സന്നാഹം നാലാക്കി
ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളായിരുന്നു ഇന്ത്യക്കു നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഒന്ന് നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരേ ആയിരുന്നെങ്കില്‍ മറ്റൊന്ന് കരുത്തരായ ന്യൂസിലാന്ഡുമായിട്ടായിരുന്നു.
എന്നാല്‍ ഇന്ത്യക്കു കൂടുതല്‍ സന്നാഹ മല്‍സരങ്ങള്‍ ആവശ്യമാണെന്നു നേരത്തേ കോച്ച് രാഹുല്‍ ദ്രാവിഡ് ബിസിസിഐയോടു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി രണ്ടു പുതിയ സന്നാഹങ്ങള്‍ കൂടി ഇന്ത്യയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരേ രണ്ടു കളി
വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ് സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യയുടെ പുതിയ എതിരാളികള്‍. അവരുമായി രണ്ടു സന്നാഹങ്ങളില്‍ ഇന്ത്യ കൊമ്പുകോര്‍ക്കും. ഈ മാസം 10നാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മല്‍സരം. മൂന്നു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഇന്ത്യയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കും.
അതിനു ശേഷമാണ് ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായി രോഹിത് ശര്‍മയും സംഘവും ഏറ്റുമുട്ടുന്നത്. 17നാണ് ഇന്ത്യ- ഓസീസ പോരാട്ടം. 19ന് ന്യൂസിലാന്‍ഡിനെയും ഇന്ത്യ നേരിടും.
Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍
പരിശീലന ക്യാംപ് പെര്‍ത്തില്‍
ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇന്നു രാവിലെ ഓസ്ട്രേലിയയിലെത്തിക്കഴിഞ്ഞു. പെര്‍ത്തിലാണ് ടീമിന്റെ പരിശീലന ക്യാംപ് ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നേരത്തേ കളിച്ചിട്ടില്ലാത്ത പല താരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ട്. അവര്‍ക്ക് ഇവിടുത്തെ കാലാവസ്ഥയും പിച്ചുമായുമെല്ലാം പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ടീം വളരെ നേരത്തേ ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്.
Also Read: T20 World Cup 2022: ഷമിയും ചഹറുമല്ല, ബുംറയ്ക്കു പകരം ഉമ്രാന് കളിക്കണം! മൂന്ന് കാരണങ്ങള്‍
ബുംറയുടെ അഭാവം
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്മാറിയതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന. ബുംറയുടെ പകരക്കാരനെ ഇന്ത്യ ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല. ഓസ്ട്രേലിയയില്‍ വച്ചായിരിക്കും ബുംറയുടെ പകരക്കാരനെ തീരുമാനിക്കുകയെന്നാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും അറിയിച്ചിരിക്കുന്നത്. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയാണ് ടീമിലേക്കു വരാന്‍ ഏറ്റവുമധികം സാധ്യതയുള്ളത്. ദീപക് ചാഹറിന്റെ പേരും പരിഗണനയിലുണ്ട്.
നിലവില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ലോകകപ്പ് ടീമിലെ പേസര്‍മാര്‍.സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പേസ് ബൗളിങ് ഓപ്ഷന്.
ടി20 ലോകകപ്പിനുള്ള ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര് അശ്വിന്, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
സ്റ്റാന്‍ഡ്ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.