വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ക്യാപ്റ്റനായി ഇനിയൊരു ലോകകപ്പില്‍ ഇവരെ കാണില്ല! കൂട്ടത്തില്‍ രോഹിത്തും?

നാലു കളിക്കാരെ അറിയാം

വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. അടുത്ത മാസം അവസാനത്തോടെയാണ് ഓസ്‌ട്രേലിയയില്‍ ടി20യിലെ മഹാമാമാങ്കത്തിനു ആരവമുയരുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ടി20 ലോകകപ്പ് നടക്കാന്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു യുഎഇയില്‍ വച്ച് ടൂര്‍ണമെന്റ് നടന്നത്. അന്നു ഓസ്‌ട്രേലിയ കപ്പുയര്‍ത്തുകയും ചെയ്തിരുന്നു. അന്നു കൈക്കലാക്കിയ ട്രോഫി സ്വന്തം മണ്ണില്‍ നിലനിര്‍ത്താനാണുള്ള അവസരമാണ് കംഗാരുപ്പടയ്ക്കു ലഭിച്ചിരിക്കുന്നത്.

4 സൂപ്പർതാരങ്ങൾ ഇതാ കൂട്ടത്തിൽ രോഹിത്തും | *Cricket

സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നുസീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

1

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ അടുത്തത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2024ല്‍ ആയിരിക്കും സംഭവിക്കുക. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പല ടീമുകളിലും അടുത്ത ടൂര്‍ണമെന്റാവുമ്പോഴേക്കും പല മാറ്റങ്ങളും പ്രതീക്ഷിക്കാം. മിക്ക ടീമുകളുടെയും ക്യാപ്റ്റന്‍മാരും 2024ലെ ടി20 ലോകകപ്പില്‍ മാറാനും സാധ്യത കൂടുതലാണ്. ഇത്തവണത്തെ ടി20 ലോകകപ്പിനു ശേഷം വീണ്ടുമൊരു ടൂര്‍ണമെന്റില്‍ നായകസ്ഥാനത്തു കാണാന്‍ സാധ്യതയില്ലാത്തവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയന്‍ ടി20 ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനെ നായകനായി മാത്രമല്ല താരമായി പോലും ഇനിയൊരു ലോകകപ്പില്‍ കാണാന്‍ സാധ്യത തീരെ കുറവാണ്. അടുത്തിടെ അദ്ദേഹം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മോശം ഫോം കാരണാണ് ഫിഞ്ച് കളി നിര്‍ത്തിയത്. ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റും മതിയാക്കിയേക്കും.

3

കഴിഞ്ഞ വര്‍ഷം ടി20യില്‍ ഫിഞ്ചിന്റെ ബാറ്റിങ് ശരാശരി 298ഉം സ്‌ട്രൈക്ക് റേറ്റഖ് 125ഉം ആയിരുന്നു. ഈ വര്‍ഷം ശരാശരി 30ഉം സ്‌ട്രൈക്ക് റേറ്റ് 130ഉം ആയിട്ടുണ്ട്. പക്ഷെ ടി20യില്‍ ഒരു ഓപ്പണറെ സംബന്ധിച്ച് ഇതു മികച്ചതല്ല. അതുകൊണ്ടു തന്നെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ മറ്റു കളിക്കാര്‍ക്കായി ഫിഞ്ച് ടീമില്‍ നിന്നും വഴിമാറിക്കൊടുത്തേക്കും. ഫിഞ്ച് വിരമിച്ച ശേഷം ഓസ്‌ട്രേലിയ തങ്ങളുടെ പുതിയ ഏകദിന ക്യാപ്റ്റനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത് എന്നിവരിലൊരാള്‍ വന്നേക്കുമെന്നാണ് സൂചനകള്‍.

