വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

ചില ബാറ്റിങ് പൊസിഷനില്‍ ആരെ തിരഞ്ഞെടുക്കണമെന്നത് സെലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനും വലിയ തലവേദന ഉണ്ടാക്കുന്ന ചോദ്യമാണ്. ഓപ്പണിങ്ങിലാണ് പ്രധാന ആശങ്ക

1

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രോഹിത് ശര്‍മ എന്ന ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേരുമ്പോള്‍ ഇന്ത്യക്ക് വാനോളം പ്രതീക്ഷ. 2021ലെ ടി20 ലോകകപ്പിലെ നാണക്കേടിന് പകരം വീട്ടാന്‍ ഇത്തവണ ഇന്ത്യ തയ്യാര്‍. ടീം കരുത്ത് ആവോളം ഉള്ളതിനാല്‍ അക്കാര്യത്തിലും ആശങ്കയില്ല.

എന്നാല്‍ ചില കാര്യങ്ങള്‍ ഇന്ത്യക്ക് തലവേദനയാണ്. ചില ബാറ്റിങ് പൊസിഷനില്‍ ആരെ തിരഞ്ഞെടുക്കണമെന്നത് സെലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനും വലിയ തലവേദന ഉണ്ടാക്കുന്ന ചോദ്യമാണ്. ഓപ്പണിങ്ങിലാണ് പ്രധാന ആശങ്ക. രോഹിത് ശര്‍മക്ക് സ്ഥാനം ഉറപ്പാണെങ്കിലും കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരില്‍ നിന്ന് ആര് വേണമെന്നതും പ്രസക്തമായ ചോദ്യമാണ്.

IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്

1

രാഹുല്‍ സമീപകാലത്തായി നിരന്തരം പരിക്കിന്റെ പിടിയിലാവുന്നു. രാഹുല്‍ ഫിറ്റാണെങ്കില്‍ രോഹിത്തിനൊപ്പം രാഹുല്‍ത്തന്നെ ഓപ്പണറാവാനാണ് സാധ്യത. 2021ലെ ടി20 ലോകകപ്പിലും ഇവര്‍ തന്നെയാണ് ഓപ്പണര്‍മാരായത്. എന്നാല്‍ ബാക്കപ്പ് ഓപ്പണറായി ആര് വേണമെന്നത് പിന്നെയും ചോദ്യമാവുന്നു. ഇഷാന്‍ കിഷനെയാണ് ഇന്ത്യ ബാക്കപ്പ് ഓപ്പണറായി ഇപ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത്.

എന്നാല്‍ ഇന്ത്യ ബാക്കപ്പ് ഓപ്പണറാക്കേണ്ടത് മറ്റൊരു താരത്തെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ദീപ് ദാസ്ഗുപ്ത. അത് മറ്റാരുമല്ല പൃഥ്വി ഷായാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകന്‍ ഇന്ത്യക്കായി അരങ്ങേറ്റത്തിലും കസറിയെങ്കിലും പിന്നീട് ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്നും മോശം ഫോമിനെത്തുടര്‍ന്നും ടീമിന് പുറത്തായി.

IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

2

ഇപ്പോള്‍ ഇന്ത്യ പൃഥ്വിക്ക് അവസരങ്ങളേ നല്‍കുന്നില്ല. എന്നാല്‍ തുടക്കം മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള പൃഥ്വിയെ ഇന്ത്യ മാറ്റിനിര്‍ത്തരുതെന്നാണ് ദാസ്ഗുപ്ത പറയുന്നത്. 'ടി20 ലോകകപ്പിലെ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ്. എന്നാല്‍ മൂന്നാം ഓപ്പണറായി ഇന്ത്യ പരിഗണിക്കേണ്ടത് പൃഥ്വി ഷായെയാണ്. ഓപ്പണിങ്ങില്‍ വ്യത്യസ്തമായ ശൈലിയുള്ള താരമാണവന്‍.

അവന്‍ തുടങ്ങുന്നത് നോക്കുക. 80കളോ സെഞ്ച്വറിയോ പ്രതീക്ഷിക്കാനാവില്ലെങ്കിലും വലിയ തുടക്കം ടീമിന് നല്‍കാന്‍ പൃഥ്വിക്ക് സാധിക്കും. ഇഷാനും മോശമല്ല. അവന്റെ അന്താരാഷ്ട്ര പ്രകടനങ്ങള്‍ തരക്കേടില്ലാത്തതാണ്. നന്നായി തുടങ്ങാന്‍ സാധിക്കുമെങ്കിലും അവസാന കുറച്ച് മത്സരങ്ങളായുള്ള പ്രകടനങ്ങള്‍ മോശമാണ്'-ദാസ്ഗുപ്ത പറഞ്ഞു.

3

പൃഥ്വി ആറ് ഏകദിനത്തില്‍ നിന്ന് 189 റണ്‍സാണ് നേടിയത്. 31.50 ആണ് ശരാശരി. 113.85 സ്‌ട്രൈക്കറേറ്റ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 44 മത്സരത്തില്‍ നിന്ന് 56.48 ശരാശരിയില്‍ 2316 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്ലിലും മികച്ച റെക്കോഡ് പൃഥ്വിക്കുണ്ട്. അവസാന ഐപിഎല്ലില്‍ 283 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 152.97 ആണെന്നതാണ് എടുത്തു പറയേണ്ടത്. എതിര്‍ ബൗളര്‍മാരുടെ മനോവീര്യത്തെ തുടക്കത്തിലേ തകര്‍ക്കാന്‍ കഴിയുന്ന അപൂര്‍വ്വ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് പൃഥ്വി ഷാ.

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

4

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരിലെ കരുത്തും ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി. 'ഇന്ത്യക്കൊപ്പം നന്നായി ബാറ്റ് ചെയ്യുന്ന നിരവധി വിക്കറ്റ് കീപ്പര്‍മാരുണ്ട്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ഇപ്പോള്‍ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്. ജിതേഷ് ശര്‍മയെപ്പോലെ മികച്ച ചില താരങ്ങളും വളര്‍ന്നുവരികയാണ്. ഇന്ത്യക്ക് മൂന്ന് വിക്കറ്റ് കീപ്പര്‍മാരെയെങ്കിലും പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാവും. കെ എല്‍ രാഹുല്‍ ഓപ്പണര്‍. റിഷഭ് പന്ത് മധ്യനിരയിലും ദിനേഷ് കാര്‍ത്തികിനെ ഫിനിഷറുമാക്കാം'- ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 5, 2022, 13:01 [IST]
Other articles published on Aug 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X