വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഭുവി ഉറപ്പായും വേണം, ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഗവാസ്‌കര്‍

ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്

BHUVNESHWAR KUMAR

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ഉറപ്പായും വേണമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സൗത്താഫ്രിക്കയുമായുള്ള ഇപ്പോഴത്തെ ടി20 പരമ്പരയില്‍ ഉജ്ജ്വല ബൗളിങാണ് ഭുവി കാഴ്ചവയ്ക്കുന്നത്. ജസ്പ്രീത് ബുംറയടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാനുള്ള ചുമതല ഭുവിക്കായിരുന്നു. അദ്ദേഹം അതു നന്നായി നിറവേറ്റുകയും ചെയ്യുന്നുണ്ട്.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍

ടി20 ലോകകപ്പില്‍ ഭുവി സംഘത്തിലുണ്ടെങ്കില്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ പ്ലസ് പോയിന്റ് തന്നെയായിരിക്കുമെന്നു ഗവാസ്‌കര്‍ പറയുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ താതത്തിന്റെ പ്രകടനം താന്‍ നന്നായി ആസ്വദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് ബോള്‍ മനോഹരമായി സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവിനെ അഭിനന്ദിച്ച ഗവാസ്‌കര്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ താരം കൂടുതല്‍ അപകടകാരിയായി മാറുമെന്നും ചൂണ്ടിക്കാട്ടി. രണ്ടാം ടി20യില്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ ഭുവി വീഴ്ത്തിയിരുന്നു.

IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?IPL 2023: 'ലങ്കന്‍ പാണ്ഡ്യ', മുംബൈയടക്കം മൂന്നു ടീമുകള്‍ ഷനകയ്ക്കായി വല വീശും?

സൗത്താഫ്രിക്കന്‍ ഓപ്പണര്‍ റീസ്സ ഹെന്‍ഡ്രിക്‌സ് ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്‍സ്വിങറിനെതിരേ താരം പതറുമെന്നു ഭുവനേശ്വര്‍ കുമാറിനു അറിയാമായിരുന്നു. ഒരു ഇന്‍സ്വിങര്‍ ഭുവിയുടെ കണക്കുകൂട്ടല്‍ പോലെ തന്നെ വരികയും ഹെന്‍ഡ്രിക്‌സിന്റെ കുറ്റി തെറിപ്പിക്കുകയും ചെയ്തു. വൈറ്റ് ബോള്‍ സാധാരണയായി അത്ര നന്നായി വായുവില്‍ സ്വിങ് ചെയ്യാറില്ല. പക്ഷെ ഭുവിക്കു ആ കഴിവുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

തുടര്‍ച്ചയായി മൂന്നാമത്തെ ഓവറും ഭുവനേശ്വര്‍ കുമാറിനു നല്‍കിയത് നല്ല തീരുമാനമാണ്. റിഷഭ് പന്തിന്റേത് വളരെ മികച്ച ക്യാപ്റ്റന്‍സി തന്നെയായിരുന്നു. അതു വിക്കറ്റ് നേടാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തതായും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഡ്വയ്ന്‍ പ്രെട്ടോറിയസിന്റെ വിക്കറ്റെടുത്ത ഭുവിയുടെ നക്ക്ള്‍ ബോളിനെയും ഗവാസ്‌കര്‍ പുകഴ്ത്തി. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ ആവേശ് ഖാന്‍ ക്യാച്ച് ചെയ്ത് പ്രെട്ടോറിയസിനെ പുറത്താക്കുകയായിരുന്നു. കൂടാതെ മികച്ചൊരു ലെങ്ത്ത് ബോളില്‍ റാസ്സി വാന്‍ഡര്‍ ഡ്യുസനെ ഭുവി ബൗള്‍ഡാക്കുകയും ചെയ്തിരുന്നു.

ഭുവിയുടെ ഓവറില്‍ ആക്രമിച്ചു കളിക്കാനാണ് ഡ്വയ്ന്‍ പ്രെട്ടോറിയസ് ശ്രമിച്ചത്. പക്ഷെ നക്ക്ള്‍ ബോളില്‍ താരത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ബോളിനു മേല്‍ അസാധാരണ നിയന്ത്രണമാണ് ഭുവിക്കുണ്ടായിരുന്നത്. തന്റെ പ്ലാനിങ് കൃത്യമായി നടപ്പാക്കാനും സാധിച്ചതായും ഗവാസ്‌കര്‍ വിശദീകരിച്ചു.

Story first published: Tuesday, June 14, 2022, 0:31 [IST]
Other articles published on Jun 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X