വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'മെല്‍ബണ്‍ എനിക്ക് ഹോം ഗ്രൗണ്ട്', പദ്ധതിയുണ്ട്!, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്

1

കറാച്ചി: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2021ലെ ടി20 ലോകകപ്പും ഇത്തവണത്തെ ഏഷ്യാ കപ്പും തോറ്റ ഇന്ത്യക്ക് അഭിമാനം തിരിച്ചുപിടിക്കാന്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ കപ്പുയര്‍ത്തേണ്ടതായുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്.

ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ചിരവൈരി പോരാട്ടം. ഏഷ്യാ കപ്പില്‍ രണ്ട് തവണയാണ് ടീം നേര്‍ക്കുനേര്‍ എത്തിയത്. ആദ്യ തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം തവണ ജയം പാകിസ്താനൊപ്പമായിരുന്നു. 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. മുന്‍ പോരാട്ടങ്ങള്‍ കടുത്തതായതിനാല്‍ പാകിസ്താന്‍-ഇന്ത്യ പോരാട്ടം കൂടുതല്‍ കടുപ്പം.

Also Read : പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാAlso Read : പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

മെല്‍ബണ്‍ ഗ്രൗണ്ടില്‍ അനുഭവസമ്പത്ത്

മെല്‍ബണ്‍ ഗ്രൗണ്ടില്‍ അനുഭവസമ്പത്ത്

ഇപ്പോഴിതാ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് സൂപ്പര്‍ പേസര്‍ ഹാരിസ് റഊഫ്. മെല്‍ബണ്‍ ഹോം ഗ്രൗണ്ട് പോലെയാണെന്നാണ് റഊഫ് പറയുന്നത്. 'ഇന്ത്യ-പാകിസ്താന്‍ മത്സരം എപ്പോഴും വലിയ സമ്മര്‍ദ്ദം നിറഞ്ഞതാവും. അവസാന ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഇറങ്ങിയപ്പോള്‍ വലിയ സമ്മര്‍ദ്ദം തോന്നിയിരുന്നു.

Also Read : IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

 സമ്മര്‍ദ്ദമില്ല, ആത്മവിശ്വാസം മാത്രം

സമ്മര്‍ദ്ദമില്ല, ആത്മവിശ്വാസം മാത്രം

എന്നാല്‍ ഏഷ്യാ കപ്പിലെ അവസാന രണ്ട് മത്സരത്തിലും വലിയ സമ്മര്‍ദ്ദം തോന്നിയില്ല. കാരണം എനിക്ക് ഏറ്റവും മികച്ചത് കാഴ്ചവെക്കാനാവുമെന്ന് അറിയാമായിരുന്നു. ഞാന്‍ എന്റെ ഏറ്റവും മികച്ച ഫോമിലേക്കെത്തിയാല്‍ അവര്‍ക്ക് അത്ര എളുപ്പത്തില്‍ നേരിടാനാവില്ലെന്നറിയാം. വരാനിരിക്കുന്ന ലോകകപ്പ് മത്സരം എനിക്ക് വളരെ സന്തോഷം നല്‍കുന്നതാണ്.

കാരണം മെല്‍ബണിലാണ് മത്സരം. എന്റെ ഹോം ഗ്രൗണ്ട് പോലെയാണ് മെല്‍ബണ്‍. കാരണം മെല്‍ബണ്‍ സ്റ്റാര്‍സിനായി ഞാന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടുത്തെ സാഹചര്യം എനിക്ക് നന്നായി അറിയാം. ഇന്ത്യക്കെതിരേ എങ്ങനെ പന്തെറിയണമെന്ന് ഞാന്‍ ഇപ്പോഴേ പദ്ധിയിടുന്നുണ്ട്'-റഊഫ് പറഞ്ഞു. നിലവില്‍ അതിവേഗ പേസര്‍മാരിലൊരാളാണ് റഊഫ്. തുടര്‍ച്ചയായി 150 പ്ലസ് വേഗം കുറിക്കാന്‍ കഴിവുള്ള താരമാണ് റഊഫ്

Also Read : IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

ഇന്ത്യ കരുതിയിറങ്ങണം

ഇന്ത്യ കരുതിയിറങ്ങണം


28കാരനായ റഊഫ് 46 ടി20യില്‍ നിന്ന് 58 വിക്കറ്റാണ് നേടിയത്. ഇക്കോണമി 8.37 ആണെങ്കിലും പാക് നിരയിലെ വിശ്വസ്തനായ പേസറാണ് അദ്ദേഹം. 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ വിറപ്പിക്കാന്‍ സാധ്യതയുള്ള പേസര്‍മാരിലൊരാളാണ് റഊഫ്. ഇന്ത്യക്ക് പാകിസ്താനോട് കണക്കുവീട്ടാനുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

Story first published: Thursday, September 29, 2022, 17:47 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X