T20 World Cup 2022: ആഷസല്ല ഏറ്റവും മികച്ചത്, ഇന്ത്യ-പാക് പോരാട്ടം 'അതുക്കും മേലെ'- മൈക്കല്‍ വോണ്‍

ലണ്ടന്‍: ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ വളരെ ആവേശത്തിലാണ്. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതും ആദ്യ മത്സരത്തില്‍ത്തന്നെ നേര്‍ക്കുനേര്‍ പോരാടിക്കുന്നതും ആരാധക ആവേശത്തെ പരകോടിയിലെത്തിക്കുമെന്നുറപ്പാണ്. യുഎഇ വേദിയായ ടി20 ലോകകപ്പിലാണ് അവസാനമായി ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നടന്നത്. അന്ന് ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. അതും 10 വിക്കറ്റിന്. വമ്പന്‍ പരാജയത്തിന് മെല്‍ബണില്‍ ഇന്ത്യ കണക്ക് തീര്‍ക്കുമോ അതോ പാകിസ്താന്‍ വിജയം തുടരുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഇപ്പോഴിതാ ലോക കാത്തിരിക്കുന്ന ഏറ്റവും ആവേശകരമായ മത്സരം ആഷസല്ലെന്നും അത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. ആഷസിനെക്കാളും വലിയ ചിരവൈരി പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 'ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും മുന്‍ താരങ്ങള്‍ ചിന്തിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മത്സരം ആഷസാണെന്നാണ്. എന്നാല്‍ അല്ല, ഇന്ത്യ-പാകിസ്താന്‍ മത്സരമാണ് ഏറ്റവും വലുത്. രോഹിത് ശര്‍മയെ നായകനെന്ന നിലയില്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കരിയറില്‍ ആദ്യമായാവും അവന്‍ ഇത്രയും സമ്മര്‍ദ്ദത്തെ നേരിടാന്‍ പോകുന്നത്. ചരിത്രത്തിലിടം നേടുന്ന മത്സരമായി ഈ മത്സരം മാറാന്‍ പോവുകയാണ്'- സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ മൈക്കല്‍ വോണ്‍ പറഞ്ഞു.

ഇതുവരെയുള്ള ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തെക്കാള്‍ വാശി ഇത്തവണയുണ്ടാകുമെന്നുറപ്പാണ്. ഇതുവരെ ഇന്ത്യ ലോകകപ്പില്‍ ഏകപക്ഷീയമായ ജയങ്ങളാണ് നേടിയിരുന്നത്. എന്നാല്‍ ഇത്തവണ കഥ മാറി. അവസാന ലോകകപ്പില്‍ ഇന്ത്യയെ ചരിത്രത്തിലാദ്യമായി തോല്‍പ്പിക്കാന്‍ പാകിസ്താനായി. ഇതോടെ കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഓസ്‌ട്രേലിയയിലിറങ്ങുക. ജയം തുടരാന്‍ പാകിസ്താനും ശ്രമിക്കുമ്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്.

രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ ഭാഗ്യത്തിന് മത്സരത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. വിരാട് കകോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെ ഇന്ത്യ പ്രധാന താരങ്ങളായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരെല്ലാം പാകിസ്താന് കരുത്തുപകര്‍ന്ന് ഒപ്പമുണ്ട്. ഇന്ത്യ-പാക് മത്സരം എപ്പോഴും വാശിയേറിയും സമ്മര്‍ദ്ദം നിറഞ്ഞതുമാവും. അതുകൊണ്ട് ആരാണ് മികച്ച രീതിയില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് അവരാവും വിജയം നേടുക.

ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെത്തിയത് ടീമിന് ഗുണമാവുമോ ദോഷമാവുമോയെന്നത് കണ്ടറിയാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലെത്തിച്ച നായകനാണ് രോഹിത് ശര്‍മ. ആ മികവ് ഇന്ത്യന്‍ ടീമിനൊപ്പം ടി20 ലോകകപ്പില്‍ അദ്ദേഹത്തിന് കാട്ടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ബാബറിനെ കടത്തിവെട്ടാത്ത പക്ഷം വിജയിക്കുക കടുപ്പം തന്നെയാവും.

ഓസ്‌ട്രേലിയയിലെ പേസ് സാഹചര്യം ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോമും ആശങ്കയുണ്ടാക്കുന്നതാണ്. വിരാട് കോലിക്ക് ഫോമില്ല. പരിക്ക് കഴിഞ്ഞ് മടങ്ങിവരാനൊരുങ്ങുന്ന രോഹിത് ശര്‍മയുടെ പ്രകടനം കണ്ടറിയണം. മികച്ച ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. വെങ്കടേഷ് അയ്യരെ വിശ്വസിക്കാനാവില്ല. ഈ സമയത്തിനുള്ളില്‍ ഹര്‍ദിക് പാണ്ഡ്യ ഫോം കണ്ടെത്തി തിരിച്ചെത്തിയാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമായി മാറും.

പാകിസ്താന്‍ ഷഹീന്‍ അഫ്രീദി ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തും. അതുകൊണ്ട് തന്നെ ഇടം കൈയന്‍ പേസറെ മെരുക്കാനുള്ള തന്ത്രം ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. മികച്ച സ്പിന്‍ കൂട്ടുകെട്ട് നിലവില്‍ ഇന്ത്യക്കില്ല. എത്രയും വേഗം അതിന് പരിഹാരം കാണണം. വിരാട് കോലിയും ടീം മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ച് ടീമിനുള്ളില്‍ ഒത്തിണക്കം സൃഷ്ടിക്കണം. പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്. എന്തായാലും വാശിയേറിയ ആവേശോജ്ജ്വല പ്രകടനം തന്നെയാണ് ആരാധകര്‍ മെല്‍ബണില്‍ പ്രതീക്ഷിക്കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 21, 2022, 18:24 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X