Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: പാക്കിസ്ഥാനെതിരെ ഇന്ത്യ കളിപ്പിക്കേണ്ടത് അശ്വിനെയാണ്; കാരണങ്ങള്‍ ഇതാ!

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് മത്സരത്തിനായി. ഏഷ്യാക്കപ്പിന്റെ ക്ഷീണം തീരും മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തും ആരാധകരുടെ ഹൃദയങ്ങളിലും തീപാറുമെന്നുറപ്പാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള തന്റെ പ്ലെയിംഗ് ഇലവന്‍ തയ്യാറാണെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത്.

എന്നാല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യ ഉത്തര കണ്ടെത്തേണ്ട ചില ചോദ്യങ്ങളുണ്ട്. പ്രത്യേകിച്ചും സന്നാഹ മത്സരത്തില്‍ അവസാന ഓവറില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയതിന് ശേഷം. മുഹമ്മദ് ഷമി ടീമിലിടം അര്‍ഹിക്കുന്നില്ലേയെന്നതാണ് പ്രധാന ചോദ്യങ്ങളിലൊന്ന്. അതുപോലെ തന്നെ നിര്‍ണായകമായൊരു ചോദ്യമാണ്, അശ്വിനാണോ ചാഹല്‍ ആണോ പ്ലെയിംഗ് ഇലവനില്‍ വേണ്ടത് എന്നത്.

അശ്വിനെയാണോ ചാഹലിനെയാണോ

അശ്വിനെയാണോ ചാഹലിനെയാണോ ഇന്ത്യ കളിപ്പിക്കുക എന്നത് ഇന്ത്യയുടെ മത്സരത്തിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്നൊരു ചോദ്യമാണ്. ഇവിടെയിതാ എന്തുകൊണ്ട് ചാഹലിനേക്കാള്‍ യോഗ്യനായി അശ്വിന്‍ മാറുന്നുവെന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്‍ പരിശോധിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

Also Read:ധോണിയെ ഇഷ്ടമുള്ളവരോടു വെറുപ്പ്, കോലിയോടു ഗംഭീറിനു അസൂയ!- ആഞ്ഞടിച്ച് ഫാന്‍സ്

അശ്വിന്‍ ഇന്ത്യന്‍ ബാറ്റിംഗിന് ഡെപ്ത് നല്‍കുന്നുവെന്നതാണ് ആദ്യ കാരണം. ഇത് വ്യക്തമാക്കുന്നതായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം. എട്ടാമനായി ക്രീസിലെത്തിയ അശ്വിന്‍ താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പറത്തിയിരുന്നു. ഇന്ത്യയുടെ വിജയം ആറ് റണ്‍സിനായിരുന്നുവെന്ന് ചിന്തിക്കണം. തനിക്ക് ബാറ്റു കൊണ്ടും ടീമിനെ സഹായിക്കാനാകുമെന്ന് അശ്വിന്‍ മുമ്പും തെളിയിച്ചിട്ടുണ്ട്. വാലറ്റത്ത് ബാറ്റ് ചെയ്യാനറിയുന്ന ഒന്നോ രണ്ടോ പേര്‍ എന്നത് ഇന്ത്യയ്ക്ക് വളരെ അത്യാവശ്യമായ ഒന്നാണ്. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ സ്പിന്നിന് മുന്നില്‍ പതറുന്ന ഘട്ടങ്ങളില്‍ അശ്വിനെ ഇറക്കാമെന്നതും ഇന്ത്യ നേരത്തെ പരീക്ഷിച്ച തന്ത്രമാണ്.

 വെല്ലുവിളി

ചാഹല്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി ഫോമില്ലായ്മയാണ്. 2020 മുതല്‍ തന്റെ പേരിനൊപ്പമുള്ള പ്രകടനം ഇന്ത്യന്‍ ടീമിനായി ചാഹലില്‍ നിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ചാഹലിന്റെ എക്കണോമിയും അശ്വിനേക്കാള്‍ മോശമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ വിക്കറ്റെടുത്തുവെങ്കിലും ചാഹല്‍ തന്റെ നഷ്ടമായ ആത്മവിശ്വാസം നേടിയെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം അശ്വിനാകട്ടെ സാഹചര്യത്തിന് അനുസരിച്ച് തന്ത്രങ്ങള്‍ മെനയുകയും നടപ്പിലാക്കുകയും ചെയ്യുന്ന താരമാണ്.

അശ്വിനെ സഹായിക്കുന്നത്


അശ്വിനെ സഹായിക്കുന്ന മറ്റൊരു ഘടകം പാക്കിസ്ഥാന്‍ സ്പിന്നിനെതിരെ പതറുന്നുവെന്നതാണ്. കഴിഞ്ഞ സീരീസുകളൊക്കെ ഇത് കണ്ടതാണ്. പാക് നായകന്‍ ബാബര്‍ അസമിന്റെ സ്പിന്നിന് എതിരെയുള്ള സ്‌ട്രൈക്ക് ററ്റ് 119.45 ആണ്. ഓപ്പണര്‍ റിസ്വാന്റെ സ്‌ട്രൈക്ക് റേറ്റാകട്ടെ 103.60 യും. അതുകൊണ്ട് തന്നെ ഓഫ് സ്പിന്നര്‍ ടീമിലുണ്ടാവുക എന്നത് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്.

പവര്‍ പ്ലേയില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്പിന്നര്‍ എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ പാക് നിരയെ വരിഞ്ഞു മുറുക്കാന്‍ അശ്വിന് സാധിക്കും. പാക്കിസ്ഥാനെതിരേയും അശ്വിന്റെ ചരിത്രം നല്ലതാണ്. എന്നാല്‍ പാക്കിസ്ഥാനുമായുള്ള കഴിഞ്ഞ കളിയില്‍ ചാഹലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

അടുത്ത മത്സരം


ഒക്ടോബര്‍ 23 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതും അവസാന ഓവറില്‍. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റേയും സൂര്യ കുമാര്‍ യാദവിന്റേയും പ്രകടനത്തില്‍ 186 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ ഷമി മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് മുന്നില്‍ ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

Story first published: Tuesday, October 18, 2022, 15:36 [IST]
Other articles published on Oct 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+