T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 2021ല്‍ സെമി കാണാതെ നാണംകെട്ട ഇന്ത്യക്ക് ഇത്തവണ തിരിച്ചുവരവ് അത്യാവശ്യമാണ്. രോഹിത് ശര്‍മയെന്ന മികച്ച നായകന് കീഴില്‍ കളത്തിലിറങ്ങുന്ന ഇന്ത്യക്കൊപ്പം തകര്‍പ്പന്‍ താരനിരയുണ്ടെങ്കിലും ആശങ്കകളേറെയാണ്. സൂപ്പര്‍ താരങ്ങളുടെ ഇടിക്കിടെയുള്ള പരിക്കും മോശം ഫോമുമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം.

ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയെക്കുറിച്ചാണ്. മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നും വാഴ്ത്തപ്പെടുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവില്ല. അവസാന മൂന്ന് വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലുമില്ലാത്ത കോലിയെ ഇനിയും ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കുന്നതില്‍ കാര്യമുണ്ടോയെന്നത് പ്രസക്തമായ ചോദ്യമാണ്.

കോലിയെ മുന്‍ കണക്കുകളുടെയും താരപ്രഭയുടെയും പേരില്‍ ഇന്ത്യ പിന്തുണക്കുമ്പോള്‍ നിരവധി പ്രതിഭകളുടെ അവസരമാണ് നഷ്ടമാവുന്നത്. ഇതിലൊരാളാണ് സഞ്ജു സാംസണ്‍. സൂപ്പര്‍ താരങ്ങള്‍ മൂലം ആവിശ്യത്തിന് അവസരം കോലിക്ക് ലഭിക്കുന്നില്ല. കോലി മോശം ഫോമില്‍ തുടരവെ കോലിയെ ഇന്ത്യ ഇനിയും പിന്തുണക്കണോ?. കോലി സഞ്ജുവിന് വഴിമാറുന്നതാണ് നല്ലതെന്ന് പറയാം. അതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

സമീപകാല ഫോം

സമീപകാല ഫോം

സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ വിരാട് കോലി ഇന്ത്യന്‍ ടീമിന് ബാധ്യതയാണ്. മൂന്ന് ഫോര്‍മാറ്റിലും കോലി നിറം മങ്ങുന്നു. സെഞ്ച്വറി നേടിയിട്ട് 76 ഇന്നിങ്‌സ് പിന്നിട്ട കോലിയെ ഇനിയും ഇന്ത്യ വിശ്വസിക്കുന്നത് അബദ്ധമാവാനാണ് സാധ്യത. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും കോലി നിരാശപ്പെടുത്തുന്നു. മറുവശത്ത് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ നായകനായി ഐപിഎല്ലില്‍ കസറി. അയര്‍ലന്‍ഡിനെതിരേ അര്‍ധ സെഞ്ച്വറി നേടുകയും കൂടാതെ സന്നാഹ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. രണ്ട് പേരുടെയും ഫോം പരിശോധിക്കുമ്പോള്‍ കോലിയെക്കാള്‍ അവസരം അര്‍ഹിക്കുന്നത് സഞ്ജുവാണ്.

ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ്

വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ്

വിരാട് കോലി ഒരു കാലത്ത് പുലിയായിരുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ മുന്‍ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഇപ്പോള്‍ കോലിക്കാവുന്നില്ല. സ്‌ട്രൈക്കറേറ്റ് പലപ്പോഴും 130ല്‍ താഴെയാണ്. ടി20 ഫോര്‍മാറ്റില്‍ ഇതുകൊണ്ട് വലിയ കാര്യമില്ല.

അതേ സമയം സഞ്ജു വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. പ്രധാനമായും ബാക് ഫൂട്ട് പഞ്ചുകള്‍. ഇംഗ്ലണ്ടിലെ അതിവേഗ പേസ് പിച്ചുകളില്‍ സഞ്ജുവിന്റെ ബാറ്റിങ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായേക്കും. സ്പിന്നിനേയും പേസിനെയും ഒരുപോലെ അടിച്ചുപറത്താന്‍ സഞ്ജുവിന് കഴിവുണ്ട്. ഐപിഎല്ലില്‍ സമീപകാലത്തായി സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ സിക്‌സര്‍ നേടിയത് സഞ്ജുവാണ്. അതിവേഗം റണ്‍സുയര്‍ത്തുന്ന സഞ്ജുവിനെ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

ഭാവി താരമെന്ന നിലയില്‍ പിന്തുണക്കാം

ഭാവി താരമെന്ന നിലയില്‍ പിന്തുണക്കാം

വിരാട് കോലി കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. കോലിയുടെ സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ അദ്ദേഹം ടി20 മതിയാക്കി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് നല്ലത്. കോലിയെ സംബന്ധിച്ചും കരിയറില്‍ കൂടുതല്‍ നന്നാവുക ടി20 ഫോര്‍മാറ്റ് മതിയാക്കുന്നതാണ്.

സഞ്ജുവിനെ ഭാവി താരമായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. കോലി കളിക്കുന്ന മൂന്നാം നമ്പറില്‍ കളിച്ച് സഞ്ജു ഇതിനോടകം മികവ് തെളിയിച്ചിട്ടുണ്ട്. റണ്‍റേറ്റ് കുറയാതെ കളിക്കാനും ആംഗര്‍ റോളില്‍ കളിക്കാനും സഞ്ജുവിന് മികവുണ്ട്. ഭാവി താരമെന്ന പരിഗണന നല്‍കി സഞ്ജുവിനെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോലിയെ മാറ്റി ടി20യില്‍ ഇന്ത്യ സഞ്ജുവിന് പിന്തുണ നല്‍കേണ്ടതായുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 7, 2022, 15:45 [IST]
Other articles published on Jul 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X