T20 World Cup: ആവേശ് വേണ്ട, ആരാവണം ഇന്ത്യയുടെ 5 പേസര്‍മാര്‍? ഉത്തപ്പ പറയും

മുഹമ്മദ് നബി (അഫ്ഗാനിസ്താന്‍)

മുഹമ്മദ് നബി (അഫ്ഗാനിസ്താന്‍)

അഫ്ഗാനിസ്താന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് നബിയാണ് 2024ലെ ടി20 ലോകകപ്പില്‍ നായകസ്ഥാനത്ത് ഉണ്ടാവാനിടയില്ലാത്ത മറ്റൊരാള്‍. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനമാണ് നബി കാഴ്ചവയ്ക്കുന്നത്. ടീമില്‍ സ്ഥിരത കൊണ്ടുവരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പക്ഷെ കളിക്കാരനെന്ന നിലയില്‍ നബിയില്‍ നിന്നും വലിയ സംഭാവനകള്‍ ഇപ്പോള്‍ ടീമിനു ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ പകരക്കാരനെക്കുറിച്ച് അഫ്ഗാന്‍ വൈകാതെ ആലോചിച്ചേക്കും.

5

മാത്രമല്ല പ്രായവും നബിക്ക് എതിരാണ്. നിലവില്‍ 37 വയസ്സുള്ള അദ്ദേഹത്തിനു അടുത്ത ടൂര്‍ണമെന്റാവുമ്പോഴേക്കും 39 വയസ്സാവും.
നബിക്കു ശേഷം സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ അഫ്ഗാന്‍ ടീമിന്റെ പുതിയ നായകനായി വരാനാണ് സാധ്യത. കുറച്ചു മുമ്പ് അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിച്ചിരുന്നെങ്കിലും വൈകാതെ തന്നെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ ഉജ്ജ്വലമായി തുടങ്ങി, ഇപ്പോള്‍ ഇവര്‍ എവിടെ?

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇതു നായകനെന്ന നിലയില്‍ അവസാനത്തെ ടി20 ലോകകപ്പ് ആയേക്കും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമായിരുന്നു വിരാട് കോലി സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം രോഹിത് സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ഈ ലോകകപ്പിനു ശേഷം അദ്ദേഹത്തിനെയും വീണ്ടുമൊരു ടൂര്‍ണമെന്റില്‍ ഈ സ്ഥാനത്തു കാണാന്‍ സാധ്യതയില്ല. 2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറിയേക്കുമെന്നാണ് വിവരം. ഫിറ്റ്‌നസും പ്രായവുമെല്ലാം അദ്ദേഹത്തിനു എതിരാണ്.

7

അതുകൊണ്ടു തന്നെ ഹിറ്റ്മാനെ അധികകാലം ആശ്രയിക്കാന്‍ സാധിക്കില്ലെന്നു ടീം മാനേജ്‌മെന്റിനും നല്ല ബോധ്യമുണ്ട്.
രോഹിത് ഒഴിയുകയാണെങ്കില്‍ ടി20 ടീമിന്റെ പുതിയ നായകസ്ഥാനത്തേക്കു ഇന്ത്യക്കു മുന്നില്‍ പല ഓപ്ഷനുകളുമുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് മുന്‍തൂക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരാണ്.

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)

ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനും ഈ ടൂര്‍ണമെന്റ് നായകനായി അവസാനത്തേതായിരിക്കും. ഓള്‍റൗണ്ടര്‍ മഹമ്മുദുള്ളയായിരുന്നു കുറച്ചു കാലമായി ബംഗ്ലാദേശ് നായകന്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നു. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് വരെയാണ് ഷാക്വിബിനെ ബംഗ്ലാദേശ് നായകസ്ഥാനമേല്‍പ്പിച്ചിരിക്കുന്നത്.

9

അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ അദ്ദേഹത്തെ ഈ റോളില്‍ കാണില്ലെന്നും ഉറപ്പായിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍മാരായ മുഷ്ഫിഖുര്‍ റഹീം, തമീം ഇഖ്ബാല്‍ എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞതിനാല്‍ ഷാക്വിബിനു ശേഷം ഒരു യുവതാരം ബംഗ്ലാദേശ് ടീമിന്റെ നായകസ്ഥാനത്തേക്കു വരുമെന്നു ഉറപ്പിക്കാം

Story first published: Monday, September 12, 2022, 13:31 [IST]
Other articles published on Sep 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X