പങ്കാളി ? സ്ഥാനത്തിനായി പോരാട്ടത്തിലുള്ളത് ആരൊക്കെയാണെന്നറിയാം.

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

ഇത്തവണയും കൂടുതല്‍ സാധ്യത രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിനാണ്. നിലവിലെ ഫോമില്‍ രാഹുലിന് വലിയ മുന്‍തൂക്കം അവകാശപ്പെടാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ 11 മത്സരങ്ങളില്‍ നിന്ന് 451 റണ്‍സ് ഇതിനോടകം നേടിക്കഴിഞ്ഞു. ഇതില്‍ രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അനായാസമായി റണ്‍സുയര്‍ത്തുന്ന രാഹുലിന്റെ വിദേശത്തെ പ്രകടനങ്ങളും മോശമല്ല. എന്നാല്‍ രോഹിതും രാഹുലും ഓപ്പണറാവുമ്പോള്‍ ഇടത്-വലത് കൂട്ടുകെട്ട് ലഭിക്കില്ലെന്നതാണ് എടുത്തു പറയേണ്ടത്. 2021ല്‍ ഈ കൂട്ടുകെട്ട് ക്ലിക്കാവാത്തതിനാല്‍ ടീം മാനേജ്‌മെന്റിനെ മാറ്റി ചിന്തിപ്പിച്ചേക്കും.

രോഹിത് ശര്‍മ - ഇഷാന്‍ കിഷന്‍

രോഹിത് ശര്‍മ - ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇത്തവണത്തെ ലോകകപ്പില്‍ മുഖ്യ പരിഗണന നല്‍കാന്‍ സാധ്യതയുള്ള ഓപ്പണിങ് കൂട്ടുകെട്ടാണിത്. എന്നാല്‍ ഇഷാന്റെ മോശം ഫോമാണ് പ്രശ്‌നം. 15.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഇഷാന്‍ ഇത്തവണ നനഞ്ഞ പടക്കം. സ്‌ട്രൈക്കറേറ്റുയര്‍ത്തി വെടിക്കെട്ട് പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവുന്നില്ല. 11 മത്സരത്തില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 321 റണ്‍സ് നേടിയെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനമായിരുന്നില്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഇഷാന് ഇത്തവണ ഓപ്പണര്‍ സ്ഥാനം ലഭിക്കുന്ന കാര്യം സംശയമാണ്. എന്നാല്‍ ഐപിഎല്ലിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് പരമ്പരകളിലെ പ്രകടനം ഇഷാന് നിര്‍ണ്ണായകമാവും.

രോഹിത് ശര്‍മ - റുതുരാജ് ഗെയ്ക് വാദ്

രോഹിത് ശര്‍മ - റുതുരാജ് ഗെയ്ക് വാദ്

സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക്‌വാദ് ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെക്കുന്നത്. എങ്കിലും ഇന്ത്യന്‍ ടീം മുന്നോട്ട് പരിഗണിക്കുന്ന താരമാണ് റുതുരാജ് ഗെയ്ക് വാദ്. ഓപ്പണറായ താരം അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ്. എന്നാല്‍ ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇന്ത്യ പൂര്‍ണ്ണമായും അദ്ദേഹത്തെ തഴയാന്‍ സാധ്യത കുറവാണ്. ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട പ്രതിഭയാണ് റുതുരാജ്. ബാക്കപ്പ് ഓപ്പണറായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.

രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍

രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍

രോഹിത് ശര്‍മ ഓപ്പണറെന്ന നിലയില്‍ പല റെക്കോഡുകളും നേടിയെടുത്തപ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ ശിഖര്‍ ധവാനായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഏറെ നാളുകളായി ടി20 ടീമിന് പുറത്താണ്. ഐപിഎല്ലില്‍ മികവ് കാട്ടുമ്പോഴും ധവാനെ ഇന്ത്യ ഇനി ടി20 ടീമിലേക്ക് തിരിച്ചെത്തിക്കുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. അതിനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. 11 മത്സരത്തില്‍ നിന്ന് 381 റണ്‍സാണ് ധവാന്‍ ഈ സീസണില്‍ ഇതുവരെ നേടിയത്.

രോഹിത് ശര്‍മ - പൃഥ്വി ഷാ

രോഹിത് ശര്‍മ - പൃഥ്വി ഷാ

ഇത്തവണ പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരമാണ് പൃഥ്വി ഷാ. പവര്‍പ്ലേയില്‍ അനായാസമായി റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് പൃഥ്വി. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. നിലയുറപ്പിച്ചാല്‍ ഏത് ബൗളറേയും കടന്നാക്രമിക്കാന്‍ കെല്‍പ്പുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിയെ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കില്ല. ഇത്തവണ ഐപിഎല്ലില്‍ വലിയ മികവ് കാട്ടാന്‍ പൃഥ്വിക്കായിട്ടില്ല. എന്നാല്‍ ഇന്ത്യ സജീവമായി പരിഗണിക്കുന്നവരില്‍ ഒരാളാണ് പൃഥ്വിയെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Tuesday, May 10, 2022, 11:30 [IST]
Other articles published on May 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X