വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ടീമില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിക്കപ്പെടുന്നുണ്ട്

1

മുംബൈ: ഏഷ്യാ കപ്പിലെ നാണം കെട്ട പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇനി ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിനുള്ള സമയമാണ്. ഇതിന് മുന്നോടിയായി ഇന്ത്യക്ക് ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ ടി20 പരമ്പരകള്‍ കളിക്കാനുണ്ട്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ സന്നാഹ മത്സരവും കളിക്കേണ്ടതായുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ടീമില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സഞ്ജു സാംസണെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞെങ്കിലും ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. ഏഷ്യാ കപ്പില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മോശം പ്രകടനം കാഴ്ചവെച്ചതിനാല്‍ത്തന്നെ ഇന്ത്യ സഞ്ജുവിനെ തിരിച്ചെത്തിക്കാനാണ് ആലോചിക്കുന്നതെന്നാണ് വിവരം. സഞ്ജു ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കെത്തിയാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജുവിനെ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് ബാറ്റിങ് പൊസിഷനുകള്‍ നോക്കാം.

ASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാംASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാം

ബാക്കപ്പ് ഓപ്പണറാക്കാം

ബാക്കപ്പ് ഓപ്പണറാക്കാം

ഇന്ത്യക്ക് നിലവില്‍ മികച്ച ബാക്കപ്പ് ഓപ്പണറില്ല. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ പകരമാരെന്നതാണ് വലിയ ചോദ്യം. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരുടെ ഫോം പരിഗണിക്കുമ്പോള്‍ രണ്ട് പേരെയും പരിഗണിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ബാക്കപ്പ് ഓപ്പണറായി സഞ്ജുവിനെ പരിഗണിക്കാം. അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കായി ഓപ്പണറായ സഞ്ജു ഫിഫ്റ്റി നേടി തിളങ്ങി.

2

നേരത്തെ ഐപിഎല്ലിലും നിരവധി തവണ ഓപ്പണറായി തിളങ്ങാന്‍ സഞ്ജുവിനായിട്ടുണ്ട്. ഡല്‍ഹിക്കായി ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് സഞ്ജു. ബാക് ഫൂട്ടില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള സഞ്ജുവിന് സ്പിന്നിനെതിരേയും പേസിനെതിരേയും ഒരുപോലെ മികവ് കാട്ടാനാവും. പവര്‍പ്ലേ മുതലാക്കാന്‍ ശേഷിയുള്ള താരമെന്ന നിലയില്‍ സഞ്ജുവിനെ ഇന്ത്യക്ക് ബാക്കപ്പ് ഓപ്പണറാക്കാം

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

 മൂന്നാം നമ്പറില്‍ ബാക്കപ്പ്

മൂന്നാം നമ്പറില്‍ ബാക്കപ്പ്

വിരാട് കോലിയാണ് നിലവില്‍ ഇന്ത്യ മൂന്നാം നമ്പറില്‍ ബെസ്റ്റായി പരിഗണിക്കുന്നത്. കോലി ഫോമിലേക്കെത്തിയതോടെ ആ സ്ഥാനം മറ്റാരും മോഹിക്കേണ്ടെന്ന് പറയാം. കോലിക്ക് പരിക്കേല്‍ക്കുകയോ മറ്റേതെങ്കിലും സാഹചര്യത്താല്‍ വിശ്രമം നല്‍കുകയോ ചെയ്താല്‍ മൂന്നാം നമ്പറില്‍ പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാം. ആംഗര്‍ റോളിലും ആക്രമിച്ച് കളിക്കാനും കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സഞ്ജു.

4

മൂന്നാം നമ്പറില്‍ സ്‌ട്രൈക്ക് കൈമാറി കളിക്കാനും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാനും താരത്തിനാവും. പവര്‍ഫുള്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള സഞ്ജുവിനെപ്പോലൊരു താരം ഇന്ത്യന്‍ ടീമിന് അത്യാവശ്യമാണ്. കോലി ഓപ്പണറാവുകയും കെ എല്‍ രാഹുല്‍ പുറത്തിരിക്കുകയും ചെയ്യേണ്ടി വന്നാലും ഇന്ത്യക്ക് മൂന്നാം നമ്പറില്‍ സഞ്ജുവിനെ പരിഗണിക്കാം. സഞ്ജുവിന്റെ ബെസ്റ്റ് പൊസിഷനും ഇതാണ്.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

അഞ്ചാം നമ്പറിലും യോഗ്യന്‍

അഞ്ചാം നമ്പറിലും യോഗ്യന്‍

റിഷഭ് പന്തിനെ പുറത്തിരുത്തി സഞ്ജു സാംസണെത്തിയാല്‍ അഞ്ചാം നമ്പറിലാവും കളിക്കേണ്ടി വരിക. ഈ ബാറ്റിങ് പൊസിഷനിലേക്കും സഞ്ജുവിനെ ധൈര്യത്തോടെ പരിഗണിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നതാണ് അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിന് സഞ്ജുവിന് ശേഷിയുണ്ട്. വിക്കറ്റ് നഷ്ടമാവുമോയെന്ന ഭയത്തോടെ കളിക്കുന്ന താരമല്ല സഞ്ജു. അതുകൊണ്ട് തന്നെ റിഷഭിനെക്കാളും മുകളിലാണ് നിലവിലെ ഫോമില്‍ സഞ്ജുവിന് സ്ഥാനം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഇടം കൈയന്‍മാര്‍ കുറവുള്ളതാണ് സഞ്ജുവിനെ മറികടന്ന് റിഷഭിന് കൂടുതല്‍ അവസരം ലഭിക്കാനുള്ള കാരണം.

Story first published: Saturday, September 10, 2022, 15:43 [IST]
Other articles published on Sep 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X