ഇന്ത്യക്ക് കണക്കുതീര്‍ക്കണം, പക്ഷെ പാക് നിര 'ചെറിയ മീനല്ല', ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളിതാ

T20 World Cup: Three Factors India Should Be Careful About In Crucial Match Against Pakistan

മുംബൈ: ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താനാണെന്നതാണ് ഇന്ത്യയുടെ ആവേശം ഉയര്‍ത്തുന്നത്. അവസാനമായി യുഎഇ വേദിയായ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. 10 വിക്കറ്റിനായിരുന്നു വിരാട് കോലി നയിച്ച ഇന്ത്യന്‍ നിരയെ പാകിസ്താന്‍ തകര്‍ത്തത്.

മെല്‍ബണില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുമ്പോള്‍ മത്സരത്തില്‍ തീപാറുമെന്നുറപ്പ്. യുഎഇയിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ജയം ആവര്‍ത്തിക്കാനാവും ബാബര്‍ ആസമും സംഘവും ഇറങ്ങുക. പാകിസ്താന്‍ നിര പഴയതിലും മികച്ച കരുത്തോടെയാണെത്തുന്നത്. ഇന്ത്യന്‍ ടീമില്‍ നായകമാറ്റം ഉണ്ടായതോടെ രോഹിത് ശര്‍മയായും മെല്‍ബണില്‍ പാകിസ്താനെതിരേ ഇന്ത്യയെ പടനയിക്കുക.

സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വളരെ ആശങ്കയുണ്ടാക്കുന്നതാണ്. ടീമിനുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമാണ്. അത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുമോയെന്നത് കാത്തിരുന്ന് കാണണം. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് പാകിസ്താനെ വീഴ്ത്തുകയെന്നത് വളരെ കടുപ്പം തന്നെയായിരിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ടീമാണവര്‍. അതുകൊണ്ട് തന്നെ ഇന്ത്യക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ മൂന്ന് കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇടം കൈയന്‍ ബൗളര്‍മാരുടെ മുന്നില്‍ വീഴരുത്

ഇടം കൈയന്‍ ബൗളര്‍മാരുടെ മുന്നില്‍ വീഴരുത്

ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. അത് പ്രധാന ടൂര്‍ണമെന്റുകളില്‍ ഇടം കൈയന്‍മാര്‍ക്കെതിരേ അടിപതറുന്നു എന്നതാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ ഇന്ത്യയുടെ അന്തകനായത് ഇടം കൈയന്‍ പേസര്‍ മുഹമ്മദ് അമീറാണ്. 2021ലെ ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത് മറ്റൊരു ഇടം കൈയന്‍ പേസറായ ഷഹീന്‍ അഫ്രീദിയാണ്. ഈ രണ്ട് മത്സരങ്ങള്‍ മാത്രമല്ല, ഇടം കൈയന്‍ ബൗളര്‍മാര്‍ ഇന്ത്യയുടെ ദൗര്‍ബല്യമാണെന്ന് വ്യക്തമാക്കുന്ന 100 ഉദാഹരങ്ങള്‍ കാട്ടാനാവും.

അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ ലോകകപ്പിനിറങ്ങുമ്പോള്‍ ഇടം കൈയന്‍മാര്‍ക്കെതിരേ ഇന്ത്യക്ക് പ്രത്യേക ശ്രദ്ധ വേണം. രോഹിത് ശര്‍മ, വിരാട് കോലി എന്നീ വന്മരങ്ങള്‍ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ പ്രയാസപ്പെടുന്നത് ടീമിനെ ആകെ ബാധിക്കും. അതുകൊണ്ട് ഈ രണ്ട് പേരും പ്രത്യേക ശ്രദ്ധ വേണം. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് നെറ്റ്‌സിലടക്കം ഇടം കൈയന്‍ പേസര്‍മാരെ നേരിട്ട് ഇന്ത്യ കൂടുതല്‍ പരിശീലിക്കേണ്ടിയിരിക്കുന്നു.

മികച്ച ഓള്‍റൗണ്ടര്‍ ടീമില്‍ വേണം

മികച്ച ഓള്‍റൗണ്ടര്‍ ടീമില്‍ വേണം

മധ്യനിരയില്‍ മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് സൃഷ്ടിക്കാന്‍ സാധിക്കണം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു ഓള്‍റൗണ്ടറില്ല. എടുത്തുപറയാന്‍ സാധിച്ചിരുന്ന താരം ഹര്‍ദിക് പാണ്ഡ്യയാണ്. പരിക്കും മോശം ഫോമും വേട്ടയാടിയതോടെ താരം ടീമിന് പുറത്താണ്. ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്. അയ്യരെയും വിശ്വസിച്ച് മധ്യനിരയുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കാനാവില്ല. പാകിസ്താന്റെ മധ്യനിരയില്‍ മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. ഇവരെല്ലാം വലിയ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കും അത്തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള മധ്യനിര താരങ്ങള്‍ ഒപ്പം വേണം. ഹര്‍ദിക്കിനെ ഫോമിലേക്കെത്തിക്കുകയെന്നതാണ് നിലവിലെ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴിയെന്ന് പറയാം.

ബാബറിനെയും റിസ്വാനെയും എങ്ങനെ കുടുക്കും?

ബാബറിനെയും റിസ്വാനെയും എങ്ങനെ കുടുക്കും?

ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നീ വന്മരങ്ങളെ താണ്ടാതെ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാനേ ആവില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരേ വ്യക്തമായ പദ്ധതി വേണം. രണ്ട് പേരും സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കരാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വ്യക്തമായ പദ്ധതികളില്ലാതെ ഇരുവരെയും കീഴടക്കുക പ്രയാസം. ജസ്പ്രീത് ബുംറയെ മാത്രം കേന്ദ്രീകരിച്ച് പദ്ധതി മെനയാതെ മറ്റ് തന്ത്രങ്ങള്‍ ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് വീണ്ടും പാകിസ്താന് മുന്നില്‍ നാണംകെടേണ്ടി വന്നേക്കും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 21, 2022, 17:30 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X