For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാഴ്ക വീരാട്! ചരിത്രം നേട്ടം കുറിച്ച് വിരാട് കോലി; സ്വന്തമാക്കിയത് ഒന്നിലധികം റെക്കോര്‍ഡുകള്‍

By Abin MP

ഏറെ നാളുകളായ ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നതായിരുന്നു വിരാട് കോലിയുടെ തിരിച്ചുവരവ്. മൂന്ന് വര്‍ഷത്തോളം താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന കോലിയുടെ തിരിച്ചുവരവിന്റെ വേദിയായി മാറിയിരിക്കുകയാണ് ട്വന്റി-20 ലോകകപ്പ്. നേരത്തെ ഏഷ്യാ കപ്പില്‍ നല്‍കിയ സൂചന ലോകകപ്പിലേക്ക് എത്തുന്നതോടെ അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് വിരാട് കോലി. ഓരോ മത്സരത്തിലും കോലിയ്ക്ക് മുന്നില്‍ വീഴുന്നത് റെക്കോര്‍ഡുകളാണ്.

ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ കോലിയെ തേടിയെത്തിയിരിക്കുന്നത് ഒന്നിലധികം നേട്ടങ്ങളാണ്. ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പുരുഷ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് കോലി സ്വന്തം പേരിലാക്കിയിരിക്കുന്നത്. 2014 ല്‍ മഹേല ജയവര്‍ധനെ നേടിയ 1016 റണ്‍സിന്റെ റെക്കോര്‍ഡാണ് വിരാട് കോലി ഇന്ന് തിരുത്തിയത്.

റെക്കോര്‍ഡ് നേട്ടം

അഡ്‌ലെയ്ഡിലെ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് കോലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 80 ന്റെ ആവേറിജിലും 130 ന്റെ സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം പിറന്നത്. ഇന്ത്യന്‍ ഇന്നിംഗ്‌സ് ഏഴാം ഓവറിലെത്തി നില്‍ക്കി താന്‍ നേരിട്ട പതിമൂന്നാം പന്തിലായിരുന്നു കോലി ജയവര്‍ധനെയെ മറി കടന്നത്. ബംഗ്ലാദേശിന്റെ പേസര്‍ ടസ്‌കിന്‍ അഹ്‌മദ് എറിഞ്ഞ പന്ത് മിഡ് വിക്കറ്റിലേക്ക് ഫ്‌ളിക്ക് ചെയ്താണ് കോലി റെക്കോര്‍ഡ് നേടിയത്.

ലോകകപ്പില്‍


തന്റെ അഞ്ചാമത്തെ ലോകകപ്പാണ് കോലി ഇപ്പോള്‍ കളിക്കുന്നത്. തന്റെ 23-ാമത്തെ ഇന്നിംഗ്‌സിലാണ് കോലി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയത്. 31 റണ്‍സുകളിലായിരുന്നു ജയവര്‍ധനെയുടെ നേട്ടം. എന്നാല്‍ ജയവര്‍ധനെ 754 പന്തുകള്‍ മാത്രം നേരിട്ടപ്പോള്‍ കോലിയ്ക്ക് 773 പന്തുകള്‍ നേരിടേണ്ടി വന്നു.

തന്റെ ആദ്യത്തെ ട്വന്റി-20 ലോകകപ്പില്‍, 2012, കോലി നേടിയത് 185 റണ്‍സായിരുന്നു. 2014 ല്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി. 2016 ല്‍ രണ്ടാമതുമെത്തി കോലി. രണ്ട് തവണയും ടൂര്‍ണമെന്റിലെ താരവുമായിരുന്നു കോലി. രണ്ട് തവണ ഈ നേട്ടം നേടിയ ഏക പുരുഷ താരമാണ് വിരാട് കോലി. ആറ് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയും കോലി റെക്കോര്‍ഡിട്ടിട്ടുണ്ട്.

കളത്തിലിറങ്ങുമ്പോള്‍

ഈ ലോകകപ്പില്‍ കോലി കളത്തിലിറങ്ങുമ്പോള്‍ ലോകകപ്പിലെ റണ്‍സ് നേട്ടം 845 ആയിരുന്നു. പാക്കിസ്ഥാനെതിരേയും നെതര്‍ലാന്‍ഡ്‌സിനെതിരേയും നേടിയ അര്‍ധ സെഞ്ചുറികളിലൂടെ വിരാട് കോലി തുടക്കം തന്നെ ഗംഭീരമാക്കുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയെ നേരിട്ടപ്പോള്‍ 12 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. പക്ഷെ ഇതിനോടകം തന്നെ തിലകരത്‌നെ ദില്‍ഷന്‍, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍ എന്നിവരെ കോലി പിന്നിലാക്കിയിരുന്നു.

4000 റണ്‍സ് എന്ന നേട്ടത്തിന് അരികിലേക്ക്

നിലവില്‍ ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോലി. രോഹിത്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബാബര്‍ അസം, പോള്‍ സ്റ്റിര്‍ലിംഗ് എന്നിവരാണ് പിന്നിലുള്ളത്. കോലി ഇപ്പോള്‍ ട്വന്റി-20യില്‍ 4000 റണ്‍സ് എന്ന നേട്ടത്തിന് അരികിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി മാറിയിരിക്കുകയാണ് കോലി. സച്ചിന്റെ 3300 റണ്‍സിനെയാണ് കോലി ഇന്ന് മറി കടന്നത്.

അതേസമയം ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയെ നേരിട്ടപ്പോള്‍ വലിയൊരു ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് സൂര്യയായിരുന്നു. ഇന്ന് 16 പന്തില്‍ 30 റണ്‍സാണ് സൂര്യ നേടിയത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ നേടിയ 50 റണ്‍സിന്റേയും വിരാട് കോലി നേടിയ 64 റണ്‍സിന്റേയും കരുത്തില്‍ 20 ഓവറില്‍ 184 റണ്‍സാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ നേടിയത്.

Story first published: Wednesday, November 2, 2022, 16:33 [IST]
Other articles published on Nov 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+