T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി മികച്ച ടീമിനെ തിരഞ്ഞെടുക്കുകയെന്നതാണ്. കരുത്തരായ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നിരവധിയാണെങ്കിലും ഇവരില്‍ നിന്ന് മികച്ച 15 അംഗ ടീമിനെ കണ്ടെത്തേണ്ടതായുണ്ട്. അതിനപ്പുറം ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 കണ്ടെത്തേണ്ടതായുണ്ട്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ ഇന്ത്യക്ക് അഭിമാന ലോകകപ്പാണ് നടക്കാന്‍ പോകുന്നത്.

2021ലെ ലോകകപ്പില്‍ വിരാട് കോലിക്ക് കീഴില്‍ നാണംകെട്ട ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനെതിരേയും വിമര്‍ശനങ്ങള്‍ ഉയരവെ അദ്ദേഹത്തിനും വരാനിരിക്കുന്ന ലോകകപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറും. ഇതിനോടകം ഇന്ത്യ നിരവധി താരങ്ങളെ പരീക്ഷിച്ച് കഴിഞ്ഞു. ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ഈ പരീക്ഷണത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടവരാണ്.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

എന്നാല്‍ ലോകകപ്പിന് ഇനി മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് പരീക്ഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതായുണ്ട്. മികച്ച പ്ലേയിങ് 11 കണ്ടെത്തി ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെത്തന്നെ ഇന്ത്യ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പ്ലേയിങ് 11 കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ പരിക്കും പല സൂപ്പര്‍ താരങ്ങളുടെയും ഫോമും ഇന്ത്യക്ക് മുന്നില്‍ ഭീഷണിയായി നിലനില്‍ക്കുന്നു.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ എത്തുമോയെന്നതാണ് പ്രധാന സംശയം. കാരണം തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന രാഹുല്‍ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ഏഷ്യാ കപ്പും രാഹുലിന് നഷ്ടമാവുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയാണെങ്കില്‍ ഇഷാന്‍ കിഷനെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായി വരും. പ്രധാന മത്സരങ്ങളില്‍ താളം കണ്ടെത്താനാവാത്തതാണ് ഇഷാന്റെ പ്രശ്‌നം.

ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

ബാക്കപ്പ് ഓപ്പണറായി റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പരിഗണിക്കണോ അതോ മറ്റാരെങ്കിലുമെത്തുമോയെന്നതും ചോദ്യമാണ്. നിലവില്‍ റുതുരാജിന് ഇന്ത്യ അവസരങ്ങള്‍ നല്‍കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായും യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെയും ഇന്ത്യ ലോകകപ്പ് പദ്ധതികളിലേക്ക് പരിഗണിച്ചിട്ടില്ലെന്നതും നിരാശപ്പെടുത്തുന്ന കാര്യമാണ്.

മൂന്നാം നമ്പറില്‍ വിരാട് കോലിയാണെങ്കിലും അദ്ദേഹത്തിന്റെ ഫോമാണ് പ്രശ്‌നം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന്റെ കാര്യവും ഉറപ്പില്ല. ദീപക് ഹൂഡ ഇതേ ഫോം തുടര്‍ന്നാല്‍ സൂര്യക്കത് കടുത്ത ഭീഷണിയാവും. കഴിഞ്ഞ രണ്ട് മത്സരത്തിലും സൂര്യകുമാര്‍ ഡെക്കായിരുന്നു. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, സഞ്ജു സാംസണ്‍ എന്നിവരാണ് അവസരം തേടുന്നത്.

ഇതില്‍ സഞ്ജുവിനെ ഒഴിവാക്കി കാര്‍ത്തികും റിഷഭും എത്താനാണ് സാധ്യത. എന്നാല്‍ പ്ലേയിങ് 11 ആരെന്നത് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്ക് സ്ഥാനം ഉറപ്പാണ്. അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണെങ്കിലും ബൗളിങ് പ്രശ്‌നമാണ്. പേസ് ഓള്‍റൗണ്ടറായി മറ്റാരെയും ഇന്ത്യ വളര്‍ത്തുന്നില്ല. ശര്‍ദുല്‍ ഠാക്കൂറിന് ഇന്ത്യ ടി20യില്‍ വലിയ പരിഗണന നല്‍കുന്നില്ല. വെങ്കടേഷ് അയ്യരും മികവ് കാട്ടുന്നില്ല.

ഏഴാമനായി രവീന്ദ്ര ജഡേജ എത്തുമ്പോള്‍ മറ്റ് ബൗളര്‍മാര്‍ ആരൊക്കെയെന്നതും തലവേദന ഉയര്‍ത്തുന്നു. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് സ്ഥാനം ഏറെക്കുറെ ഉറപ്പാണെങ്കിലും മൂന്നാം പേസര്‍ ആരെന്നതാണ് ചോദ്യം. ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ കാര്യം പരിഗണനയിലാണ്.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാതിരുന്ന യുസ് വേന്ദ്ര ചഹാലിന് ഇത്തവണ അവസരം നല്‍കിയേക്കും. രണ്ടാം സ്പിന്നറായി രവി ബിഷ്‌നോയി, അക്ഷര്‍ പട്ടേല്‍ ഇവരിലാരെന്നതാണ് പ്രശ്‌നം. അക്ഷറിനാണ് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുന്നത്. ബിഷ്‌നോയി പ്രതിഭയാണെങ്കിലും അവസരം ഇപ്പോള്‍ ലഭിക്കുന്നില്ല.

ഇന്ത്യയുടെ ലോകകപ്പിലേക്കുള്ള സാധ്യതാ പ്ലേയിങ് 11- രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍/ ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്/ദീപക് ഹൂഡ, റിഷഭ് പന്ത്/ ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 7, 2022, 14:07 [IST]
Other articles published on Jul 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X