വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ്

ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുകയാണ്. ഏഴു വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയായിരുന്നു ഓസീസ് കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നുവീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു

1

ആറു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് സൂപ്പര്‍ 12ല്‍ അണിരത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീം കൂടിയുണ്ടാവും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരും യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകളുമുണ്ടാവും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്കു യോഗ്യത നേടുക. സെമിയിലെത്തുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നു നോക്കാം.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഗ്രൂപ്പ് എയില്‍ നിന്നം തീര്‍ച്ചയായും സെമി ഫൈനലിലേക്കു മുന്നേറും. നിലവില്‍ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയാണ് ഓസീസ്. ടൂര്‍ണമെന്റ് തങ്ങള്‍ക്കു അനുകൂലമായ സാഹചര്യങ്ങളില്‍, സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കുന്നുവെന്നത് അവരുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വവര്‍ഷം ഒരു ടീമെന്ന നിലയില്‍ എല്ലാവരും ഒത്തിണക്കത്തോടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വന്നതായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം.

3

വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ശക്തമായ ടീം തന്നെയായിരിക്കും അവരുടേത്. സിംഗപ്പൂരില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ടിം ഡേവിഡിനെ ടീമിലേക്കു കൊണ്ടുവരാനായാല്‍ അതു ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കി മാറ്റും.

Asia Cup 2022: ഇന്ത്യ- പാക് ഫൈനല്‍ ഉണ്ടാവില്ല! ഫേവറിറ്റ് 3 ടീമുകളെന്നു ജയവര്‍ധനെ

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടായിരിക്കും ഓസ്‌ട്രേലിയയെക്കൂടാതെ ഗ്രൂപ്പ് ഒന്നില്‍ നിന്നം സെമി ഫൈനലിലേക്കു യോഗ്യത നേടുന്ന രണ്ടാമത്തെ ടീം. നിലവില്‍ ഇംഗ്ലണ്ടിനു സമയം അത്ര നല്ലതല്ല. ഇന്ത്യ, സൗത്താഫ്രിക്ക എന്നിവരോടെല്ലാം നാട്ടില്‍ പരമ്പരകളില്‍ തോറ്റിരുന്നു. മാത്രമല്ല മുന്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്റെ വിരമിക്കലിനു ശേഷം ഇംഗ്ലണ്ട് പഴയ പ്രതാപത്തിലേക്കു മടങ്ങിവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

5

ലോകകപ്പില്‍ അവര്‍ ശക്തമായി മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മടങ്ങിയെത്തുകയും ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയവര്‍ ഫോമിലേക്കുയരുകയും ചെയ്താല്‍ ഇംഗ്ലണ്ടിനെ തടയുക കടുപ്പമായിരിക്കും.

ഇന്ത്യ

ഇന്ത്യ

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ ലക്ഷ്യമിടുന്നത്. വിരാട് കോലിക്കു പകരം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കു വന്നതും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. രോഹിത് സ്ഥിരം ക്യാപ്റ്റനായ ശേഷം മിന്നുന്ന ഫേമിലാണ് ഇന്ത്യ. ഒരു ടി20 പരമ്പര പോലും അദ്ദേഹത്തിനു കീഴില്‍ ടീം തോറ്റിട്ടുമില്ല.

7

നേരത്തേ കോലിക്കു കീഴില്‍ കളിച്ചിരുന്ന ശൈലിയില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവ് ക്രിക്കറ്റാണ് ടി20യില്‍ രോഹിത്തും സംഘവും കാഴ്ചവയ്ക്കുന്നത്. ഈ ശൈലിക്കു യോജിച്ച മികച്ച കളിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞതും ഇന്ത്യക്കു നേട്ടമായിട്ടുണ്ട്.

വിവാഹ മോതിരം പോലും മറന്ന രോഹിത്! കളിയാക്കി കോലിയും ടീമംഗങ്ങളും, സംഭവമറിയാം

സൗത്താഫ്രിക്ക

സൗത്താഫ്രിക്ക

ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്തഫ്രിക്കയായിരിക്കും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സെമിയിലെത്തുന്ന നാലാമത്തെ ടീം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് സൗത്താഫ്രിക്കയ്ക്കു സെമി ബെര്‍ത്ത് നഷ്ടമായത്. അന്നു നെറ്റ് റണ്‍റേറ്റില്‍ അവര്‍ക്കു സെമി കാണാതെ മടങ്ങേണ്ടി വരികയായിരുന്നു.
വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ സെമിയില്‍ കടന്ന് സൗത്താഫ്രിക്ക ഇതിന്റെ ക്ഷീണം നികത്താനാണ് സാധ്യത.

9

ഐപിഎല്ലിനു ശേഷം ഇന്ത്യക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച സൗത്താഫ്രിക്ക ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് എന്നിവരുമായുള്ള ടി20 പരമ്പരകളും സ്വന്തമാക്കിയിരുന്നു. നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ നാലാംസ്ഥാനത്താണ് സൗത്താഫ്രിക്ക. ശകതമായ ബൗളിങ് നിരയ്‌ക്കൊപ്പം മാച്ച് വിന്നര്‍മാരായ ബാറ്റര്‍മാരും സൗത്താഫ്രിക്കന്‍ നിരയിലുണ്ട്.

Story first published: Thursday, August 11, 2022, 16:11 [IST]
Other articles published on Aug 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X