വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ നിരാശയുണ്ടോയെന്നത് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞിടെയാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമില്‍ വലിയ സര്‍പ്രൈസുകളൊന്നുമില്ലായിരുന്നു. 2021 ടി20 ലോകകപ്പിലെ ടീമിലെ ബാറ്റിങ് നിരയില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ 2022ലെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ട താരമാണ് സഞ്ജു സാംസണ്‍.

ഈ വര്‍ഷം 44ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചില്ല. മോശം ഫോമിലായിരുന്ന റിഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയുമെല്ലാം പരിഗണിക്കുകയും ചെയ്തു. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ നിരാശയുണ്ടോയെന്നത് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍.

ടി20യില്‍ ഒരോവറില്‍ 25ലധികം റണ്‍സ്, നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം!, അറിയാമോ?ടി20യില്‍ ഒരോവറില്‍ 25ലധികം റണ്‍സ്, നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം!, അറിയാമോ?

1

'കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായത് ആര്‍ക്ക് പകരമാണ് സഞ്ജു ഇന്ത്യയുടെ പ്ലേയിങ് 11 എത്തുകയെന്നതാണ്. റിഷഭ് പന്തിന്റെയോ കെ എല്‍ രാഹുലിന്റെയോ. എന്റെ ചിന്ത വളരെ വ്യക്തമാണ്. റിഷഭും രാഹുലും എന്റെ ടീമിനായി കളിക്കുന്നവരാണ്. എന്റെ സഹ കളിക്കാരോട് ഞാന്‍ മത്സരിച്ചാല്‍ അത് രാജ്യത്തെ താഴ്ത്തുന്നത് പോലെയാണ്'-ലോക ക്രിക്കറ്റ് ചാനലില്‍ സംസാരിക്കവെ സഞ്ജു പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞപ്പോള്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. സഞ്ജുവിന്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നെങ്കിലും ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ടീമിന് അത്യാവശ്യമായതിനാലാണ് റിഷഭിനെ പരിഗണിച്ചത്. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നതോടെ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നുവെന്ന് പറയാം.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

2

'അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഇന്ത്യന്‍ ടീം അഞ്ച് വര്‍ഷം മുമ്പും ഇപ്പോഴും ഒന്നാം നമ്പറാണ്. ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെടുകയെന്നത് വലിയ കാര്യമാണ്. അതേ സമയം പോസിറ്റീവായി ചിന്തിക്കാനും മനസിനെ പാകപ്പെടുത്താനും നമുക്ക് സ്വയം സാധിക്കേണ്ടതായുണ്ട്'-സഞ്ജു കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞ ഇന്ത്യ ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിന്റെ നായകനായി സഞ്ജുവിനെയാണ് നിയമിച്ചത്. പൃഥ്വി ഷാ ഉള്‍പ്പെടെ പല പ്രമുഖരേയും മറികടന്നാണ് സഞ്ജു ഇന്ത്യയുടെ എ ടീം നായകനായത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് അവസാന സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

3

സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഈ വര്‍ഷം അവസരം ലഭിച്ചപ്പോള്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തെ നായകന്‍ രോഹിത് ശര്‍മയടക്കം പ്രശംസിച്ചിരുന്നു. ബാക് ഫൂട്ട് ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സഞ്ജു ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണെന്നാണ് രോഹിത് പറഞ്ഞത്. അതുകൊണ്ട് തന്നെ എല്ലാവരും സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടവും പ്രതീക്ഷിച്ചിരുന്നു.

4

പക്ഷെ തഴയപ്പെട്ടു. സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചാല്‍ എവിടെ കളിപ്പിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. ടോപ് ഓഡറിലാണ് സഞ്ജുവിന് കൂടുതല്‍ തിളങ്ങാനാവുക. എന്നാല്‍ സഞ്ജുവിന് ടോപ് ഓഡറില്‍ ഇന്ത്യക്ക് അവസരം നല്‍കാനാവില്ല. ഒന്നോ രണ്ടോ മോശം പ്രകടനം കൊണ്ട് ഇന്ത്യക്ക് റിഷഭിനേയും രാഹുലിനേയും തള്ളിപ്പറയാനാവില്ല. സഞ്ജുവിന് ഇന്ത്യ എ ടീമിനൊപ്പം മികവ് കാട്ടാനായാല്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ സാധിച്ചേക്കും. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാവും സഞ്ജുവിന്റെ ഇനിയുള്ള ശ്രമങ്ങള്‍.

Story first published: Saturday, September 17, 2022, 17:23 [IST]
Other articles published on Sep 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X